"കുട്ടികളുടെ സംരക്ഷണവും ഇന്ത്യൻ ശിക്ഷാ നിയമവും”


        ഒരു രാഷ്ട്രത്തിൻറെ ഭാവി നിർണയിക്കുന്നത് രാഷ്ട്രത്തിലെ കുട്ടികളിലാണ്. കുട്ടികളുടെ സംരക്ഷണവും അവരുടെ വിദ്യാഭ്യാസവും അല്ലെങ്കിൽ അവരുമായി ബന്ധപ്പെട്ടു കൊണ്ട് ഒരുപാട് നിയമങ്ങൾ ഇന്ന് രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് നമുക്ക് കുട്ടികളുമായി അല്ലെങ്കിൽ കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള മറ്റു നിയമങ്ങളെ കുറിച്ചും  അറിഞ്ഞിരിക്കാം. ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കാൻ തുടങ്ങിയത് 2002 ജൂൺ 12 മുതലാണ്. ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷൻ എന്താണ് ബാലവേല എന്നതിനെ കുറിച്ച് നിർവചിക്കുന്നുണ്ട്. അതായത് ബാലവേല എന്നു പറഞ്ഞു കഴിഞ്ഞാൽ കുട്ടികൾ ചെയ്യുന്ന എല്ലാ പ്രവർത്തികളും ഉന്മൂലം ചെയ്യുക അല്ലെങ്കിൽ അത് നിർത്തലാക്കുക എന്നതല്ല  മറിച്ച് അവരുടെ ശൈശവത്തെ അല്ലെങ്കിൽ അവരുടെ കുട്ടിക്കാലത്തെ ഇല്ലാതാക്കുന്ന തരത്തിലുള്ള അല്ലെങ്കിൽ അവരുടെ വിദ്യാഭ്യാസം മുടക്കുന്ന തരത്തിലുള്ള പ്രവർത്തികൾ, അവരുടെ മാനസികവും ശാരീരികവും ധാർമികവുമായ വളർച്ചയ്ക്ക് ദോഷകരമാകുന്ന ,അപകടം വിളിച്ചു വരുന്ന തരത്തിലുള്ള ജോലികൾ

ബാലവേല നിരോധന നിയമപ്രകാരം കുട്ടികളായിട്ട് കണക്കാക്കപ്പെടുന്നത് 14 വയസ്സിന് താഴെ പ്രായമുള്ള വരെയാണ്. ഇന്ത്യയിൽ ഒരുപാട് നിയമങ്ങൾ കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടിയുള്ളവ നിലവിലുണ്ടെങ്കിലും ഓരോന്നും ഒരു കുട്ടിയെ നിർവചിക്കുന്നത് (വയസ്സിന്റെ അടിസ്ഥാനത്തിൽ) പല രീതിയിലാണ് നിർവചിക്കുന്നത്. പോക്സൊ ആക്ട പ്രകാരം കുട്ടികളായി കണക്കാക്കപ്പെടുന്നത് 18 വയസ്സിന് താഴെ പ്രായമുള്ള വരെയാണ് . എന്നാൽ ബാലവേല നിരോധന നിയമം-1986 പ്രകാരം 14 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നതാണ് ബാലവേലയായാണ് കണക്കാക്കുന്നത്. എന്നാൽ ബാലവേല നിരോധന  ഭേദഗതി നിയമം 2016 പ്രകാരം 14 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കും സംരക്ഷണം ഉറപ്പ് നൽകുന്നു.

 കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട മറ്റു നിയമങ്ങൾ

·        ഫാക്ടറീസ് ആക്ട് 1948

·        പോക്സോ ആക്ട് 2012

·        ജുവനയിൽ ജസ്റ്റിസ് ആക്ട്  2015

·        ഗോവ ചിൽഡ്രൻസ് ആക്ട് 2003

·        ബാല വിവാഹനിരോധന ആക്ട് 2006

·        വിദ്യാഭ്യാസ അവകാശ നിയമം 2009

·        ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ ആക്ട് 1956

·        അനാഥാലയങ്ങളും മറ്റ് ചാരിറ്റബിൾ ഹോമുകളും (മേൽനോട്ടവും നിയന്ത്രണവും) നിയമം,-1960.

·        മൈൻസ് ആക്ട് 1952

·        ഇന്ത്യൻ പീനൽ കോഡ്  1860

 കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ പ്രതിപാദിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ പ്രധാന സെക്ഷനുകൾ

സെക്ഷൻ 305 ആത്മഹത്യ പ്രേരണ

സെക്ഷൻ 315 ഗർഭസ്ഥശിശുവിന്റെയോ /പിറന്നിട്ടുള്ള കുട്ടിയുടെയോ മരണത്തിനിടയാക്കുന്ന കൃത്യം.

സെക്ഷൻ 316 ഗർഭം അലസിപ്പിക്കൽ

സെക്ഷൻ 317 കുട്ടികളെ ഉപേക്ഷിക്കുന്നത്

സെക്ഷൻ 318 കുട്ടിയുടെ ജനനം മനപ്പൂർവം ഒളിച്ചു വയ്ക്കുന്നത്

സെക്ഷൻ 360 ആൾ മോഷണം( Kidnapping)

സെക്ഷൻ 361 നിയമപരമായ രക്ഷാകർത്വത്തിൽ നിന്നുള്ള ആൾ മോഷണം

സെക്ഷൻ 363 A ആൾ മോഷണം

സെക്ഷൻ 364 A

സെക്ഷൻ 366 A

സെക്ഷൻ 366 B

സെക്ഷൻ 369

സെക്ഷൻ 372

സെക്ഷൻ 373

സെക്ഷൻ 37

പ്രധാനപ്പെട്ട സെക്ഷനുകൾ താഴെ വിവരിക്കുന്നു.

സെക്ഷൻ 360 പ്രകാരം ഒരു വ്യക്തിയെ (മൈനർ ഉൾപ്പെടെ) അയാളുടെ സമ്മതം കൂടാതെയോ അയാളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന വ്യക്തിയുടെ സമ്മതം കൂടാതെയോ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നത്.

സെക്ഷൻ 361 361 പ്രകാരം ആൺകുട്ടികളെയും പെൺകുട്ടികളെയും നിയമപരമായ രക്ഷകർത്താത്വത്തിൽ നിന്നുള്ള തട്ടിക്കൊണ്ടു പോകൽ. പ്രായപൂർത്തിയാകാത്ത(18 വയസ്സിന് താഴെ)ആൺകുട്ടികളെയോ പെൺകുട്ടികളെയോ അല്ലെങ്കിൽ ചിത്തഭ്രമമുളള ആളുകളെയോ അവരുടെ രക്ഷകർത്താവിന്റെ സമ്മതമില്ലാതെ തട്ടിക്കൊണ്ടു പോവുകയോ വശീകരിച്ചു കൊണ്ടു പോവുകയും ചെയ്തത്.

സെക്ഷൻ 366 A പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് അവിഹിതബന്ധത്തിന് പ്രോത്സാഹിപ്പിക്കുകയും അതല്ലെങ്കിൽ മറ്റേതെങ്കിലും പ്രവർത്തികൾ ചെയ്യാൻ അവരെനിർബന്ധിക്കുകയും ചെയ്യുന്നത്.

സെക്ഷൻ 376 (D B) സെക്ഷൻ 376 ഡി ബി പ്രകാരം 12 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകളെ കൂട്ടബലാൽസംഗം ചെയ്താലുള്ള ശിക്ഷ. ഇത്തരം കൃത്യം ചെയ്യുന്ന വ്യക്തി അല്ലെങ്കിൽ വ്യക്തികൾക്ക് ജീവപര്യന്തം തടവും കൂടാതെ പിഴ ശിക്ഷയും അല്ലെങ്കിൽ വധശിക്ഷയും നൽകി ശിക്ഷിക്കുന്നതാണ്.

സെക്ഷൻ 376 DA  16 വയസ്സിന് താഴെയുള്ള സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്താലുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നു. ഇത്തരം കുറ്റം ചെയ്യുന്ന വ്യക്തികളെ ജീവപര്യന്തം തടവും കൂടാതെ പിഴ ശിക്ഷയും ലഭിക്കുന്നതാണ്.

സെക്ഷൻ 376 AB 12 വയസ്സിന് താഴെയുള്ള സ്ത്രീ പീഡനത്തിനുള്ള ശിക്ഷകളെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷനാണ് 376 AB. ഇത്തരം കുട്ടികൾക്കും ചെയ്യുന്ന വ്യക്തിക്ക് 20 വർഷത്തിൽ കുറയാത്ത എന്നാൽ ആജീവനാന്തം വരെ ലഭിച്ചേക്കാവുന്ന കഠിനതടവ് നൽകി ശിക്ഷിക്കപ്പെടുന്നതും കൂടാതെ പിഴ ശിക്ഷക്കും അർഹനാണ്.

 Mr. Irshad Ameen, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices