ഗാസയിലെ കുഞ്ഞുങ്ങളും – കണ്ണടയ്ക്കുന്ന ലോക രാഷ്ട്രങ്ങളും


ലോകം ഇന്ന് വികസനത്തിന്റെ ഉയരത്തിൽ എത്തിച്ചേരുന്നുവെന്ന് മനുഷ്യൻ അഭിമാനിക്കുന്നു. പക്ഷേ, ആ ഉയരത്തിൽ നിന്നും നോക്കുമ്പോൾ കാണാതെ പോകുന്ന ഒരു കാഴ്ചയുണ്ട് — പട്ടിണിയാൽ കരയുന്ന, ബോംബിങ്ങിൽ പേടിച്ചു നിശബ്ദരാകുന്ന, ഒടുവിൽ ചിതയാകുന്ന ഗാസയിലെ കുഞ്ഞുങ്ങൾ.

ഇസ്രായേലി ആക്രമണങ്ങളിലൂടെ തകർന്നുപോയ വീടുകളും ആശുപത്രികളുമാണ് നാം വാർത്തകളിൽ കാണുന്നത്. എന്നാൽ അതിലുപരി, അവിടെ ദിവസങ്ങളായി വിശപ്പിനോട് പൊരുതുന്ന കുഞ്ഞുങ്ങളും അമ്മമാരും ഉണ്ട് — ലോകം കാണാൻ താത്പര്യമില്ലാത്ത മനുഷ്യ മുഖങ്ങൾ.

പാകം ചെയ്യാനൊന്നും ഇല്ലാത്ത അടുക്കളകളിൽ പൊള്ളുന്ന മരുഭൂമിക്കാറ്റും, ഭക്ഷണമില്ലാതെ മുറിയിൽ കിടക്കുന്ന കുട്ടികളുടെയും നിലവിളി മാത്രം. ദുരന്തം ഇരട്ടിക്കുന്നത് ഭയമാകെ, വിശപ്പുമായാണ്.

പാലും പച്ചക്കറിയും എന്താണ്, കഴിക്കാൻ ഒരു കുടം വെള്ളം പോലും കിട്ടാത്ത സമയങ്ങളിൽ അവരുടെ ആയുസ്സ് ദിവസങ്ങളിലൊ മണിക്കൂറുകളിലോ അല്ല, മറിച് ഓരോ മിനിറ്റുകളിലും ആണ് കണക്കാക്കപ്പെടുന്നത്.

ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ എല്ലാ വിവരങ്ങളും തെളിവുകളുമായി തന്നെ കിടക്കുന്നു. അതിന് മുകളിലാണ് അവരുടെ കണ്ണട — രാഷ്ട്രീയ താത്പര്യങ്ങളുടെ കനത്ത കറുപ്പു കണ്ണട.

ആക്ഷേപിക്കുന്നതുപോലും ആളുകൾ ‘രാജ്യത്തിനെതിരെ’ എന്ന മുദ്രയിടുന്നു. പക്ഷേ ഇവിടെ ചോദ്യം രാജ്യങ്ങളല്ല, പെട്ടന്ന് അമ്മയുടെ കയ്യിൽ കിടന്ന് മരിക്കുന്ന കുഞ്ഞുങ്ങളാണ്.

പട്ടിണിയും ഭയവും മരണവും ചേർന്ന ഈ കഥകളിൽ, മനുഷ്യസ്നേഹം ഒന്നുകിൽ കാണാറില്ല, അല്ലെങ്കിൽ ഉദ്ദേശപൂർവം മറന്നുപോകുന്നു.

നമ്മുടെ വിദ്യാഭ്യാസം പറയുന്നത് “മനുഷ്യവാദം”, അല്ലെങ്കിൽ "മനുഷ്യത്വം" എന്നതിന്റെ വിലയെക്കുറിച്ചാണ്. എന്നാൽ ഗാസയിൽ നടക്കുന്ന അവസ്ഥയെ നാം കാണുന്നില്ലെങ്കിൽ, നമ്മൾ പഠിച്ചതെല്ലാം വെറുതെയാകുന്നു.

 നമ്മുടെ ശബ്ദം ചെറിയതായിരിക്കാം, പക്ഷേ അതു കൊണ്ട് പോലും ഒരു അന്താരാഷ്ട്ര മൗനം ചലിപ്പിക്കാൻ കഴിഞ്ഞെന്ന് വരാം.

അല്ലെങ്കിൽ നമ്മൾ നേടിയെടുക്കുന്ന വിദ്യാഭ്യാസം കൊണ്ട് എന്ത് അർത്ഥം ആണുള്ളത്

നമ്മുടെ പ്രതീക്ഷ — വിശപ്പോടെ കരയുന്ന കുട്ടികൾക്ക് മറ്റൊരു ഭാവിയുണ്ടാകട്ടെ, അതിനായി നമ്മൾ തന്നെ കൈകോർത്ത് നിലകൊള്ളട്ടെ.



Irshad. A

Assistant Professor, Department of Computer Science,

Al Shifa College of Arts and Science, Keezhattur, Perinthalmanna.



Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്