കാലാന്തരങ്ങൾ

  Changes അഥവാ മാറ്റങ്ങൾ അത് naturally വരുന്നത് ആണല്ലോ. Darwin ഒക്കെ പറഞ്ഞ പോലെ survival of the fittest...നമ്മുടെ അഡാപ്റ്റേഷനു വേണ്ടി പല രീതിയിലുള്ള മാറ്റങ്ങൾ വന്നേക്കാം. ഞങ്ങൾ പഠിക്കുന്ന സമയത്ത് degree പിള്ളേരെ നോക്കിയിട്ട് പറയുമായിരുന്നു , നമ്മളെ പോലൊന്നും അല്ലല്ലേ, കുട്ടികളുടെ രീതികളെല്ലാം മാറിപ്പോയെന്ന്. അതും കഴിഞ്ഞു ഇതേ കുട്ടികളെ പഠിപ്പിക്കാൻ വന്നപ്പോഴാണ് ഈ ഒരു മാറ്റത്തിന് എത്രത്തോളം അന്തരം ഉണ്ടെന്ന് മനസ്സിലാവുന്നത്. ഇതിൽ നിന്നും ഞാൻ conclude ചെയ്തത് എന്തെന്നാൽ ഇവിടെ പുതിയൊരു culture രൂപപ്പെടുത്താനായി കഠിനാധ്വാനം ചെയ്യുന്നവരാണ് നമ്മുടെ ന്യൂ ജൻ പിള്ളേർ . ഏതാണ്ട് വെസ്റ്റേൺ culture പോലെ .. ആ ഒരു ശ്രമം ലിമിറ്റഡ് ആണെന്ന് മുൻകൂട്ടി കാണുന്നവരെല്ലാം നാട് വിടാനുള്ള പ്ലാനിംഗ് തുടങ്ങി കഴിഞ്ഞു ... എല്ലാ നാടുകളിലും ഈ ഒരു അഡാപ്റ്റേഷൻ ഉണ്ടോ എന്നത് അറിയില്ല.. എങ്കിലും നമ്മുടെ നാട് ഒരു multiculture adaptation നടത്തി കഴിഞ്ഞു..അതിന്റെ influence നമുക്ക് എല്ലായിടത്തും കാണാം.. Like western wear, traditional wear..korean make up.. Indonesian hijab..angane നീണ്ട ഒരു ലിസ്റ്റ്.. ഇതെല്ലാം മാറ്റി വെക്കാം , കുട്ടികളുടെ concept of friendship, concept of marriage...and an overall view of life എല്ലാം വളരെ different ആണ്..എന്നെക്കാളും 5 വയസ്സിലേറെ ഒക്കെ മാറ്റമുള്ള കുട്ടികളുണ്ട് ... എന്നാൽ ഞങ്ങൾ തമ്മിലുള്ള കാലാന്തരം ഏതാണ്ട് 50 വർഷത്തോളം വരും..ഇത് കാണുമ്പോൾ എന്നെക്കാളും 20 വയസ്സോളം വ്യതാസമുള്ള എന്റെ മോൾടെ generation എങ്ങനെ ആവും എന്നുള്ളത് ക്യൂരിയോസിറ്റിയിലേറെ എനിക്ക് ഭയമാണ് തരുന്നത്.. ഒരുപാട് നല്ല qualities കൂടിയുള്ള generation കൂടെയാണ്‌ട്ടോ പിള്ളേർ..എന്നാലും ചിലതിനോടൊന്നും യോജിച്ചു പോവാൻ പറ്റാറുമില്ല.. അതിന് അവർ correct explanation തരും..എല്ലാത്തിനെയും normalise cheyyanulla tendency ഈ ജനറേഷന് വളരെ കൂടുതലായി തോന്നിയിട്ടുണ്ട്.. ഈ സന്ദർഭത്തിൽ ക്രൈസിസിൽ ആവുന്നത് ഞങ്ങൾ സൈക്കോളജിക്കാരാണ് .. കാരണം ഞങ്ങളുടെ one of the definition of abnormal behaviour എന്നത് "deviation from social norms "എന്നാണ്..അങ്ങനെ നോക്കുമ്പോൾ according to the definition and generation ഞാനൊക്കെ ഒരു രോഗിയാണ്..എന്റെ രോഗത്തിന് അവർ നൽകിയ പേരാണ് "തള്ള വൈബ്" എന്നത്..എന്നിരുന്നാലും മാറിയ ജനറേഷന്റെ ന്യൂ ജൻ പോളിസിസ് എല്ലാ ബെനിഫിറ്റിസിനും പുറമെ ഈ കാലാന്തരങ്ങൾ ഒരുപാട് ഭയം തരുന്നുണ്ട്..ഒരു പക്ഷെ ഞാൻ മേൽ സൂചിപ്പിച്ച അസുഖത്തിന്റെ symptom ആവാം അത് ..നല്ലൊരു generation construct ചെയ്തെടുക്കാൻ responsibility ഉള്ള നമ്മൾ അധ്യാപകരുടെ കൈകളിൽ നിന്ന് നല്ല സമൂഹങ്ങൾ മാത്രം പിറക്കട്ടെയെന്ന ആത്മാർത്ഥമായ ആഗ്രഹം എന്നും ബാക്കി നിൽക്കുന്നുണ്ട് .. അതിന് കഴിവുള്ള ശില്പികളാവട്ടെ ഓരോ അധ്യാപകരും ...cultural changes and adaptations ഒന്നും കുറ്റമല്ല ..എല്ലാം നന്മകൾ മാത്രം നൽകണം എന്ന ആഗ്രഹം മാത്രമാണ് ഈ എഴുത്തിന്റെ ഇതി വൃത്തം ...

Ramseena. P, Assistant Professor of Psychology, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം