മനുഷ്യനും പ്രകൃതിയും

അടുത്ത ദിവസത്തേക്ക് എന്ത് ചെയ്യണം, എവിടെ പോകണംഏത്  ഭക്ഷണം പച്ചകം ചെയ്യണം എന്നൊക്കെ ഓർത്തും തയ്യാറെടുത്തും ഫോണിൽ അലാറം സെറ്റ് ചെയ്‌ത് ഉറങ്ങിയ ഒരു പിടി ജീവനുകൾ! രാത്രിയുടെ കാറ്റിനു ചെളിയുടെ ഗന്ധം കലർന്നത് തിരിച്ചറിൻഹ ചിലർ! പ്രകൃതിക്ഷോഭത്തിനു മുൻപും ഇരയായവർ പെട്ടെന്ന് തന്നെ ചുറ്റുമുള്ളവരെ പാതിമയക്കത്തിൽ നിന്നും ഉണർത്തി സ്വന്തം ജീവൻ രക്ഷിച്ചവർ!


പോയ വാരം പത്രയേടുകൾ ജനങ്ങളെ കൊണ്ടുപോയത് വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല എന്നീ ഗ്രാമങ്ങളിലേക്കാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ ഗ്രാമവും ഗ്രാമവാസികളിൽ ഭൂരിഭാഗവും ഒരു ദിവസം ഇരുട്ടി വെളുക്കുമ്പോളേക്കുമാണ് നാമാവശേഷമായത്. രാത്രിയുടെ ഇരുട്ടിൽ ഒരു തസ്കരനെ പോലെ 'സ്വന്തം' എന്ന് അന്നുവരെ അവകാശപ്പെട്ടിരുന്ന, അതിർത്ഥി നിശ്ചയിച് മതിലുകൾ കൊണ്ട് വേർതിരിച്ച 'എന്റെ' എന്ന് അഭിമാനം കൊണ്ട ഭൂമി, ആ കുത്തൊഴുക്ക് അവന്റെതാക്കി കൊണ്ട് പോയി. ഒരു ൻഹെട്ടലോടെ ആണ് പലരും തന്റെ പൂന്തോട്ടത്തിന്റെ സ്ഥാനത്തു ചേറുനിറൻഹ പുഴ ഒഴുകി പോകുന്നതിനു സാക്ഷി ആയത്. പൂന്തോട്ടത്തിലെ പൂക്കൾക്കൊപ്പം പോഴിഞ്ഞു പോയത് കുടുംബത്തിലെ അംഗങ്ങൾ കൂടി ആയിരന്നു എന്ന പരമാർഥം അറിയാൻ ഏറെ വയ്‌ക്കേണ്ടി വന്നില്ല! ഭൂമിയുടെ അവകാശി മനുഷ്യൻ അല്ല, മറിച്ചു ഭൂമി തന്നെ ആണ് എന്ന ഓർമപ്പെടുത്തൽ! ഒരു അലെർട്! പറഞ്ഞു.
 

വീട്ടിൽ നിന്നും ഉറ്റവരോടും ഉടയവരോടും 'പോയിവരാം' എന്ന് യാത്രപറഞ്ഞുപോയ അർജുൻ! ഒരു ദിവസത്തെ ഭാരം മുഴുവൻ ഉറക്കത്തിനു മീതെ ഇറക്കിവച് മയങ്ങിയ ആ ശരീരം ഇന്ന് എവിടെ എന്ന് കണ്ടെത്തിയിട്ടില്ല! അർജുൻ ഒരു മന്ത്രിപുത്രനോ അഥവാ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ്സിൽ ഉള്ള ഒരാളോ ആയിരുന്നെങ്കിൽ? പാലസ്റ്റീൻ ഇസ്രായിൽ യുദ്ധം, അർജുന്റെ തിരോധാനം, വയനാട്ടിലെ ദുരന്തം- ഇവയെ എല്ലാം പതിയെ മാറ്റിനിർത്തിക്കൊണ്ട് ഇന്ത്യയെ പുറംതള്ളി പാകിസ്താനി സ്വർണ്ണം കരസ്ഥമാക്കിയ പാരീസ് ഒളിമ്പിക്സ് സ്ഥാനം പിടിച്ചു!

ഇന്നലെ പത്രങ്ങൾ കൊണ്ടുതന്നെ വാർത്ത, ഭൂകമ്പ സമാനമായ ഒരു പ്രകമ്പനം ആയിരുന്നു. കൊല്ലവർഷം 2000 ൽ കചിൽ ഉണ്ടായ ഭൂകമ്പം കവർന്നെടുത്ത് എത്ര പേരുടെ സ്വപ്‌നങ്ങൾ! ഡമോക്ലസസിന്റെ ഉടവാൾ പോലെ കേരളിത്തിനു മീതെ തൂങ്ങിക്കിടക്കുന്ന ഒന്നാണ് മുല്ലപെരിയാർ ഡാമും അതിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും. മാധ്യമങ്ങളുടെ പരത്തുന്ന വാർത്ത വച്ച് നോക്കുമ്പോൾ കേരളിത്തിലെ മൂന്നു ജില്ലകളെ ആവും ഡാം തകർന്നാൽ വിഴുങ്ങുക (എന്ന് പഠനങ്ങളും മാധ്യമങ്ങളും). ഭൂമിയോളം ക്ഷമ എന്നത് വെറും ഒരു ഉപമ മാത്രമല്ല. ക്ഷമയുടെ നെല്ലിപ്പലക തന്നെ കടന്നിരിക്കുന്നു എന്ന് വേണം കരുതാൻ.

ഈ മണ്ണ് സർവചരാചരങ്ങളുടേതാണ് എന്ന ബോധം മനുഷ്യന് ആണ് ഉണ്ടാവേണ്ടത്. തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കായി വെട്ടി നികത്തുന്ന മരങ്ങൾ (ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നത് എന്നോർക്കണo), മുറ്റം വൃത്തിയായി കിടക്കുന്നു എന്ന് ഉറപ്പു വരുത്താൻ കോൺക്രീറ്റ് കല്ലുകൾ നിരത്തുക, കൂട്ടുകുടുംബത്തിലെ സ്വസ്ഥതയും സ്വകാര്യതയും കുറയുന്നതുമൂലം പണിയിക്കുന്ന മാളികകൾ (നെൽപാദങ്ങൾക് അവകാശപ്പെട്ട നിലം), എന്ന് വേണ്ട, മനുഷ്യന്റെ ചെയ്തികൾക് ഒരു അറുതിയില്ല.

കുമിളമാത്ര ആയുസ്സുള്ള ഈ ജീവിതത്തിൽ 'മത്സരിക്കുന്നതെന്തിന് നാം വൃഥാ'! മതത്തിന്റെ, രാഷ്രിയതിന്റെ, ജാതിയുടെ, പണത്തിന്റെ, സ്ഥലത്തിന്റെ നാമത്തിൽ കലഹിക്കുന്ന നമ്മൾ. ഒരുകാലത്തു മതഗ്രന്ഥങ്ങൾ ജീവിക്കാൻ പഠിപ്പിച്ചിരുന്നു, സ്നേഹം, കരുണ, സാഹോദര്യം, നീതി എന്ന് വേണ്ട, സമാധാനത്തോടെ ജീവിക്കാവുന്ന എല്ലാ ഘടകങ്ങളും നമ്മളിൽ തന്നെയുണ്ട് എന്ന് ഓര്മപെടുത്തുമായിരുന്ന ദൈവങ്ങൾ. മനുഷ്യനെ പ്രകൃതി വേർതിരിച്ചത് ആണും പെണ്ണും ആയി ആണെങ്കിൽ, അവരിരുവരും ചേർന്ന് പല മാനദണ്ഡങ്ങൾ ഉപയോഗിച്ചു മനുഷ്യരെ വിഭജിക്കാൻ തുടങ്ങി.

ഇതിനു ഒരവസാനം എവിടെ ആണ്? ഇനിം എന്തൊക്കെ അനുഭവിച്ചാൽ ആണ് മനുഷ്യൻ അവനെ അവന്റെ സഹജീവിയിൽ കാണുക? പ്രകൃതി തന്നെ ഒരു അദ്ധ്യാപകൻ ആണ്. അധ് തരുന്ന ഓരോ പരീക്ഷണങ്ങൾ ആണ്. ഒരുമിച്ച് നിൽക്കാൻ, പരസ്പരം കൈകൊടുത്തു സഹായിക്കാൻ, മുങ്ങിപോവുന്നവൻനേ പിടിച്ചു കറക്കടുപ്പിക്കാൻ, സ്വന്തം വീട് അന്യനു ആശ്രയമാക്കി തുറന്നു കൊടുക്കാൻ, എന്നിലും നിന്നിലും ഒഴുകുന്നത് രക്തം ആണെന്നും അതിന്റെ നിറം തുടുപ്പാണെന്നും, ശ്വസിക്കുന്ന വായുവിന്റേയും കുടിക്കുന്ന ജലത്തിന്റെയും ഉല്പത്തി പ്രകൃതിയിൽ നിന്നും ആണെന്ന് ഓർത്തു മുന്നോട്ടു പോവാൻ കഴിടുന്നന്നേ ലോകസമാധാനവും, സാഹോദര്യവും പരിപാലിക്കപ്പെടുകയുള്ളു.

Saritha. K
Vice Principal
Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം