ട്രെൻഡുകളുടെ രാജാവ്: ഇന്ത്യൻ വിപണിയിൽ സുഡിയോ മുന്നിൽ


ഒരു രൂപ പോലും പരസ്യത്തിനു മുടക്കാതെ ഇന്ന് ഒരു സംരംഭം വിജയിക്കുമോ? അതും വസ്ത്ര വ്യാപാര രംഗത്ത്. അതിനുള്ള ഉത്തരമാണ് സുഡിയോ. വെറും 8 വർഷങ്ങൾ കൊണ്ട് ഇന്ത്യയിലെ വസ്ത്ര വ്യാപര രംഗത്തെ കൊമ്പൻമാരെ പോലും വെല്ലുവിളിച്ച് വളർന്നുവന്ന സുഡിയോ പാവപെട്ടവർ എന്നില്ല, പണക്കാർ എന്നില്ല, ഇവിടെ എന്തും നിങ്ങൾക്ക് ആയിരം രൂപയിൽ താഴെ കിട്ടും. അതുകൊണ്ട് തന്നെയാണ് സുഡിയോ ഇത്രയും ജനപ്രിയമായത്.

സുഡിയോയുടെ തലവര മാറുന്നത് കോവിഡ് കാലത്താണ്. ലോക്ക് ഡൌൺ കാലത്ത് പല ബിസിനസുകളും പൂട്ടിപ്പോയി. പല കെട്ടിടങ്ങളും ഒഴിഞ്ഞുകിടന്നു. അതോടെ കെട്ടിട വാടകയിൽ ഇടിവ് വന്നു. അപ്പോൾ സുഡിയോ മാനേജർമാർ കെട്ടിടങ്ങൾ സ്വന്തമാക്കി. ലോക്ക് ഡൌൺ കഴിഞ്ഞപാടെ ഷോറൂമുകൾ തുറന്നു. അങ്ങനെ ഒട്ടുമിക്ക നഗരങ്ങളിലും സുഡിയോ വന്നു. സ്റ്റൈലൻ, ഫാഷൻ ഡ്രസ്സുകൾ മറ്റ് ബ്രാൻഡുകളെക്കാൾ വിലക്കുറവിൽ വിൽപ്പനക്കെത്തി. കോളേജ് വിദ്യാർത്ഥികളും ടീനേജ് കുട്ടികളും തുടങ്ങി മുതിർന്നവർക്കും സുഡിയോ ഫസ്റ്റ് ഓപ്ഷനായി.

യുവാക്കൾക്കിടയിൽ ട്രെൻഡായ സുഡിയോ മാറുന്ന ഫാഷനെ ഏറ്റവും അഫ്ഫോഡബിൾ ആയ വിലയിൽ എല്ലാവരിലേക്കും എത്തിക്കുന്നതിൽ വിജയിച്ചവരാണ്. പുതിയ കണക്കുകൾ എടുക്കുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 100 കോടിയോട് അടുപ്പിച്ച് വരുമാനം മറികടന്നിരിക്കുകയാണ് സുഡിയോ. രണ്ടുവർഷത്തിനുള്ളിൽ സ്റ്റോറുകളുടെ എണ്ണം ഇരട്ടിയാക്കിയത് വരുമാനം കൂടാൻ കാരണമായിട്ടുണ്ട് എന്നാണ് മാർക്കറ്റ് അനലിസ്റ്റുകളുടെ കണ്ടെത്തൽ. ബജറ്റിനുള്ളിൽ നിൽക്കുന്ന വൈവിധ്യമാർന്ന ഫാഷൻ,  വേഗത്തിലുള്ള ട്രെൻഡുകൾ തുടങ്ങിയവ സുഡിയോ വളരാൻ കാരണമായിട്ടുണ്ട്. മറ്റു കമ്പനികൾ ഹൈപിന് പിന്നാലെ പോയപ്പോൾ, സുഡിയോ സ്കെയിലിലും മൂല്യവും പിന്തുടർന്നു. സെലിബ്രിറ്റികളോ സെലിബ്രിറ്റി സപ്പോർട്ടും ഇല്ലാതെ സിമ്പിൾ ആയ എക്സിക്യൂഷനിലൂടെയാണ് മാർക്കറ്റിൽ താരമാകാൻ സാധിച്ചത്. വില നിലവാരത്തിൽ കൃത്യമായ അതിർവരമ്പ്‌ നിലനിർത്തിക്കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുന്നതിലൂടെ സുഡിയോക്ക് മദ്യവർഗ്ഗക്കാരുടെ ചിന്തകളെ സ്വാധീനിക്കാൻ കഴിഞ്ഞുവെന്നും വിദഗ്‌ദ്ധർ ചൂണ്ടികാട്ടുന്നു. 


മാർച്ചിൽ സുഡിയോയുടെ വരുമാനം 27 ശതമാനത്തിൽ വർദ്ധിച്ച് 4291 കോടിയിലെത്തിയിരുന്നു. ടാറ്റയുടെ ട്രെൻഡ് ലിമിറ്റഡിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ടാറ്റയുടെ തന്നെ മറ്റൊരു ഫാഷൻ സ്റ്റോറായ westside 40 പുതിയ സ്റ്റോറുകൾ തുറക്കുകയും 24 സ്റ്റോറുകൾ സംയോജിപ്പിക്കുകയും ചെയ്തു. മാർച്ച് 31ലെ കണക്കനുസരിച്ച് മൊത്തം സ്റ്റോറുകളുടെ എണ്ണം 248 ആയി ഇവർ ഉയർത്തി. എന്നാൽ സുഡിയോയുടെ കാര്യത്തിൽ 244 പുതിയ സ്റ്റോറുകളും 24 സ്റ്റോറുകളുടെ സംയോജനവും നടത്തിയതോടെ 7000 മുതൽ 12000 സ്ക്വയർ ഫീറ്റ് വരെയാണ് വളർച്ചയുണ്ടായത്. 235 നഗരങ്ങളിലായി 765 സ്റ്റോറുകയിൽ ടാറ്റയുടെ തന്നെ ഭക്ഷണ- പലചരക്ക് വ്യാപാര കേന്ദ്രമായ സ്റ്റോറുമായി സഹകരിച്ചുള്ള സ്റ്റോറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ ഒരു പുതിയ സുഡിയോ സ്റ്റോറിനായി മൂന്നു മുതൽ നാലു കോടി രൂപ വരെയാണ് ചെലവഴിച്ചത്. Westside ഉം സുഡിയോയുമായി ഇന്ന് ഫാഷൻ വിപണിയിൽ വലിയ തോതിൽ വളർന്നിരിക്കുകയാണ്. ആയിരത്തിലധികം വലിയ ഫോർമാറ്റ് ഫാഷൻ സ്റ്റോറുകളിൽ പ്രവർത്തിക്കുന്ന തങ്ങൾ ഇതിനോടകം നൂറു മില്യൺ ഉപഭോക്താക്കളെ സ്വന്തമാക്കി കഴിഞ്ഞു ഇന്ന് മാനേജിങ് ഡയറക്ടർ പി. വെങ്കടേശാലു പറയുന്നു. ആകെമൊത്തം ടാറ്റയുടെ ട്രെൻഡ് 2025 സാമ്പത്തിക വർഷത്തിൽ 1534. 41 കോടി രൂപയുടെ ലാഭം നേടിയിട്ടുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ ഇത് 1477. 46 കോടി രൂപയായിരുന്നു. പരസ്യ വില്പന പ്രമോഷൻ 2025 സാമ്പത്തിക വർഷത്തിൽ 126.76 കോടി രൂപയായി വർധിച്ചിട്ടുണ്ട്. ഫാഷണും ട്രെൻഡും ഒരുപോലെ നോക്കുന്നവർ മാത്രമല്ല, കാഷ്വൽ- ഫോർമൽ സ്റ്റൈലുകൾ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്കും കൂടിയുള്ള വലിയ ഷോറൂം ആയി മാറിക്കഴിഞ്ഞു സുഡിയോ.


Mekha. C. M, 

Assistant Professor of Commerce, 

Al Shifa College of Arts and Science, Keezhattur, Perinthalmanna

Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്