ഇന്ത്യൻ ശിക്ഷ നിയമവും സ്ത്രീ സുരക്ഷയും

 ഇന്ത്യയിലെ വിവിധ കുറ്റകൃത്യങ്ങൾക്കുള്ള നിയമങ്ങളും ശിക്ഷകളും വ്യക്തമാക്കുന്ന ഒരു നിയമ കോഡാണ് ഇന്ത്യൻ പീനൽ കോഡ് (IPC). മോഷണം, കൊലപാതകം, വഞ്ചന എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ കോഡ് ഉൾക്കൊള്ളുന്നുണ്ടെങ്കിലും, വിവിധ തരത്തിലുള്ള അക്രമങ്ങളിൽ നിന്നും വിവേചനങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാൻ പ്രത്യേകമായി ലക്ഷ്യമിടുന്ന വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നു.

ദൗർഭാഗ്യവശാൽ, ഈ നിയമപരമായ പരിരക്ഷകൾ ഉണ്ടായിരുന്നിട്ടും, ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഒരു വ്യാപകമായ പ്രശ്നമായി തുടരുന്നു. ഗാർഹിക പീഡനം മുതൽ ലൈംഗികാതിക്രമവും പീഡനവും വരെ, ഇന്ത്യയിലെ സ്ത്രീകൾ അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും നിരവധി ഭീഷണികൾ നേരിടുന്നു. സമീപ വർഷങ്ങളിൽ, വ്യാപകമായ രോഷത്തിനും മാറ്റത്തിനായുള്ള ആഹ്വാനത്തിനും കാരണമായ സ്ത്രീകൾക്കെതിരായ നിരവധി അക്രമ സംഭവങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഐപിസിയുടെ വ്യവസ്ഥകൾ മനസ്സിലാക്കുന്നത് നിർണായകമാണ്. കുറ്റവാളികളെ അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാക്കുന്നതിലൂടെയും ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിലൂടെയും, എല്ലാവർക്കും സുരക്ഷിതവും കൂടുതൽ നീതിയുക്തവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ ഈ നിയമങ്ങൾക്ക് കഴിയും.

നമ്മുടെ രാജ്യം സ്ത്രീകളുടെ സംരക്ഷണവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഒരുപാട് നിയമങ്ങൾ അതിൽ പ്രധാനമായിട്ടും ഇന്ത്യൻ പീനൽ കോഡ് 1860,  സ്ത്രീകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരുപാട് സെക്ഷനുകൾ പറയുന്നുണ്ട്. കൂടാതെ സ്ത്രീധന നിരോധന നിയമം 1961, ദേശീയ വനിതാ കമ്മീഷൻ നിയമം 1990, കേരള വനിതാ കമ്മീഷൻ നിയമം 1991,  ഗാഹിക അതിക്രമങ്ങൾ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005,  ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതുമായി ബന്ധപ്പെട്ട നിയമം 2013,  തുടങ്ങിയ ഒരുപാട് നിയമങ്ങൾ ഇന്ത്യാ ഗവൺമെൻറ് നിലവിൽ പുറത്തിറക്കിയിട്ടുണ്ട്.

നിർഭാഗ്യവശാൽ, ഇന്ത്യയിൽ പല നിയമങ്ങൾ ഉണ്ടെങ്കിൽ പോലും ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഒരു വ്യാപകമായ പ്രശ്നമായി തുറന്നുകൊണ്ടേയിരിക്കുന്നു.  ഗാർഹിക പീഡനം മുതൽ ലൈംഗികാധിക്രമവും പീഡനവും വരെ ഇന്ത്യയിലെ സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്നു. 

എന്തുകൊണ്ടാണ് ഇപ്പോഴും ഈ ഒരു വിദ്യാഭ്യാസം നേടിയിട്ടുള്ള സമൂഹത്തിൽ പോലും സ്ത്രീകൾക്കെതിരായിട്ടുള്ള ഇത്തരത്തിലുള്ള കേസുകൾ വീണ്ടും ഉയർന്നുവരുന്നുവെങ്കിൽ അതൊരു ചർച്ചാവിഷയം ആയിട്ട് മുന്നോട്ട് വെക്കേണ്ട കാര്യം തന്നെയാണ്. സമീപവർഷങ്ങളിലെ അല്ലെങ്കിൽ സമീപകാലഘട്ടങ്ങളിലെ പത്രം മാധ്യമങ്ങൾ നമ്മൾ പരിശോധിച്ചുനോക്കുമ്പോൾ വ്യാപകമായ രോഷത്തിനിടയാക്കിയിട്ടുള്ള ഒരുപാട് കേസുകൾ നമുക്ക് കാണാനായിട്ട് സാധിക്കും. പലപ്പോഴും പത്രമാധ്യമങ്ങൾ ഇന്ന് അവരുടെ റേറ്റിംഗ് കൂട്ടാൻ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഊന്നൽ കൊടുക്കുകയും സമൂഹത്തിലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു പൊതുസമൂഹത്തിനിടയിൽ ഒരു നെഗറ്റീവ് ചിന്താഗതി ഉണ്ടാക്കാൻ പോലും ഇന്ന് പത്രമാധ്യമങ്ങള അതിന് വലിയ പ്രാധാന്യം കൊടുക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. 

ക്രിമിനോളജിയുമായി ബന്ധപ്പെട്ടുകൊണ്ട് പറയുന്ന സന്ദർഭത്തിൽ തെറ്റുകളും അതിനെതിരെയുള്ള ശിക്ഷകളെ കുറിച്ചും നമുക്ക് കാണാൻ സാധിക്കുന്ന ഒരു കാര്യമുണ്ട്, പലപ്പോഴും തെറ്റുകൾക്കെതിരെയുള്ള ശിക്ഷകൾ കാലഘട്ടം മാറുന്നതിനനുസരിച്ച് ശിക്ഷകളിലും മാറ്റങ്ങളും വന്നുകൊണ്ടിരിക്കുന്നു. ക്രിമിനോളജി പ്രകാരം ഒരു തെറ്റിൽ നിന്ന് എങ്ങനെ തെറ്റ് ചെയ്യുന്ന ആളെ വിട്ടുനിർത്താം തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിച്ചതിനുശേഷം ആണ് ഒരു ശിക്ഷാവിധി നടപ്പിലാക്കുന്നത്. ഈ ഒരു കാലഘട്ടത്തിൽ ഇത്രയധികം നിയമങ്ങൾ നിലനിൽക്കുന്ന സമയത്തും തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടുന്നുണ്ട് എങ്കിൽ ഇതിൽ വീണ്ടും ഒരു മാറ്റം വരുത്തേണ്ടിയിരിക്കുന്നു.  പലപ്പോഴും ക്രിമിനോളജിയിലെ പല സിദ്ധാന്തങ്ങൾ നോക്കുന്ന സമയത്ത് പല കാരണങ്ങളാണ് ഒരു ശിക്ഷ നടപ്പാക്കുന്നതിൽ പ്രധാന കാതൽ ആയിട്ട് വരുന്നത്.  പ്രതിരോധ സിദ്ധാന്തം, തടയൽ സിദ്ധാന്തം, പ്രതികാര സിദ്ധാന്തം, നവീകരണ സിദ്ധാന്തം തുടങ്ങിയവ അതിനുദാഹരണങ്ങളാണ്.

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് ഐപിസിയിൽ (IPC) പ്രതിപാദിക്കുന്ന വകുപ്പുകൾ

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടി ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരം ഉൾപ്പെടുത്തിയിട്ടുള്ള  സെക്ഷനുകൾ താഴെ പറയുന്നവയാണ്.                                    

IPC സെക്ഷൻ 304 (B)

IPC സെക്ഷൻ 312

IPC സെക്ഷൻ 313

IPC സെക്ഷൻ 318

IPC സെക്ഷൻ 314

IPC സെക്ഷൻ 354

IPC സെക്ഷൻ 354 A

IPC സെക്ഷൻ 354 B

IPC സെക്ഷൻ 354 C

IPC സെക്ഷൻ 366

IPC സെക്ഷൻ 366 A

IPC സെക്ഷൻ 366 B

IPC സെക്ഷൻ 375

IPC സെക്ഷൻ 376

IPC സെക്ഷൻ 376 A

IPC സെക്ഷൻ 376 AB

IPC സെക്ഷൻ 376 B

IPC സെക്ഷൻ 376 C

IPC സെക്ഷൻ 376 D

IPC സെക്ഷൻ 493

IPC സെക്ഷൻ 494

IPC സെക്ഷൻ 495

IPC സെക്ഷൻ 496

IPC സെക്ഷൻ 497

IPC സെക്ഷൻ 498

IPC സെക്ഷൻ 498 A

IPC സെക്ഷൻ 509

പ്രധാനപ്പെട്ട സെക്ഷനുകൾ താഴെ വിവരിക്കുന്നു

IPC സെക്ഷൻ 304 (B) -സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് സെക്ഷനാണ് 304 (B). ഒരു സ്ത്രീ വിവാഹം കഴിഞ്ഞ് ഏഴു വർഷത്തിനുള്ളിൽ അസ്വാഭാവികമായ രീതിയിൽ മരണപ്പെടുകയോ അതല്ലെങ്കിൽ മരണപ്പെടുന്നതിന് മുൻപ് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് അല്ലെങ്കിൽ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചു കൊണ്ടോ അല്ലെങ്കിൽ ഏൽപ്പിച്ചുകൊണ്ട് മറ്റേതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത്തരത്തിലുള്ള അസ്വാഭാവികമായ രീതിയിലുള്ള മരണത്തെ സ്ത്രീധന മരണം എന്നതിന്റെ പരിധിയിൽ പെടും. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് ഏഴു വർഷത്തിൽ കുറയാത്ത തടവു അല്ലെങ്കിൽ ജീവപര്യന്തം തടവു നൽകി ശിക്ഷിക്കപ്പെടാവുന്നതാണ്.

IPC സെക്ഷൻ 312, IPC സെക്ഷൻ 313 & IPC സെക്ഷൻ 314- തുടങ്ങിയവ ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷനുകൾ ആണ്. മൂന്നുവർഷം മുതൽ ജീവപര്യന്തം അല്ലെങ്കിൽ മരണ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഗർഭം അലസിപ്പിക്കുക എന്നുള്ളത്.  ഇതിൽ പല ക്യാറ്റഗറികൾ വരുന്നുണ്ട് സ്ത്രീയുടെ ഉത്തമ വിശ്വാസപൂർവ്വം സ്വന്തം ജീവൻ രക്ഷിക്കുന്നതിന് അല്ലാതെ അതുപോലെ തന്നെ സ്ത്രീയുടെ സമ്മതമില്ലാതെ അല്ലെങ്കിൽ ഗർഭം അലസിപ്പിക്കണമെന്ന് ഉദ്ദേശത്തോടുകൂടി കൃത്യം ചെയ്ത് മരണം സംഭവിക്കുന്നത്.

IPC സെക്ഷൻ 354- മാനഭംഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ. ഈ സെക്ഷൻ പ്രകാരം രണ്ടുവർഷം ആകുന്ന കാലത്തേക്ക് ശിക്ഷിക്കപ്പെടാവുന്നതാണ്.

IPC സെക്ഷൻ 354 A - സ്ത്രീകളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി ലൈംഗിക ചുവയുള്ള ആംഗ്യങ്ങൾ കാണിക്കുകയോ ലൈംഗിക ചുവയുള്ള പ്രസ്താവനകൾ നടത്തുകയും ചെയ്താൽ അത്തരം തെറ്റുകൾ ഈ സെക്ഷന്റെ പരിധിയിൽ വരുന്നതാണ്.

 IPC സെക്ഷൻ 354 B- ഒരു സ്ത്രീയെ വിവസ്ത്ര യാക്കണമെന്ന് ഉദ്ദേശത്തോടുകൂടി ചെയ്യുന്ന കൃത്യം. മൂന്നുവർഷത്തിൽ കുറയാത്തതും  ഏഴ് വർഷം വരെ ആകാവുന്ന തടവു ശിക്ഷയും കൂടാതെ  പിയ ശിക്ഷയും ലഭിക്കുന്നതാണ്.

IPC സെക്ഷൻ 354 C- സ്ത്രീകൾ ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ പ്രകൃതി നിരീക്ഷിക്കുകയോ അതിൻറെ ചിത്രങ്ങൾ എടുക്കുകയോ അല്ലെങ്കിൽ ആ ചിത്രങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുനുമായി ബന്ധപ്പെട്ട സെക്ഷൻ. ഇത്തരം ശിക്ഷകൾക്ക് ഒരു വർഷത്തിൽ കുറയാതെതും മൂന്നുവർഷം വരെയാവാകുന്ന ശിക്ഷയും കൂടാതെ പിയ ശിക്ഷയും നൽകി ശിക്ഷിക്കപ്പെടാവുന്നതാണ്.

IPC സെക്ഷൻ 375- ബലാൽസംഗം കുറ്റം ചെയ്യുന്ന ആൾക്ക് ഐപിസി 375 പ്രകാരം ജീവപര്യന്തമോ ഏഴുവർഷം മുതൽ പത്തുകൊല്ലം വരെയുള്ള കാലത്തേക്കോ തടവ് ശിക്ഷയോ ലഭിക്കുന്നതാണ്.

IPC സെക്ഷൻ 366 A- 17 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വശീകരിച്ചു കൊണ്ടു പോവുക. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പത്തുവർഷം വരെയുള്ള കാലത്തേക്ക് തടവ് ശിക്ഷ ലഭിക്കുന്നതാണ്

Mr. Irshad Ameen, Asst. Prof. of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna 


Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം