കാൾ മാർക്സിന്റെ വഴികളിലൂടെ
ഈ മനുഷ്യൻ മാനവചരിത്രത്തിന് തന്നെ വഴിതിരിവ് ഉണ്ടാക്കി. ഒരു സൈത്താന്ധിക്കന്റെ ആഹ്വാനം കേട്ടുണർന്ന ജനതയുടെ ഗർജ്ജനത്തിൽ അധികാരക്കോട്ടകൾ നടുങ്ങി. വിപ്ലവകാരികളിലെ മഹാവിപ്ലവകാരി എന്നും സൈത്താന്ധികളിലെ മഹാസൈത്താന്തികൻ എന്നും അദ്ദേഹം വാഴ്ത്തപ്പെട്ടു. മാർക്സിന്റെ ദർശനങ്ങൾ ഇന്നും പലനാടുകളിലും കാലിക പ്രസക്തിയോടെ നിലനിൽക്കുന്നു.
1818 മെയ് 5 ന് തെക്ക് പടിഞ്ഞാറ് റൈൻ ലാന്റിലെ മോസൽ പുഴയുടെ ഓരത്തുള്ള ട്രീർ എന്ന ചെറുപട്ടണത്തിലാണ് കാൾ മാർസ് ജനിക്കുന്നത്. ഹൈൻ ഡ്രീഷ്, ഹെന്റരീത ദമ്പത്തികളുടെ മൂന്നാമത്തെ പുത്രനായിരുന്നു. കാൾ മാർക്സിന്റെ ജനനത്തിന് ശേഷം ഇവർക്കു 6 കുട്ടികൾ കൂടി പിറന്നു. അച്ഛനും അമ്മയ്ക്കും ഏറെ പ്രിയപ്പെട്ടവൻ കാൾ തന്നെ ആയിരുന്നു. തൊടുന്നതെല്ലാം പൊന്നാക്കാൻ കഴിയുന്ന ഭാഗ്യശാലിയാണ് കാൾ എന്നായിരുന്നു ഹെൻഡ്രിതയുടെ വിശ്വാസം. മകൻ തന്നെ പോലെ ഒരു നിയമ പണ്ഡിതൻ ആകുമെന്നായിരുന്നു കാൾ മാർക്സിന്റെ അച്ഛൻ പ്രതീക്ഷിക്കുന്നത്. കാൾന് 12 വയസ്സ് എത്തിയതോടെ അവനെ ജിംനീഷ്യത്തിലേക് അയച്ച് പഠിപ്പിക്കാൻ തുടങ്ങി. അവിടെ ഭൂപ്രഭുകൻമാരുടെ മക്കളാണ് കൂടുതൽ ആയും പഠിക്കുന്നതെന്നും സാധാരണക്കാരുടെ മക്കൾ വളരെ വിരളമായെ ഉള്ളു എന്ന വസ്തുത മാക്സിനെ അത്ഭുതപ്പെടുത്തി. പള്ളിയുടെ സഹായത്തോടെ ജിംനേഷ്യത്തിലെത്തി പഠിക്കുന്ന സാധാരണക്കാരുടെ മക്കൾക്കു ദൈവശാസ്ത്രം പഠിക്കുന്നതിലായിരുന്നു താല്പര്യം. ദൈവശാസ്ത്രം പഠിച്ച് പൗരോഹിത്യത്തിലേക് കടക്കുന്നതിന് അപ്പുറത്തേക്ക് അവർക്കു ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. തന്റെ സഹപാഠികളുടെ ഈ അവസ്ഥ കാൾ മാർസ് മനസ്സിലാക്കി ഈ നാടിന്റെ രീതികളിൽ കുഴപ്പമുണ്ട്. മണ്ണിൽ അധ്യനിക്കുന്നവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി ഈ പള്ളിയുടെ ഔദാര്യം തേടേണ്ടി വരുന്നു. എന്നാൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ പ്രഭുമാളികകളിൽ തിന്നു വീർത്തശരീരവും ആയി കഴിയുന്ന പ്രഭുക്കൻമാർ ഒരിക്കലും അധ്യനിക്കുന്നത് കണ്ടിട്ടില്ല. എന്നിട്ടും അവർ സമ്പന്നൻ ആയി തുടരുന്നു. അവരുടെ കുട്ടികളുടെ വിദ്യഭ്യാസത്തിന് പള്ളിയുടെ സഹായം ആവിശ്യമില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കൗമാരക്കാരനായ കാൾ മാർക്സ് ന്റെ മനസ്സിൽ ഉയർന്ന് വന്ന ചോദ്യം അവനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. പിതാവ് പരിചയപ്പെടുത്തിയ മാനവികസിന്ധാന്തവും കാല്പനിക സോഷ്യലിസവും കാൾ ന്റെ ചിന്തകളിൽ നിറഞ്ഞടികൊണ്ടിരുന്നു.
1835 ൽ പിതാവിന്റെ അനുഗ്രഹാശംസകളോടെ കാൾ ബോണിലേക്കു യാത്രയായി. ഏതാനും വർഷങ്ങൾക് മുൻപ് അരങ്ങേരിയ വിപ്ലവത്തിന്റെ തിരിശേഷിപ് പോലെ ബോൺ സർവകലാശാലയിലെ വിദ്യാർഥികൾക് ഇടയിൽ സ്വാതന്തര്യത്തോടുള്ള തീവ്രമായ അവിഭാജ്യം ഇപ്പോഴും കെടാതെ നില്കുന്നതായി ചാരന്മാർ ഗവണ്മെന്റിനെ അറിയിച്ചു. ഇതിനിടയിൽ സ്വാതന്തര്യ മോഹികൾ ആയ വിദ്യാർത്ഥികൾ സമരരഞ്ജരാക്കുന്നരുടെ പട്ടികയിൽ ട്രിഗ്‌രിയിൽ നിന്നും അടുത്തിടെ മാത്രം ബോനിലെത്തിയ ഒരു വിദ്യാർഥിയുടെ പേര് എഴുതിചേർക്കപ്പെട്ടിരിക്കുന്നു. ഭരിക്കുന്നവർക് എതിരായി സമരങ്ങൾ രൂപപ്പെടുത്താതിരിക്കാൻ ലോകത്തുനിന്നും എന്നെന്നേക്കുമായി ഒഴിവാക്കപ്പെടേണ്ടവൻ ആണ് എന്ന് സൂചിപ്പിച്ചുകൊണ്ട് കാൾ മാർസ് എന്ന പേരിന് ചുറ്റും ചാരന്മാർ ഒരു ചുവപ്പ് അടയാളം നൽകി.
നിയമം ആണ് പഠിക്കുന്നത് എങ്കിലും തത്ത്വചിന്തയിൽ ആകൃഷ്ടൻ ആയ അദ്ദേഹം തത്ത്വചിന്ത ഇല്ലാതെ ഒന്നും തന്നെ പൂർത്തീകരിക്കുക ഇല്ലെന്ന് വിശ്വസിച്ചു. രണ്ടും സമ്മിശ്രണം ചെയ്യുന്നതിനുള്ള വഴിതേടി കാൾ മാർക്സ് തന്റെ സ്വയം സംതൃപ്തിക്കായി ദാരാളം എഴുതുമായിരുന്നു. 1837 ൽ മാർസ് തന്റെ ആദ്യത്തെ നോവൽ എഴുതി.'സ്കോർപിയോ ആൻഡ് ഫലിക്സ്' എന്നായിരുന്നു നോവലിന്റെ പേര്. 1842 ൽ അദ്ദേഹം കോളോണിയയിലേക് പോയി. ഒരു ജോലിക്ക് വേണ്ടി മാർക്സ് പത്ര പ്രവർത്തനത്തിലേക് തിരിഞ്ഞു. അവിടെ വച്ച് രാഷ്ട്രീയ ആശയങ്ങൾക് സ്വന്തം നിലയിൽ വ്യാഖ്യാനങ്ങൾ നൽകാൻ തുടങ്ങി. യൂറോപ്യൻ സർക്കാറുകളുടെ പിന്തിരുപ്പൻ നയങ്ങൾ മാർക്സ് അതിശക്തമായി വിമർശിച്ചു. കൂടാതെ നിലവിലുള്ള സോഷ്യലിസ്റ്റ് ആശയങ്ങൾ കലഹരണപ്പെട്ടതാണെന്നു മാർക്സ് വാദിച്ചു. കാൾ മാർക്സ്ന്റെ ആശയങ്ങൾ അടങ്ങുന്ന പത്രം റഷ്യൻ സർക്കാർ സൂഷ്മമായും ശ്രദ്ധിക്കാൻ തുടങ്ങിയത്തോടെ ഓരോ ലക്കവും പുറത്തിറങ്ങുന്നതിനു മുൻപ് വളരെ ഏറെ മുറിച്ച് നീക്കലുകൾ സർക്കാർ നടത്തിതുടങ്ങി. റഷ്യൻ രാജാധികാരത്തെ കഠിനമായി വിമർശിച്ച ഒരു ലക്കത്തിന് ശേഷം റഷ്യയിലെ നിക്കോളാസ് രണ്ടാമൻ ഈ പത്രം നിരോധിക്കണം എന്ന് സർക്കാരിനോട് ആവിശ്യപ്പെട്ടു. 1843 ജൂൺ19 ന് ക്രിസ്മാച്ചിലെ പ്രൊട്ടസ്റ്റന്റ് പള്ളിയിൽ വച്ച് കാൾ മാർസ് ജെന്നി വോൺ വെസ്റ്റ്ഫാറിനെ വിവാഹം കഴിച്ചു. റഷ്യയിലെ ഭരണവർഗകുടുംബത്തിലെ വിദ്യാസമ്പന്നൻ ആയ ഒരു ആളായിരുന്നു ജെന്നി. പ്രതിഭശാലിയായ ചിന്തകൻ ആയിരിക്കെ തന്നെ ദാരിദ്രനായ കുടുംബനാഥനും ആയിരുന്നു കാൾ മാർസ്. സമത്വത്തിലൂന്നിയ പ്രപഞ്ചവീക്ഷണത്തി നും വർഗ്ഗസമരങ്ങൾക്കും അപ്പുറം കാൾ മാർക്സ്ന് ഒരു ജീവിതം ഉണ്ടായിരുന്നു. ദാരിദ്യവും പ്രണയവും രോഗപീടകളും നിറമാടിയ ജീവിതം. സെന്റ് മാർട്ടിന്റെ ഹായലിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട ഇന്റർനാഷണലിന്റെ നേതൃസമിതി 1863 ഒക്ടോബർ 5 ന് സമ്മേളിച്ചു. കമ്മ്യൂണിസ്റ്റ് ഇന്റർനാഷണാലിന്റെ കരട് പരിപാടിയും താത്കാലിക ചട്ടങ്ങളും എഴുതി ഉണ്ടാക്കാൻ അവർ 3 അംഗ സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതിയെ നയിക്കേണ്ടത് Dr. കാൾ മാർക്സ് ആകണമെന്ന കാര്യത്തിൽ നേതൃസമിതിയിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. തൊഴിലാളി വർഗ്ഗത്തിന്റെ കരുത്തിലൂടെ ആണ് തൊഴിലാളികൾ മോചനം നേടേണ്ടത്.തൊഴിലാളി വർഗ്ഗത്തിന്റെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടം വർഗ്ഗപദവിക്കോ കുത്തകക്കോ വേണ്ടി ഉള്ള പോരാട്ടം അല്ല. എല്ലാ വർഗ്ഗ അധിപത്യവും അവസാനിപ്പിച്ച് സമ അവകാശങ്ങളും കടമകളും സ്ഥാപിക്കാനുള്ള പോരാട്ടമാണ്. എല്ലാ ഉത്പാതക ഉപാധികളും ജനങ്ങളിൽ നിന്നും തട്ടിയെടുക്കുകയാണ് മർദ്ദകഭരണഘുടങ്ങൾ എല്ലാം ചെയ്യുന്നത്. രാജ്യത്തിന്റെ ഉത്പാദന ഉപധികൾ ജനങ്ങളുടെ ജീവിത മാർഗമാണ്, അത് തട്ടിയെടുക്കുന്നത് തൊഴിലാളികളെ സാമ്പത്തികമായി