എന്തിനു വെറുതെ!
എന്തിനാണ് ആത്മഹത്യക്ക് മുമ്പൊരു കുറിപ്പെഴുതുന്നത്?
ജീവിച്ചിരിക്കെ കേൾക്കാത്ത നിലവിളി അക്ഷരങ്ങളാക്കി ഒളിച്ചു വെക്കുന്നതിനാണോ?
ഇനി പിടിക്കാൻ കയ്യും താങ്ങാൻ ചുമലുമില്ലാത്തവന്റെ ചിത കത്തിക്കാനുള്ള സമ്മതപത്രമാണോ?
അതോ എത്ര എഴുതിയിട്ടും ഹൃദയം തൊടാതെ പോയ വാക്കുകൾ ആത്മാവിനൊപ്പം ദേഹം വിട്ടിറങ്ങുന്നതാണോ?
എന്തായാലും ഞാനൊരു കുറിപ്പെഴുതുന്നില്ല!
എനിക്കാരെയും അറിയിക്കാനില്ല!
ഒന്നും കേട്ടറിഞ്ഞു ആരും വരാനില്ല!
ഒന്നും വീതം വെക്കാനില്ല!
ഒന്നും ദാനം ചെയ്യാനില്ല.
ദേഹവും ആത്മാവും ആവശ്യമില്ല! കത്തട്ടെ, പുഴുവരിക്കട്ടെ, മെഡിക്കൽ കോളേജിൽ കുട്ടികൾ വെട്ടിക്കീറട്ടെ!
കനലാവട്ടെ, കവിതയാവട്ടെ, ഇനി വീണ്ടും നരനായ് പിറക്കാതിരിക്കട്ടെ!
Midhulaj. P, Assistant Professor of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment