എന്റെ ഭാഷ
മണ്ണിൽ ചവിട്ടി അപരനെ നോക്കി നിന്നു..
മണ്ണിനെയും കാറ്റിനെയും മറന്നു പോയി..
അപരന്റെ ജീവിതം നോക്കിനിന്നു..
അപരന്റെ ഭാഷയും പുൽകിനിന്നു..
തപ്പിത്തടഞ്ഞൊരു ഭാഷ തൻ മധുരവും മെല്ലെമെല്ലെ മറന്നുപോയി..
ജീവന്റെ നാഡിയായി വന്നുള്ളഭാഷയെ പണ്ടെപ്പോഴേ പഴഞ്ചനായി..
തിരക്കുള്ള ജീവിതപാച്ചിലിൽ മാതൃഭാഷ ഒരു വില്ലനായി..
നമ്മെ നാമാക്കിയ ഭാഷയെ സ്നേഹിക്കാൻ മറന്നു പോയി..
പതിയെ പതിയെ മനസ്സിന്റെ ഉള്ളിലെ ഭാഷയെന്നോ മരിച്ചിരുന്നു.
Muhammed Juraid. C.
Assistant Professor of Economics
Al Shifa College of Arts and Science, Keezhattur, Perinthalmanna
Comments
Post a Comment