അടിച്ചമർത്തുന്നതാണ് . എല്ലാ രൂപത്തിലുള്ള അടിമതത്തിന്റെയും അടിസ്ഥാനം ഇതാണെന്ന് മാർസ് വ്യക്തമാക്കി. അസോസിയേഷന്റെ സർവദേശീയ സ്വഭാവത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന മാർസ് കുറച്ചു സമയത്തേക് നിശബ്ദനായി. "സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ " കൊടുന്നനെ മാർക്സിന്റെ ഘനഗംഭീരമായ ശബ്ദം പുറത്തുവന്നു. നൂറ്റാണ്ടുകളായി അടിമത്വത്തിന്റെ നുഗം പേറിയിരുന്ന മനുഷ്യന്റെ മോചനത്തിനുള്ള സമരകാഹളം അവിടെ കൂടിയിരുന്ന കമ്മ്യൂണിസ്റ്റ്‌കളെ ആവേശത്തിൽ ആക്കി. 1871 ജനുവരി 18 ന് റഷ്യയിലെ രാജാവായ വില്യം ഒന്നാമൻ ഫ്രാൻസിലെ വ്യവസായി കൊട്ടാരത്തിൽ എത്തി ജർമൻ കൈസലായി പ്രഖ്യാപിച്ചു. ഈ സംഭവവികസങ്ങളിൽ മാർക്സിന് വേദനയും വെറുപ്പും ആണ് തോന്നിയത്. യുദ്ധത്തിലൂടെ ഒരു രാജ്യം മറ്റൊരു രാജ്യത്തിനുമേൽ അധികാരം സ്ഥാപിക്കുന്നു. ധീരരും സർവ്വലോകസഹോദര്യം അറിയുന്നവരും ആയ തൊഴിലാളികൾ രാജകീയ പ്രതാപത്തെയും വംശാഭിമാനത്തേയും തകർക്കുന്ന ശക്തിയായി വളർന്ന് വരുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ഈ സമയം ആയപ്പോഴേക്കും കരൾ രോഗം അദ്ദേഹത്തെ കിടക്കയിൽ തുടരാൻ അനുവദിച്ചു. 1881 മാർച്ച് 14 ന് കാൾ മാർക്സ് തന്റെ 64 വയസ്സിൽ അന്തരിച്ചു.
ഡാർവിൻ ജീവപ്രാകൃതിയുടെ വികാസനിയമങ്ങൾ കണ്ടെത്തിയതുപോലെ, മനുഷ്യചരിത്രത്തിന്റെ വികാസനിയമങ്ങൾ കണ്ടെത്തിയ കാൾ മാർക്സ് എന്ന സമൂഹ ശാസ്ത്രജ്യൻ പിന്നെയും മനുഷ്യചരിത്രത്തിൽ ജീവിച്ചു. അദ്ദേഹത്തിന്റെ ചിന്തകൾക്ക് പിന്നിലെ മനുഷ്യമോചനത്തിന്റെ കഥകൾ ചൂഷണത്തിനെതിരായ ചെറുത്തുനിൽപ്പുകൾ കാലത്തെ അതിജീവിച്ച് മുന്നേറുന്നു. കാലത്തിന് അധീതനായി നിലകൊള്ളുന്നു കാൾ മാർസ്.
Sneha. M, Assistant Professor of Sociology, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment