സയണിസവും അടങ്ങാത്ത രക്തദാഹവും
വംശീയ,വർഗീയ ചിന്താധാരകൾ സമന്വയിക്കപ്പെട്ട പ്രത്യയശാസ്ത്രമാണ് സയണിസം. പിറന്നുവീണ വംശത്തെ മാത്രം സ്വന്തമായി കണക്കാക്കുകയും ബാക്കിയെല്ലാ മനുഷ്യരെയും ശത്രുക്കളായോ ആക്രമിക്കപ്പെടേണ്ട നികൃഷ്ട ജന്മങ്ങളായോ കണക്കാക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വിനാശകരമായ ചിന്താധാരകൂടിയാണിത്.ഹിറ്റ്ലറെക്കാളും മുസ്സോളിനിയെക്കാളും അപകടകാരി അവരെ നയിച്ച പ്രത്യയശാസ്ത്രമാണ് എന്ന് ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയും.
കേവലം ഭൗമ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഒരു വിഭാഗത്തെയോ നാടിനെയോ തലമുറകളെയോ ഇല്ലാതാക്കാൻ ഞങ്ങൾക്ക് ഒരുമടിയുമില്ല എന്ന് ഓരോ സയണിസ്റ്റും ഊറ്റം കൊള്ളുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്.മാനവിക മൂല്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഇത്തരം ചെയ്തികളോട് പ്രതികരിക്കാതെ പോകാനാവില്ല.
എന്തിന് കൊല്ലപ്പെടുന്നു എന്നുപോലുമറിയാതെ കൊല്ലപ്പെട്ട ബാല്യങ്ങളും ആർക്കൊക്കെയോ വേണ്ടി സ്വപ്നങ്ങളും പ്രതീക്ഷകളും ത്യജിക്കേണ്ടി വന്ന നിരവധി യൗവ്വനങ്ങളും ഛിന്നഭിന്നമാക്കപ്പെട്ട നിലയിൽ കണ്ടെടുത്തവരും, മാനവരാശിക്കു മുമ്പിൽ ഉയർത്തുന്ന ഒരു ചോദ്യമുണ്ട്, പിറന്ന നാടിൻ്റെയും വംശത്തിൻ്റെയും പേരിൽ പ്രാണൻ നൽകേണ്ടി വന്ന ഞങ്ങളുടെ വരും തലമുറക്കായെങ്കിലും ഇവിടെ നീതി പുലരുമോ..?നീതി നൽകേണ്ടവർ കണ്ണടക്കുന്ന വേളയിൽ അടിച്ചമർത്തപ്പെട്ടവരോട് ഐക്യപ്പെടുക എന്നതാണ് വർത്തമാനകാലത്തെ കാവ്യനീതി.
Comments
Post a Comment