എലോൺ മസ്ക്: ഒരു അസാധാരണമായ ജീവിതം

 

2021-ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ. അത് അങ്ങനെ ചുമ്മാ ആയതല്ല. അതിനു പിന്നിൽ ഒരുപാട് തകർച്ചയുടെയും വേദനയുടെയും ഇല്ലായ്മയുടെയും കഥയുണ്ട്. എലോൺ മസ്ക് എന്നത് ഒരു മനുഷ്യനല്ല ഒരു എലിയൻ ആണ് എന്നുവരെ പറയുന്നവരുണ്ട്. പറയുന്നതിലും കാര്യമുണ്ട്. അദ്ദേഹം ജീവിക്കുന്നതും ചിന്തിക്കുന്നതും ഒരു സാദാരണ മനുഷ്യനിൽ നിന്നും എത്രയോ അകലത്തിലാണ്. ഇന്ന് ലോകം സംസാരിക്കുന്ന AI, വർഷങ്ങൾക്ക് മുമ്പ് എലോൺ മസ്ക് സ്വപ്നം കണ്ടിരുന്നു.സ്വപ്‌നങ്ങൾ യഥാർത്ഥമാക്കാൻ അങ്ങേ അറ്റം പ്രയത്നിക്കുമായിരിന്നു അദ്ദേഹം.

8,9 വയസ്സിലായിരുന്നു ആദ്യത്തെ കമ്പ്യൂട്ടർ എലോൺ മസ്കിനു ലഭിക്കുന്നത്, അതിന്റെ കൂടെ ഒരു കോഡിങ് ബുക്കും. ഒരു സാധാരണ മനുഷ്യൻ കോഡിങ് പഠിക്കാൻ മിനിമം ആറ് മാസമെങ്കിലും വേണം, എന്നാൽ 3 ദിവസം കൊണ്ട് എലോൺ മസ്ക് അത് പൂർത്തിയാക്കി, സ്വന്തമായൊരു ഗെയിം ഉണ്ടാക്കുകയും 12ാം വയസ്സിൽ അദ്ദേഹം ഒരു ഗെയിം കമ്പനിക്ക് അത് വിൽക്കുകയും ചെയ്തു.

സ്കൂൾ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല. അധികം കൂട്ടുകാരും ഇല്ലായിരുന്നു. 10,12 മണിക്കൂറുകൾ പുസ്തകങ്ങളുടെ കൂടെ ആയിരുന്നു എന്ന് പറയപ്പെടുന്നു. അന്നേ അദ്ദേഹം തന്റെ സ്വപ്നങ്ങൾക്കു വേണ്ടിയായിരുന്നു ജീവിച്ചിരുന്നത്. കോളേജ് പഠനത്തിന്റെ അവസാനത്തിൽ തന്റെ സഹോദരനെയും ചേർത്ത് 1995 ൽ Zip2 എന്ന കമ്പനി ആരംഭിച്ചു. ആ കമ്പനി 1999ൽ 307 മില്യൺ ഡോളറിന് വിൽക്കുകയും ചെയ്തു.

ആ പണം വെച്ച് X.Com എന്ന കമ്പനി ആരംഭിക്കുകയും പിന്നിട് അത് paypal എന്ന് അറിയപ്പെടുകയും ചെയ്യുന്നു.

ഇന്ന് അദ്ദേഹം Tesla, SpaceX, Neuralink, The boring company തുടങ്ങിയ പ്രൊജക്ടുകൾ ചെയ്യുന്നു.

ലോകം കാത്തിരിക്കുന്നത് SpaceX ന്റെ വിജയത്തിന് വേണ്ടിയാണ്. എലോൺ മസ്കിന്റെ സ്വപ്നം, സാധാരണ മനുഷ്യൻ ചൊവ്വയിൽ കോളനി ഉണ്ടാക്കി ഇവിടെ ഭൂമിയിൽ ജീവിക്കുന്ന പോലെ ജീവിക്കണം എന്നാണ്. 2030 അത് സാധ്യമാകുമെന്ന് പറയപ്പെടുന്നു. ആ ഒരു വിജയത്തിനായി കാത്തിരിക്കാം.

Neuralink, മനുഷ്യന്റെ മസ്‌തിഷ്കത്തിൽ മൈക്രോ ചിപ്പുകൾ ഘടിപ്പിച്ചു, അവന്റെ ചിന്തകൾ കൊണ്ട് കമ്പ്യൂട്ടറുകൾ പോലുള്ള യന്ത്രങ്ങളെ പ്രവർത്തിപ്പിക്കുന്ന സങ്കേതിക വിദ്യയാണ് Neuralink.

The boring company, വലിയ തിരക്കേറിയ നഗരങ്ങളിൽ തിരക്കുകൾ ഇല്ലാതാക്കാൻ ഭൂമിക്ക് താഴെ തുരങ്കങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണിത്.

Starlink,ഇന്റർനെറ്റിന്റെ സാധ്യതകൾ ഇല്ലാത്തിടങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് Starlink, SpaceX ന് വേണ്ടിയാണ് Starlink.

Shifla Sherin. A, Assistant Professor of Computer Science, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

ഇനി എത്ര ദൂരം

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices