അന്ന് ഞാൻ മൗനിയായിരുന്നപ്പോൾ


നീ എന്നിലെ മൗനത്തിന്റെ ചില്ലുകൂട് തകർത്തെറിഞ്ഞു.. 


എന്നിൽ അരിച്ചു  കയറിയ  ചിതൽ പുറ്റിനെ നീയെടുത്തു കളഞ്ഞു. 

എന്നെ കാണുന്ന കണ്ണാടിയായി നീ സ്വയം രൂപപ്പെട്ടു.

 നിന്റെ വാചാലതക്കുള്ളിൽ 

എനിക്കായ് നീയൊരു  ലോകം തുറന്നു...


ഇന്ന് ഞാൻ  മൗനിയല്ല

എന്നാൽ...

ഒരുതരം നിശബ്ദത എന്നിൽ പടരുന്നു

ഈ നിശബ്ദതയിൽ

ഞാൻ കാതോർക്കവേ

നിന്റെ ഈറൻ ഞരമ്പുകൾ

പിടയുന്ന നൊമ്പരം....

എന്റെ മിഴിവള്ളികൾ

ചെന്നവസാനിക്കുന്ന

പാതയോരത്തു

തളർന്ന കാലൊച്ചകൾ

അതിനപ്പുറം

കടന്നു ചെല്ലാൻ

യുഗങ്ങൾ വേണമെനിക്ക്

അപ്പോഴേക്കും

കാലം കടന്നു പോയിരിക്കും

വിസ്മൃതിയുടെ  ലേപനം  പുരട്ടിയിട്ട്....

എങ്കിലും

സാക്ഷിയില്ലാത്ത

കാത്തിരിപ്പിന്റെ

വാതായനം

ഞാൻ നിനക്കായ്‌ തുറന്നിട്ടിരിക്കുന്നു.



Jaseela.  K. P

Assistant Professor of Commerce,

Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്