FOMO: ആധുനിക മനസ്സിന്റെ നിരാശ
FOMO: FEAR OF MISSING OUT
The fear that we might miss out on something good or be left out of what others are enjoying – that is FOMO (Fear of Missing Out).Though it may start as a small anxiety, for many, it becomes a source of low self-esteem and mental distress.
Instagram ൽ മറ്റുള്ളവർ യാത്ര ചെയ്യുന്ന ചിത്രങ്ങൾ
WhatsApp സ്റ്റാറ്റസ്സുകളിൽ കൂട്ടുകാരുടെ കൂട്ടായ്മ
Facebook ൽ "Fun moments" അപ്‌ഡേറ്റുകൾ
Snapchat streaks, reels, likes, views...
ഇവയെല്ലാം നമ്മെ ചോദ്യം ചെയ്യുന്നു:
"ഞാനെവിടെയാണ്? ഞാൻ എന്താണ് നഷ്ടപ്പെടുന്നത്?"
ഈ ചോദ്യങ്ങൾ ആഴത്തിൽ പതുക്കെ നമ്മുടെ ആത്മബോധത്തെ ചുരണ്ടുന്നു
ആധുനിക കാലഘട്ടത്തിൽ സാമൂഹ്യ മാധ്യമങ്ങൾ എന്നത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണെങ്കിലും അതിരുകളില്ലാത്ത അതിന്റെ വളർച്ചയും ഉപയോഗവും നമ്മെ നാമറിയാതെത്തന്നെ ഫോമോ എന്ന അവസ്ഥയിലേക്കെത്തിക്കുന്നുണ്ട് .
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കൂടുതൽ എത്തിനോക്കുകയും നമ്മുടെ ജീവിതത്തെ അവരുമായി താരതമ്യം ചെയ്ത് നമ്മുടെതന്നെ self worth തിരിച്ചറിയപ്പെടാതെ പോകുന്ന പ്രവണത ഇന്ന് നന്നുടെ യുവ സമൂഹത്തിനിടയിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് . എല്ലാവരും ഒരേ പാതയിലൂടെത്തന്നെ സഞ്ചരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല എന്ന തിരിച്ചറിവ് വരേണ്ടത് ഏറെ അത്യാവശ്യമാണ് . മറ്റൊരാൾ ആനന്ദിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നത് സമയത്തു നമുക്കാവശ്യം വിശ്രമവും ശാന്തതയും ആയിരിക്കാം . എന്നാൽ മറ്റുള്ളവരെപ്പോലെ ആവാൻശ്രമിക്കുന്നത് അങ്ങനെ ആവാത്തതിൽ കുറ്റബോധം തോന്നുന്നത് നമ്മുടെ മാനസികാരോഗ്യത്തെ വളരെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട് . Low self-esteem , identity confusion and emotional dysregulation എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാവുന്ന പ്രേശ്നങ്ങൾ ആണ് .
നമ്മൾ നമ്മുടെ റിയാലിറ്റി യെ അംഗീകരിക്കുക റിയാലിറ്റി ഉൾകൊണ്ട്കൊണ്ട് ജീവിക്കുക എന്നതാണ് പ്രധാനം . സോഷ്യൽ മീഡിയ ഒരു ഹൈലൈറ് റീൽ മാത്രമാണ്, ജീവിതം അതിലധികം ഗൗരവമുള്ളതും സത്യവുമാണ്. ഒരുവൻ എവിടെയെങ്കിലും പോയി എന്നത് നമ്മുടെ മിസ്സിംഗ് ഔട്ട് ആണോ എന്നത് ചിന്തിക്കുക . എല്ലാം നമുക്ക് വേണ്ടതാണോ അല്ലയോ എന്ന് മനസിലാക്കുക , ഡിജിറ്റൽ ഡെറ്റോസ് പരീക്ഷിക്കുക.
Dilshan. A. P
Assistant Professor of Psychology
Al Shifa College of Arts and Science, Keezhattur, Perinthalmanna.
Comments
Post a Comment