എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്
ഒരു ദിവസം തൊട്ടടുത്ത വീട്ടിലെ കുട്ടിയെ കാണാനില്ല. വീട്ടിൽ നിന്നും സ്കൂളിലേക്ക് പുറപ്പെട്ടുവെങ്കിലും അവിടെ എത്തിയിട്ടില്ല. വല്ലാത്തൊരു അവസ്ഥയിലായിപ്പോയി അന്ന് ഞങ്ങളെല്ലാരും.. എന്തൊരു ഭീകരതയാണ് അത്തരം നിമിഷങ്ങൾക്ക്.. അനുഭവിച്ചിട്ടുള്ളവർക്ക് ശരിക്കും മനസ്സിലാകും. അവന്റെ ക്ലാസിൽ തന്നെയുള്ള അവന്റെ ഉപ്പാന്റെ പെങ്ങളുടെ കുട്ടിയാണ് അവൻ വീട്ടിൽ നിന്നും സ്കൂളിലേക്ക് അവളോടൊപ്പം വന്നിട്ടുണ്ട് എന്നും ഇപ്പൊ കാണുന്നില്ല എന്നും അധ്യാപകരോട് പറഞ്ഞത്.റാക്കറ്റുകളുടെ കൂടി കാലമാണ്. അധ്യാപകരും, വീട്ടുകാരും ഞങ്ങൾ അയൽവാസികളും എല്ലാവരും മുൾമുനയിലായിരുന്നു.. അടുത്തുള്ള കിണറുകൾ ഒക്കെ നോക്കുന്നു. സ്കൂളിന് അടുത്തുള്ള കടകളിലും, ഓട്ടോക്കാരോടും ഒക്കെ അന്വേഷിക്കുന്നു.. ആകെ ബഹളവും, ടെൻഷനും.. എന്തായാലും ഒരു ഉച്ചസമയം ആയപ്പോഴേക്കും അവനെ കണ്ടെത്തി .. അത്രയും സമയം അവൻ ഒരിടത്ത് ഒളിച്ചിരുന്നതാണ്. ആരും അവന്റെ മുമ്പിൽ യാതൊരു സീനും ഉണ്ടാക്കിയില്ല. അധ്യാപകരും ഉണ്ടാക്കിയില്ല. അക്കാര്യത്തിൽ അധ്യാപകർക്ക് നല്ല ധാരണ ഉണ്ടായിരുന്നു എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.. നീ ഇനി ഇന്ന് സ്കൂളിൽ വരുന്നോ...