പുസ്തകങ്ങൾക്ക് അതീതം….

  എൻറെ ഒന്ന് രണ്ട് മക്കളുടെ കഴിഞ്ഞ ദിവസങ്ങളിൽ വന്ന മെസ്സേജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് …….

പഴയ വിദ്യാർത്ഥി സമൂഹവും ഇപ്പോഴത്തെതും തമ്മിലുള്ള വ്യത്യാസം…...ശരിയാണ്, ഒരുപാട് അന്തരം ഉണ്ട് പഴയ കാലഘട്ടവും കാലഘട്ടവും തമ്മിൽ. പക്ഷേ കാലം മാറുമ്പോൾ അവരും മാറേണ്ടതായിട്ടുണ്ടല്ലോ. അതെ മാറ്റങ്ങൾ അനിവാര്യമാണ്. പക്ഷേ മാറാത്തതായിട്ട് ഒരു കാര്യമുണ്ട്, അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ശക്തമായിട്ടുള്ള ഒരു ബന്ധം സൃഷ്ടിക്കുക എന്നത്.  അത് ഏതു കാലഘട്ടത്തിൽ ആയാലും, ഒരു പോസിറ്റീവ് അധ്യാപക വിദ്യാർത്ഥി ബന്ധം ഉണ്ടാക്കാൻ നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.  നമുക്കറിയാവുന്ന കാര്യമാണ് വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ഒരു ബന്ധമാണ് ശക്തമായ ഒരു ക്ലാസ് മുറിയുടെ അടിസ്ഥാനം. വിദ്യാർഥികൾ അധ്യാപകരെ വിലമതിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു പരിസ്ഥിതിയിലെ അവർക്ക് നന്നായി പഠിക്കാനും വളരാനും കഴിയുകയുള്ളൂ. അതിന് നമ്മൾ അധ്യാപകർ തന്നെ മുൻകൈയെടുക്കേണ്ടതുണ്ട്. അതിൽ ഏറ്റവും ഒന്നാമത് ആയിട്ടുള്ള കാര്യം അവരെ കേൾക്കുക, അവരുടെ ആശയങ്ങളോ ആശങ്കകളോ എന്തുമായിക്കോട്ടെ.  അതിനി അവരുടെ തമാശകൾ ആയിക്കോട്ടെ അവരെ കേൾക്കുക.  ഇതിലൂടെ അവർക്ക് നമ്മളോടുള്ള ബഹുമാനം വിശ്വാസം ഇതെല്ലാം വർദ്ധിക്കുന്നുണ്ട്. ഇനി നമുക്ക് ചെയ്യാവുന്നതായിട്ടുള്ള മറ്റൊരു കാര്യമാണ് അവരെ മനസ്സിലാക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക. ഒരു പുഞ്ചിരി അല്ലെങ്കിൽ ഒരു ഒരു ആശംസ, അതുമല്ലെങ്കിൽ വെറുതെ ഒരു ദിവസത്തെ കുറിച്ച് ഒരു കുശലാന്വേഷണം, അതുമതി അവരെ നമ്മൾ മനസ്സിലാക്കുന്നുണ്ട് അല്ലെങ്കിൽ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവർക്ക് തോന്നാൻ.  ഇനി ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം തന്നെയാണ്, തുറന്ന ഒരു ആശയവിനിമയം സൃഷ്ടിക്കുക. അവരുടെ കഴിവുകളെ കുറിച്ച് എല്ലാം നമുക്ക് അതിലൂടെ മനസ്സിലാക്കാൻ കഴിയും.  ഇനി നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം അവരുടെ നേട്ടങ്ങൾ അത് എത്ര ചെറുതായാലും പ്രോത്സാഹിപ്പിക്കുക.  അതിലൂടെ ഭാവിയിൽ അവർക്ക് വളരെയധികം ഉയരങ്ങൾ കൈവരിക്കാൻ കഴിയും.  ഇനി ഇതിനെല്ലാം ഉപരി വിദ്യാർത്ഥികളോട് സഹാനുഭൂതി എന്നുള്ള ഒരു വികാരം അത് ഏറ്റവും അനിവാര്യമാണ്. അത് അക്കാദമികമോ വ്യക്തിപരമോ ആവട്ടെ അവരുടെ ആത്മവിശ്വാസം വളർത്താൻ ഇതിൽപരം നമുക്ക് ചെയ്യാൻ കഴിയുന്ന മറ്റൊന്നില്ല.  കാലം മാറിയെങ്കിലും നീതിയും സ്ഥിരതയുമുള്ള അധ്യാപകരെ വിദ്യാർത്ഥികൾ ബഹുമാനിക്കുക തന്നെ ചെയ്യും.  നമ്മുടെ സ്ഥിരത, എല്ലാവരോടും തുല്യമായി പെരുമാറുന്ന പ്രവണത, അത് തീർച്ചയായും ബഹുമാനത്തിന് അർഹമാണ്.  ഇങ്ങനെ ഒരു വിദ്യാർത്ഥിയുടെ മുഴുവനായിട്ടുള്ള വ്യക്തിത്വ വികസനത്തിന് ഒരു അധ്യാപകൻ കാരണമാകുന്നു.  ഒരു വിദ്യാർത്ഥിയുടെ വളർച്ചയിൽ നമുക്കുള്ള ഒരു പങ്ക് ഒരു അധ്യാപകൻ എന്ന നിലയിൽ നമുക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും ഉണ്ടാകും.  എല്ലാ അധ്യാപകർക്കും ഇങ്ങനെയുള്ള അർത്ഥവത്തായ ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിയട്ടെ.

NB: എതിരഭിപ്രായങ്ങൾ ഉണ്ടാവാം….  കാരണം ഇങ്ങനെയെല്ലാം ചെയ്തിട്ടും അത് മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ചുരുക്കം വിദ്യാർത്ഥികളും ഉണ്ട്. അവരെ ഒന്നുകൂടി ആഴത്തിൽ പഠിക്കുക. തീർച്ചയായും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.

പക്ഷേ, എൻറെ അധ്യാപക ജീവിതാനുഭവത്തിൽ നിന്ന് ആത്മാഭിമാനത്തോടെ എനിക്ക് ഒരുപാട് നല്ല ഉദാഹരണങ്ങൾ എടുത്തുപറയാൻ സാധിക്കും.

Jushaini. P, Assistant Professor of English, Al Shifa College of Arts and Science, Kizhattur, Perinthalmanna

 

 

 

 

 

 

 

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം