അഫ്ഗാനിസ്ഥാൻ..
ലോകത്ത് തീവ്രവാദ സംഘടനകളെ ഉണ്ടാക്കുന്നതിൽ അമേരിക്കയുടെ പങ്ക് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ ബിരുദവും ബിരുദാനന്തര ബിരുദമൊന്നും എടുക്കേണ്ട കാര്യമില്ല..പകരം ലോകത്ത് ഏറ്റവും കൂടുതൽ യുദ്ധോപകരണങ്ങൾ വിൽക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് എടുത്താൽ മതി..ഒന്നാം സ്ഥാനം അമേരിക്ക തന്നെ കൊണ്ട് പോകും..അവർക്ക് ആയുധങ്ങൾ വിൽക്കാൻ അവർ ഉണ്ടാക്കിയെടുക്കുന്ന ഒരു മാർക്കറ്റിംഗ് തന്ത്രമാണ് തീവ്രവാദ സംഘടനകളും അവയുടെ പ്രവർത്തനങ്ങളും..ഇതിനു വേണ്ടി അവർ വളച്ചൊടിക്കുന്ന ആശയങ്ങളാവട്ടെ മതവുമായി യാതൊരു ബന്ധവുമില്ലാതതുമാണ്..ലോകത്ത് ഒരു മതവും ഒരാളെയും അകാരണമായി കൊല്ലാൻ പഠിപ്പിക്കുന്നില്ലെന്ന് മാത്രമല്ല..ഒരുറുമ്പിനെ പോലും നോവിക്കാതെ ജീവിക്കാൻ ശ്രമിക്കണമെന്ന് ഉപദേശിക്കു കയും ചെയ്യുന്നു...പിന്നെ എങ്ങേനെയാണ് ഒരു തീവ്ര വാദ സംഘടന ചെയുന്ന നീചവും അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധതയും മാത്രം കൈമുതലാക്കിയ പ്രവർത്തനങ്ങളെ ഒരു പ്രത്യേക മതവിഭാഗത്തിനു മേൽ കെട്ടിച്ചമക്കാൻ നോക്കുന്നത്? പിന്നെ എങ്ങേനെയാണ് ഇതിനെല്ലാം ഉത്തരവാദിത്തം മതം ആണെന്ന് പറയുവാൻ സാധിക്കുന്നത്.?..
ഇത്രയും മനസ്സിലിരിക്കട്ടെ..ഇനി നിങ്ങൾ അഫ്ഗാനിലേക്ക് വരൂ...
അഫ്ഗാനിൽ താലിബാൻ എന്ന ഭീകര സംഘടനയെ ഉണ്ടാക്കിയത് ആര്?
അമേരിക്ക
അമേരിക്ക വിചാരിച്ചാൽ താലിബാനെ ഇല്ലാതാക്കാൻ പറ്റുമോ?
എളുപ്പം സാധിക്കും..
കാരണം?
ലോകത്ത് പെറുക്കിയെടുക്കാവുന്ന സകലമാന തീവ്ര വാദ സങ്കടനകളെയും പാലൂട്ടി വളർത്തി വലുതാക്കിയ അമേരിക്കക്ക് അവരുടെ സാങ്കേതിക വിദ്യയുടെയും സൈനിക ശക്തിയുടെ യും പകുതി പോലും എടുക്കേണ്ടി വരില്ല ഇത്തരം സംഘടനകളെ നാമാവശേഷമാക്കാൻ..
എന്നിട്ട് എന്ത് കൊണ്ട് അമേരിക്ക അത് ചെയ്‌യുന്നില്ല?
ചെയ്ത പിന്നെ ആയുധ വിപണി ഇല്ലാതെയാവും..ആയുധങ്ങൾ വിൽക്കാൻ കഴിയില്ല...അത് കൊണ്ട് തന്നെ തീവ്രവാദവും അതുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന സംഘടനകളും ലോകത്ത് നില നിൽക്കേണ്ട ആവശ്യകത ഏറ്റവും കൂടുതൽ ഉള്ളത് അമേരിക്കയടക്കമുള്ള രാജ്യങ്ങൾക്കാണ്..
അഫ്ഗാനിൽ താലിബാൻ ആയുധങ്ങൾ കൊടുക്കുന്നതാരാണ്?
അമേരിക്ക
അവർക്ക് പരിശീലനം കൊടുക്കിന്നതാരാണ്..?
അമേരിക്ക
തീവ്ര വാദ പ്രവർത്തങ്ങ്ൾക്ക് ഭീമമായ ഫണ്ട് ആവശ്യമാണെന്നിരിക്കെ ഇത്രയധികം പണം തീവ്രവാദ സംഘടനകൾക്ക് എവിടുന്നു കിട്ടുന്നു?
അതൊക്ക അമേരിക്ക കൊടുത്തോളും..
വര്ഷങ്ങളായി അമേരിക്കാൻ സൈന്യം അഫ്ഗാനിലുണ്ടായിട്ടു കൂടെ എന്ത് കൊണ്ട് അവർ താലിബാനെ ഇല്ലാതാക്കാൻ ശ്രമിച്ചില്ല?
അമേരിക്കൻ സൈന്യം അഫ്ഗാനിൽ മണ്ണപ്പം ചുട്ടു കളിക്കുകയായിരുന്നു..ഒപ്പം കൊത്തങ്കല്ല് കളിയുമുണ്ടായിരുന്നു..അതിനിടയ്ക്ക് അവർ താലിബാനെ മറന്നു പോയി..
ഇപ്പൊ അമേരിക്ക അഫ്ഗാനിൽ നിന്നും പിൻവാങ്ങിയതിന്റെ കാരണം?
നല്ല അസ്സല് പൊറാട്ടുനാടകം..താലിബാന് കയറി നിരങ്ങാൻ ഒരു ലൈസെൻസ്..അത്രേയുള്ളൂ അതൊക്കെ...
ഇതിന്റെയൊക്കെ നടുവിലൂടെ നീറി പുകഞ്ഞ മനസ്സോടെ കഴിയുന്ന ഒരു ജനതയുണ്ടാകും..വ്യത്യസ്ത മതവിഭാഗങ്ങളിൽ വിശ്വസിക്കുന്നവരും മതവിശ്വാസികല്ലാത്തവരുമായ ഒരു പറ്റം സാദാരണ മനുഷ്യര്..ഞങൾ തീവ്രവാദികൾ അല്ല എന്ന് ലോകത്തോട് എത്ര വിളിച്ചു പറഞ്ഞാലും ലോകം അംഗീകരിച്ചു കൊടുക്കാത്ത ഗതി കെട്ട മനുഷ്യർ..അവരാണ് യഥാർത്ഥത്തിൽ പീഡിപ്പിക്കപ്പെടുന്നത്..തീവ്രവാദം കൊണ്ട് അവരാണ് ലോകത്തോട് മറുപടി പറയേണ്ടി വരുന്നത്..
ഇവിടെ അത് അഫ്ഗാനികളാണ്..കണ്ടിട്ടുണ്ടോ അവരെ?...കറുത്ത തലപ്പാവും നീളൻ താടിയും നീളൻ കുപ്പായവും ധരിച്ചു നടക്കുന്ന ആ പച്ചയായ പാവങ്ങളെ..തീവ്രവാദത്തിന്റെ മുഴുവൻ ഭാരവും അവസാനം ഏൽക്കേണ്ടി വരുന്ന ഓരോ നാട്ടിലെയും സാധാരണക്കാരനെ പോലും അഫ്ഗാനികളും..
👍
ReplyDelete