ഒരു ഓർമ്മ കുറിപ്പ്...
Temporary people gives permanent memories ഒരുപാട് നാളുകൾക്ക് ശേഷം അന്ന് ഒരു ദിവസം ഞങ്ങളെല്ലാവരും ഒന്നുകൂടി ഒത്തുകൂടി..... പഴയ ഓർമ്മകളൊക്ക പുതുക്കിയുള്ള സംസാരത്തിനിടക്കേപ്പഴോ ആ ചെക്കന്റെ കാര്യവും കേറി വന്നു... 😊 ഡിഗ്രി ഒന്നാം വർഷം തുടങ്ങിയിട്ട് മൂന്നോ നാലോ മാസങ്ങളായിട്ടുണ്ടെന്നു തോന്നുന്നു.... അഡ്മിഷൻ അപ്പോഴും നടന്നുകൊണ്ടിരിക്കുന്ന സമയം....ക്ലാസ്സ് തുടങ്ങി എല്ലാവരും പതിയെ കൂട്ടായി കഴിഞ്ഞു... അങ്ങനെയിരിക്കെ കുറച്ചു ദിവസത്തിന് ശേഷം പുതിയൊരു അഡ്മിഷനും വന്നു..... അവന്റെ പേര് ശരത്... ചെറുപ്പുളശേരികാരനാണ്.... അവൻ ക്ലാസ്സിൽ ജോയിൻ ചെയ്ത അന്ന് ക്ലാസ്സ് ട്യൂട്ടർ അവനോട് self introduction നടത്താൻ പറഞ്ഞു... അതെന്തോ പതിവില്ലാത്ത പരിപാടിയായിരുന്നു.... കുറച്ച് നാളുകൾക്കു ശേഷം അഡ്മിഷനെടുത്ത പുതുമുഖമെന്ന നിലക്കാവാം അവന് മാത്രമായൊരു self introduction ആചാരം.... ഇത് കേട്ടതും ചെക്കന് ആകെ വെപ്രാളമായി..... മുഖത്ത് ഒരു ചിരിയുണ്ടെങ്കിലും അവന്റെ നെഞ്ച് പെരുമ്പറ കൊട്ടുന്നത് ശെരിക്ക് കേൾക്കാം.... "പേരും സ്ഥലോം അങ്ങനെ എന്തങ്കിലൊക്കെ പറഞ്ഞ് ഇങ്ങോട്ട് പോന്ന പോരെ അതിന് ഇങ്ങനെ കണ്ണ് തുറുപ്പിക്കണോ......" എന...