അവൻ
പിടിമുറുക്കിയ ചിന്തകളുമായി അവൻ നടന്ന് നീങ്ങി. വൈകുന്നേരം ചായംകൂടിയ വേളയിൽ, ആകാശം ചുവപ്പിച്ചിരിക്കുന്ന സൂര്യാസ്തമയം അവന്റെ ചിന്തകളെ കൂടുതൽ തീവ്രമാക്കി. ജീവിതം ഒരു വഴിത്തിരിവിലെത്തിയിരിക്കുന്നു. ഓരോ പടിയുമെടുത്ത് മുന്നോട്ട് പോകുമ്പോൾ, പിന്നിൽ വിടേണ്ടിയിരുന്ന വേദനകളും, വരാനിരിക്കുന്ന ആശങ്കകളും അവനിൽ കലർന്നുനിൽക്കുന്നു.
അവൻ ഒരു സാധാരണക്കാരൻ. കഠിനാധ്വാനിയെന്നോ കഴിവുള്ളവനെന്നോ വിശേഷിപ്പിക്കാനാകില്ല, പക്ഷേ സ്വപ്നങ്ങൾ അവനുമുണ്ട്. നാട്ടിൽ പഠനം തീർന്നു, എന്നാൽ ഒരു ഉറച്ച വഴി അവന് ലഭിച്ചിട്ടില്ല. വീട്ടുകരുടെ വാക്കുകൾ അനുസരിച്ച് അനന്തമായ പരീക്ഷകളുടെ ചക്രവാളത്തിൽ കുടുങ്ങിയപ്പോൾ, അവന്റെ ആത്മാവിന്റെ ഭാഗങ്ങൾ പലവട്ടം തകരുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്തു.
ഓർമകൾ തളം കെട്ടിയ നടത്തത്തിൽ വഴിയരികിൽ ഒരു കുട്ടി കരയുന്നതു കണ്ടു. എല്ലാവരാലും അനാഥമാക്കിയ ഒരുവൻ. അമ്മയില്ല, പിതാവിനെ കുറിച്ച് അറിയില്ല. ആ കുഞ്ഞിന്റെ കണ്ണുകളിലെ ഭയം അവനെ വിറപ്പിച്ചു. "ഇവനാണോ ഭാവിയുടെ വാഗ്ദാനം?" അവൻ ചിന്തിച്ചു. സമൂഹത്തിൽ ഓരോ വ്യക്തിയുമാണ് മറ്റൊരാളുടെ പ്രതിഫലനം.
ക്ലാസിൽ ഒന്നാം റാങ്കു നേടിയവൻ, പണം ഉണ്ടാക്കാനായി വിദേശത്ത് പോയവൻ, കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തവൻ, തിരക്കേറിയ നഗരങ്ങളിൽ ഒരു നല്ല ജോലിയ്ക്കായി അലയുന്നവൻ—ഇവരെല്ലാം അവന്റെ സുഹൃത്തുക്കളാണ്. പക്ഷേ, അവൻ ഇതാ ഇവിടെ... വഴിയരികിൽ ഒരു അപ്രതീക്ഷിതമായ അവസരത്തിനായി കാത്തിരിക്കുന്നു.
ഒരിക്കൽ, ഒരു വൃദ്ധൻ അവനോട് ചോദിച്ചു, "ജീവിതത്തിൽ നീ എന്ത് നേടണം?"
അവൻ മിണ്ടാതിരിന്നു. അവന്റെ മുന്നിലൊരു വലിയ ചോദ്യചിഹ്നം. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്നതാണോ വിജയം? അല്ലെങ്കിൽ സ്വന്തം മനസ്സിന്റെ വാക്കുകൾ കേട്ട് ഒരു പുതിയ പാത സൃഷ്ടിക്കണോ?
അവൻ എഴുത്തിനോടുള്ള താൽപ്പര്യം കൈവിടാതിരിക്കാനായിരുന്നു ആഗ്രഹം. ജീവിതം ഒരു കഥയാണ്, ഓരോ ദിവസവും അതിന്റെ ഒരു അദ്ധ്യായവും. പക്ഷേ, എഴുത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകുമോ? കുടുംബവും സമൂഹവും അതിനെ അംഗീകരിക്കുമോ?
"ചിലപ്പോൾ വിജയം തികച്ചും വ്യത്യസ്തമായ രീതിയിൽ നമ്മെ തേടിയെത്തും," വൃദ്ധൻ വീണ്ടും പറഞ്ഞു. "നിന്റെ ഉള്ളിലെ ശബ്ദം കേൾക്കാൻ പഠിക്കൂ, മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ നിർഭാഗ്യമായി മാറ്റാതിരിക്കുക, പക്ഷേ അതിന്റെ അടിമയാവരുത്."
അവന്റെ മനസ്സിൽ ഒരു പുതുമയുള്ള ഉണർവ്. ജീവിതം ഒരു അന്തിമ ഉത്തരമല്ല, പക്ഷേ നിരന്തരമായ തിരക്കലുകളാണ്. നഷ്ടങ്ങൾ, വിജയങ്ങൾ, നിരാശകൾ, പ്രതീക്ഷകൾ—ഈ സകലതും ഒരേ താളത്തിൽ നിന്നുകൊണ്ടാണ് ജീവിക്കാൻ കഴിയുക.
അവൻ്റെ ആശയക്കുഴപ്പം വിട്ടുമാറിയില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്, അവന്റെ മുന്നിൽ ഒരേ ഒരു മാർഗമാണ്, പരീക്ഷിക്കണം, പരീക്ഷിക്കണം, വീണ്ടും പരീക്ഷിക്കണം കഥകളായ് മാറും മുമ്പ്.
Irshad. K, Assistant Professor of Arabic, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment