ആദിവാസി ജീവിതത്തിന്റെ സത്യാവസ്ഥ: ഒരു പഠന യാത്രയുടെ അനുഭവങ്ങൾ

 PG പഠന സമയത്തായിരുന്നു ആദ്യമായി ഒരു tribal community visit നടത്തുന്നത്. അടുത്ത് ചെന്ന് അറിഞ്ഞപ്പോഴാണ് തികച്ചും വ്യത്യസ്തഥ നിറഞ്ഞ ഒരു ജീവിതമായിരുന്നു അത് എന്ന തിരിച്ചറിവ്. നാട്ടിൽ അടുത്ത് താമസിച്ചിരുന്ന ചിലരെ ഒക്കെ അറിയാമായിരുന്നു. അവരിൽ ഇത്ര difference തോന്നിയിരുന്നില്ല. എന്നാൽ അതല്ലായിരുന്നു പറയൻമാട് എന്ന തികച്ചും ഒറ്റപ്പെട്ട സ്ഥലത്തു ജീവിക്കുന്ന കാട്ടുനായ്ക്കൻ വിഭാഗത്തിൽ പെട്ട ഇവരുടെ അവസ്ഥ. സത്യാവസ്ഥ എന്തെന്നാൽ ഞാനും അങ്ങനൊരു experience പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ്. ജീപ്പിലായിരുന്നു യാത്ര. ഈ മനുഷ്യർ എങ്ങനെ ഇവിടുന്ന് യാത്ര ചെയ്യുന്നു എന്നത് എന്റെ ഒരു വലിയ ചോദ്യമായിരുന്നു. ഒരു പക്ഷെ അവർക്കത് ഒരു ചോദ്യം ആയിരിക്കില്ല. ചെന്ന് കണ്ടപ്പോൾ വളരെ ചുരുക്കം ആളുകളെ ഉണ്ടായിരുന്നുള്ളു. അടിച്ചു വാരി വൃത്തിയാക്കിയ വിശാലമായ മുറ്റം എന്നൊക്കെ പറയാവുന്ന ഒരു area അവിടെ ഉണ്ടായിരുന്നു. ചുറ്റും വീടുകളും . എത്ര വീടുകൾ എന്നത് ഞാൻ ഓർക്കുന്നില്ല, എന്നാലും വിരലിൽ എണ്ണാവുന്നത്ര മാത്രം. പഠനാവശ്യത്തിനായി പോയതായിരുന്നു അവിടെ കയ്യിൽ structured ആയിട്ടുള്ള കുറച്ചു ചോദ്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ ഒരുപാടു ചോദ്യങ്ങളായിരുന്നു. ഉത്തരങ്ങൾ അവരും പറഞ്ഞില്ല. ഞങ്ങൾ അവിടെ ചെന്നത് അവർക്ക് സന്തോഷമായിരുന്നു. ഏതോ വലിയ ആളുകൾ ചെന്നത് പോലുള്ള ഒരു ബഹുമാനം അവർ കാണിച്ചു. ആരോ പറഞ്ഞു പഠിപ്പിച്ച പോലെ, ആരൊക്കെയോ മേലെ ഉള്ളവരും ചിലരൊക്കെ അവർക്ക് താഴെ ഉള്ളവരും എന്ന്. ആരാണ് അതെല്ലാം ഉണ്ടാക്കിയത്. ആരായാലും ഈ മനുഷ്യർ അവരെ ചെറുതായി, അതായത് ആരുടെ ഒക്കെയോ കീഴിലുള്ളവരായി കാണുന്നു എന്നതാണ്. എന്ന് കരുതി അതിഥി സൽക്കാരം ഒന്നും ഇല്ലായിരുന്നു കേട്ടോ. ആരാന്നോ എന്താന്നോ എന്തിനാണീ ചോദ്യങ്ങൾ എന്നൊന്നും ഇല്ല. ചിലരൊക്കെ ഉത്തരങ്ങൾ പറഞ്ഞു ചിലരൊന്നും പറഞ്ഞതും ഇല്ല്യ. മുറ്റം വൃത്തിയാക്കിയത് പോലെ മറ്റൊന്നും വൃത്തിയാക്കിയിട്ടില്ലായിരുന്നു. അവർക്ക് അതൊന്നും ഒരു പ്രധാന കാര്യം അല്ല എന്ന് തോന്നിച്ചു. ഞങ്ങളുടെ കയ്യിൽ നിന്ന് പലരും പൈസ ചോദിച്ചു. എന്തിനാണ് ഈ പൈസ എന്നതിനു സത്യസന്ധമായി മറുപടിയും കിട്ടി എന്നതാണ്. നിഷ്കളങ്കരായ മനുഷ്യർ! ഈ നിഷ്കളങ്കത വീണ്ടും തെളിയിക്കുന്ന കുറെ കാര്യങ്ങൾ പിന്നെയും ഉണ്ടായിരുന്നു. മുറ്റത്തു ഉണക്കാനിട്ടിരിക്കുന്ന അടക്ക നാട്ടിലെ ഹംസ ഹാജിയുടെ തൊടിയിലെ ആണെന്ന് അവർ മറച്ചു വെച്ചില്ല, മൂപ്പർ കണ്ടു കഴിഞ്ഞാൽ ആട്ടി ഓടിക്കും എന്ന് സൂചിപ്പിക്കാനും ഇവർ മറന്നില്ല. അത് ഒരു തെറ്റ് ആയി അവർ കണ്ടിരുന്നില്ല എന്നത് വേണം മനസ്സിലാക്കാൻ. മാത്രമല്ല ജീവിതത്തിനു യാതൊരു വിധ സീരിയസ്നെസും ഇവർ കൊടുക്കുന്നില്ലെന്നു തോന്നി. പറയാൻ പാടുണ്ടോ അറിയില്ല എന്നാലും ചെറുപ്പത്തിലേ ഷുഗർ വളരെ കൂടുതലായതു കൊണ്ട് മരിക്കും എന്ന് പറഞ്ഞ മകനെ പാടത്തു ഇട്ടു പോന്നത്രെ അവന്റെ 'അമ്മ , അവർക്കത് ഒരു വിഷയമായിരുന്നില്ല. അത് പോലെ തന്നെ മറ്റു പല കാര്യങ്ങളും. മെന്റൽ illness നെ കുറിച്ചുള്ള misconceptions മനസ്സിലാക്കാൻ പോയ എനിക്കു ഇവിടെ ഏത് കാര്യങ്ങളിലാണ് awareness കൊടുക്കേണ്ടത് എന്ന് സംശയമായിരുന്നു. ചോദ്യങ്ങൾ കൊണ്ട് പോയ ഞാൻ ഒരുപാട് ചോദ്യങ്ങളുമായി മടങ്ങി എന്നത് വേണം മനസ്സിലാക്കാൻ. ആരോ ജനിപ്പിച്ചു ഒരിക്കൽ മരിക്കുന്നു എന്നതിലുപരി ഞാൻ കണ്ട മനുഷ്യർ ഒന്നും ചെയ്തിരുന്നില്ല. ഒരു സമൂഹത്തിൽ നിന്നും വളരെ ഒറ്റപ്പെട്ട രീതിയിൽ ജീവിക്കുന്നതു കൊണ്ടാവണം ഇങ്ങനെ. അത് പറയാനുള്ള കാരണം കുറച്ചു കൂടെ socialised ആയവരുടെ കേസിൽ ഇതല്ലായിരുന്നു കണ്ടിരുന്നത്. എടുത്തു പറയാനുള്ള മറ്റൊരു കാര്യം ഇവർ ജീവിച്ചിരുന്നത് ഇവർക്ക് വേണ്ടി മാത്രമായിരുന്നു, സ്വന്തം സന്തോഷം അതും പ്രൈമറി നീഡ്‌സ് അല്ലാണ്ട് മറ്റൊന്നും അവർക്ക് വേണ്ടായിരുന്നു. ഞാൻ വീണ്ടും ചിന്തിക്കുന്നു. ഒരു അറ്റത്തു ജീവിതത്തിൽ ഓരോ മിനുട്ടും പ്ലാൻ ചെയ്തു വളരെ സീരിയസ് ആയിട്ട് നടക്കുന്ന മനുഷ്യർ, ഒരു അറ്റത്തു ഇവരും.ആരായിരിക്കും ശരി?!

Ramseena. P, Assistant Professor, PG Dept. of Psychology, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം