ഫാന്റസി റിലേഷനും പാരൻറിംഗ് സ്റ്റൈലും


"നീ ഒരു ഫാൻറ്റസി യിലാണ് ജീവിക്കുന്നത്, അതിൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. 

 ഇത് യഥാർത്ഥ ജീവിതമാണ്... ഫാൻറ്റസി ലോകത്തു നിന്നും നീ ഇറങ്ങി വരണം" ഈ ഒരു ഡയലോഗ് നമുക്ക് യഥാർത്ഥ ജീവിതത്തിലും സിനിമയിലും കേട്ടു പരിചയം ഉള്ളതാണ്.ഈ ഒരു ഫാൻറ്റസി ബന്ധം സൃഷ്ടിക്കാനുണ്ടായ കാരണമെന്താകുമെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ?പല കാരണങ്ങൾ ഉണ്ടാവാം. അതിൽ പ്രധാനപ്പെട്ട ഒരു കാരണത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ഞാൻ തിരിക്കുന്നു. ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ വളരെ സ്വാധീനം ഉള്ള ഒന്നാണ് Parenting style. Parenting style ഒരു വ്യക്തിയുടെ ജീവിതത്തിൽ നല്ല രീതിയിൽ സ്വാധീനം ഉണ്ടെന്നതിൽ സംശയമില്ല. എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് പരിശോധിക്കാം. 

1960-ൽ psychologist ഡയാന ബൗമ്രൈഡ് നാല് പേരന്റിംഗ് ശൈലികൾ അവതരിപ്പിച്ചു: Authoritarian , Authoritative , Permissive , Uninvolved എന്നിവയാണവ. ഓരോ parenting style എങ്ങനെ എന്ന് പരിശോധിക്കാം.


Authoritarian parents എന്തെങ്കിലും മക്കളുടെ ചോദ്യങ്ങൾക്ക് "ഞാൻ പറഞ്ഞതുകൊണ്ട്!" എന്ന മറുപടി നൽകുകയും ആജ്ഞ കൃത്യമായി പാലിക്കാൻ കൽപ്പിക്കുകയും ചെയ്യും. നിയമങ്ങൾ കർശനമാണ്, വ്യാഖ്യാനം, ഇളവ്, അല്ലെങ്കിൽ ചർച്ച എന്നിവക്ക് അവകാശം ഇല്ല.

Authoritative parents കുട്ടികളെ യുക്തമായ പരിധികളിൽ വളരാനും അവരുടെ കഴിവുകൾ ആവിഷ്കരിക്കാനും അനുവദിക്കുന്നു. ഈ മാതാപിതാക്കൾ അവരുടെ കുട്ടികൾക്കായി കർശനമായ മാനദണ്ഡങ്ങൾ സ്ഥാപിച്ചും, വിശ്വാസം വളർത്തുന്ന ഹൃദയപൂർവമായ പരിപാലനമയമായ അന്തരീക്ഷം നൽകിയും അവരുടെ പിന്തുണയും പ്രോത്സാഹനവും നൽകും.

Permissive parents അവരുടെ കുട്ടികളെ അവർക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ അനുവദിക്കുകയും, കുട്ടികളെ നിരാശപ്പെടുത്തുന്ന നിയമങ്ങളും ഘടനകളും നടപ്പിലാക്കാതെ പോകുകയും ചെയ്യുന്നു.


Uninvolved parents അവരുടെ കുട്ടികളുമായി അധികം ഇടപഴകുന്നില്ല. കുട്ടികൾക്ക് നിയമങ്ങളും ഘടനയും സ്നേഹവും നൽകുന്നതിൽ കുറഞ്ഞതാണ്. കുട്ടികളെ സാധാരണയായി തങ്ങളെത്തന്നെ പരിചരിക്കാൻ വിട്ടുകളയും. ഇത് പരമാവധി പരിധിയിൽ എത്തുമ്പോൾ, കുട്ടികളെ അപകടത്തിൽ ആക്കി വീടുകളിൽ നിന്ന് നീക്കപ്പെടാനും ഇടയാകും.

ഇതിൽ ഏറ്റവും നല്ല parenting style authoritative parenting style ആണ് .

മറ്റ് parenting styles ൽ വളർന്ന ഒരു കുട്ടി അതിൽ നിന്നും ഉണ്ടാകുന്ന anxiety കുറയ്ക്കാൻ വേണ്ടിയുള്ള ഒരു ideal parentനെ imagine ചെയ്യും. അവർക്കു ആ anxietye cope ചെയ്യാൻ അവരെ ഈ imagination സഹായിക്കുന്നുണ്ട്. അതുകൊണ്ട് അവർ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ബന്ധങ്ങളിൽ ഒരു ഫാൻറ്റസി സൃഷ്ടിക്കാൻ കാരണമാവുകയും ചെയ്യുന്നു.

Sahala Sherin. P

Assistant Professor of Psychology, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

ഇനി എത്ര ദൂരം

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices