ഒരു കോവിഡ് ഡയറി

 രാവിലെ ഓഫീസിൽ എത്തിയപ്പോഴാണ് ബാബു വൈറസിന്റെ പുതിയ കണക്കുകൾ കാണുന്നത്. രാജ്യത്തെ 11 കേസിൽ ഏഴും തന്റെ തൊട്ടടുത്ത പ്രദേശമായ ഖത്തീഫിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഖത്തീഫിൽ നിന്ന് ജോലിക്ക് വന്നിരുന്ന അവരെല്ലാം അന്നേദിവസം ലീവ് ആയിരുന്നു. അവിടുന്നുള്ള പ്രവേശനം മൊത്തം ആയിട്ട് നിരോധിച്ചിരിക്കുകയാണ്.

 കടകളിലെല്ലാം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്, റസ്റ്റോറന്റുകളിൽ പാർസൽ മാത്രം, മാളുകളിൽ സമയ നിയന്ത്രണം, വാഹനങ്ങളിൽ പരിമിതമായ എണ്ണം മാത്രം. ഓരോ ദിവസം കഴിയുംതോറും നിയന്ത്രണങ്ങൾ ശക്തമായി വരുന്നു.

.....

പ്രതിദിന കേസുകളുടെ എണ്ണം നൂറിൽ കൂടാൻ തുടങ്ങി, രാവിലെ ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റുമായി മീറ്റിംഗ് കഴിഞ്ഞതിനുശേഷമാണ് ബാബു തടിയനുമായി സംസാരിക്കുന്നത് (എഞ്ചിനീയർ സോമൻ, തടിയാ എന്നാണ് സുഹൃത്തുക്കൾ വിളിക്കാറ്), എനിക്കെന്തൊക്കെയോ അസ്വസ്ഥതയുണ്ട്, പനി വരുന്നുണ്ടെന്ന് തോന്നുന്നു... 

 എടോ വല്ല കൊറോണയും വന്നോ, തമാശയിൽ ആണെങ്കിലും ചെറിയ സംശയം രണ്ടുപേർക്കും ഉണ്ടായിരുന്നു.

 പിറ്റേന്ന് രാവിലെ തടിയൻ ഒരല്പം കഴിഞ്ഞാണ് ഓഫീസിൽ എത്തിയത്, പനി കുറച്ച് കൂടുതലാണ്. ഉച്ചക്ക് മുന്നേ തന്നെ അവൻ ഓഫീസിൽ നിന്ന് ഇറങ്ങി നേരെ ഹോസ്പിറ്റലിൽ പോയി.

പനിയുടെ അധിക്യം കാരണം ഡോക്ടർ നാലുമണിക്കൂർ ഇടവിട്ട് 650 അടിക്കാൻ പറഞ്ഞിട്ടുണ്ട്, കൂടാതെ കുറച്ച് ആന്റിബയോട്ടിക്സും. വിവരമറിഞ്ഞ എച്ച് ആർ മാനേജർ സോമനെ വർക്രം ഹോം ആണ് നിർദ്ദേശിച്ചത്. അടുത്ത ദിവസം തന്നെ കോവിഡ് ടെസ്റ്റിന് സോമൻ അപ്ലൈ ചെയ്തു. റിസൾട്ടിന് വേണ്ടി രണ്ടുദിവസം കാത്തിരിക്കണം.

ബാബു കമ്പനി അക്കോമഡേഷനിലാണ് താമസിച്ചിരുന്നത്, അസ്വസ്ഥതകൾ കൂടിയിട്ടുണ്ട്. അന്നുമുതൽ ടെമ്പറേച്ചർ ചെക്ക് ചെയ്യാൻ റിസപ്ഷനിൽ പുതിയ ഒരാളുണ്ട്. ടെമ്പറേച്ചർ 40 നു മുകളിലൂടെ ഉള്ളവരെ ഓഫീസിൽ പ്രവേശിപ്പിക്കരുതെന്നാണ് പുതിയ തീരുമാനം.

ഉച്ചയ്ക്കുശേഷം തലവേദനയും ശക്തമായിട്ടുണ്ട്, ഒരു പാരസെറ്റമോൾ കൂടെ കഴിച്ചു റൂമിൽ പോയി റസ്റ്റ് എടുക്കാൻ തീരുമാനിച്ചു. ഫ്ലാറ്റിൽ എത്തിയപ്പോൾ തൊട്ടടുത്ത റൂമിൽ ജെപിയും ക്ഷീണിച്ചു കിടക്കുന്നുണ്ട്. ഓഫീസിൽ ഉച്ചക്ക് ശേഷം കാണാത്തതിനാൽ എച്ച് എസ് ഓഫീസർ (health and safety department) വൈകുന്നേരം ബാബുവിന്റെ റൂമിൽ എത്തി, ടെമ്പറേച്ചർ പരിശോധിച്ചു, 47. ഒന്നൂടെ മാറ്റി പരിശോധിച്ചു, 47 തന്നെ. അഞ്ചുമിനിറ്റ് കഴിഞ്ഞ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് സീനിയർ മാനേജർ സ്ഥലത്തെത്തി, ബാബു ഉടനെ തന്നെ കോറന്റൈൻ റൂമിലേക്ക് മാറണം.

ന്യൂ ബിൽഡിങ്ങിലെ താഴെനിലയിലെ ആറ് റൂമുകളാണ് ക്വാറന്റൈൻ റൂമുകളായി മാറ്റിയിരിക്കുന്നത്.

ബാബു ഒന്നും ചിന്തിച്ചില്ല ആകെ അവശനായിട്ടുണ്ട്, രാത്രി ഏറെ വൈകിയാണ് തനിക്ക് ആവശ്യമായ അത്യാവശ്യം സാധനങ്ങൾ കയ്യിലെടുത്ത് കൊറന്റൈൻ റൂമിലേക്ക് മാറിയത്.

തൊട്ടടുത്ത റൂമുകളിൽ മാർവിയും ഷാഹിദും ഇടം പിടിച്ചിട്ടുണ്ട്.

മാർവി തന്റെ ലോക്കൽ ലാംഗ്വേജിൽ (Tagalog) എന്തൊക്കെയോ പറയുന്നുണ്ട്.

രാത്രി ഏറെ വൈകി തടിയന്റെ കോൾ വന്നു, തടിയൻ മറ്റൊരു ഫ്ലാറ്റിലാണ് താമസം, ഉടനെ ടെസ്റ്റ് റിസൾറ്റിന്റെ കാര്യം ബാബു അന്വേഷിച്ചു. "വന്നിട്ടില്ല, അതിനി നോക്കണ്ട, എന്തായാലും പോസിറ്റീവ് ആയിരിക്കും".... അവർ തമ്മിൽ കുറച്ചുനേരം സംസാരിച്ചു......

 കയ്യിലുണ്ടായിരുന്ന രണ്ട് പഴം ആയിരുന്നു അന്നത്തെ രാത്രി ഭക്ഷണം, നല്ല തലവേദനയുണ്ട് ഉറങ്ങാൻ ഒന്നും കഴിയുന്നില്ല. 

 രാത്രി ഒരു രണ്ടു മണിയായി കാണും, പുറത്ത് ആംബുലൻസിന്റെ സൗണ്ട് , ഷാഹിദിനെ കൊണ്ടുപോകാനാണ്. എന്താന്നറിയില്ല പുറത്തിറങ്ങാൻ കഴിയുന്നില്ല. കോറന്റൈൻ റൂം പുറത്തുനിന്ന് പൂട്ടിയിട്ടുണ്ട്. 

(ഒരുപക്ഷേ മാർവി ഇതായിരിക്കും തന്റെ ഭാഷയിൽ പിറു പിറുത്തത്).

 രാവിലെ നേരത്തെ എണീറ്റു, ഷാഹിദ് അവന്റെ റൂമിലുണ്ട്, ഇന്നലെ ശ്വാസ തടസ്സം നേരിട്ടപ്പോൾ ആംബുലൻസ് വിളിച്ചതാണ്, 5 മണിക്കാണ് തിരിച്ചെത്തിയത്.

അന്ന് ഉച്ചഭക്ഷണം ഒരു ഹൈദരാബാദിയാണ് ജനൽ വഴി തന്നത്.

തടിയൻ ടെസ്റ്റ് റിസൾട്ട് വന്നു അവൻ പറഞ്ഞതുപോലെ കോവിട് പോസിറ്റീവ്, അവനെ സംബന്ധിച്ച് ആശ്ചര്യപ്പെടാൻ ഒന്നുമില്ല, അവൻ പ്രതീക്ഷിച്ചിരുന്നു. ഡോക്ടർ ഫോൺ വഴി സംസാരിച്ചിരുന്നു മെഡിസിന്റെ അളവ് കൂട്ടിയിട്ടുണ്ട്.

 ഇത് കേട്ടപ്പോൾ മാർവിയും കൂടെയുള്ളവരും ഉറപ്പിച്ചു, ഇനി ടെസ്റ്റിൽ കാര്യമില്ല ഇത് അതു തന്നെ....

ആദ്യമായിട്ടാണ് കമ്പനിയിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്.

 വൈകുന്നേരം എച്ച് ആർ മാനേജർ വിളിച്ചു, 5 മണിക്ക് വണ്ടി വരും, റെഡിയായി നിൽക്കണം, പോയി ടെസ്റ്റ് ചെയ്യണം.

അഞ്ചരയായി വണ്ടി ഇതുവരെ വന്നിട്ടില്ല, വിളിച്ചപ്പോൾ ഡ്രൈവർ ആരും തയ്യാറായിട്ടില്ല,

..

 ഷാഹിദിന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നു, അവര് മൂന്നുപേരും HR അയച്ച ലൊക്കേഷനിലേക്ക് യാത്രയായി, നേരെ പോയത് ദമ്മാം സെൻട്രൽ ക്ലിനിക്കിലേക്ക് ആണ്, ഒരു വലിയ ക്യൂ കാണുന്നുണ്ട്, റിസപ്ഷനിൽ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്, അടുത്ത ഷാഹിദിന്റെ ഊഴം.. 'ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ടോ'.. 

നോ എന്നായിരുന്നു ഷാഹിദിന്റെ മറുപടി. എങ്കിൽ തിരിച്ചു

 പൊയ്ക്കോളൂ. (Arabic)

 അപ്പോഴാണ് കാര്യം മനസ്സിലായത്, ശ്വാസതടസ്സം നേരിടുന്നവരെ മാത്രമാണ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്, കേസുകളുടെ എണ്ണം കുറക്കാൻ ടെസ്റ്റുകളുടെ എണ്ണം കുറച്ചിട്ടുണ്ട്.

 വരുന്ന വഴിയിൽ ഒരു മലയാളി ഡോക്ടറെ കണ്ടു, കാര്യങ്ങൾ സംസാരിച്ചു ചില മരുന്നുകൾ അദ്ദേഹം കുറിച്ചു നൽകി,

റൂമിലേക്ക് അത്യാവശ്യത്തിനു വേണ്ട ചില സാധനങ്ങളുമായിട്ടാണ് അവർ മടങ്ങിയത്.

JP ജനൽ വഴി അന്ന് രാത്രി കഞ്ഞി തന്നിരുന്നു,

 രാത്രി ക്ഷീണം കൂടി വരുന്നുണ്ട്, കഞ്ഞി വളരെ കുറച്ചു മാത്രമേ കഴിക്കാൻ കഴിഞ്ഞുള്ളൂ, പറഞ്ഞ മെഡിസിൻ കഴിച്ചു, കിടക്കാൻ ശ്രമിച്ചു. തലവേദന കൂടി വരുന്നുണ്ട്. പ്രശ്നങ്ങൾ ഓരോന്നായി തുടങ്ങി, ഉള്ളിലുള്ളതെല്ലാം പല വഴികളിലൂടെയായി പുറത്തേക്ക് വരാൻ തുടങ്ങി. അന്ന് രാത്രി ഉറങ്ങാനേ കഴിഞ്ഞിട്ടില്ല. തടിയൻ വിളിച്ചു അതേ പ്രശ്നം തന്നെ.

രണ്ടുദിവസമായി ബാബു വീട്ടിലേക്ക് വിളിച്ചിട്ട്, വിളിക്കുമ്പോൾ പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു. സംസാരിക്കുമ്പോൾ നന്നായി ചുമക്കുന്നുണ്ട്, വെറുതെ വീട്ടിൽ അറിയിച്ചിട്ട് എന്തിനാ.

മാർവിയുടെ അവസ്ഥ വളരെ പരിതാപകരമാണ്, ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടാൻ തുടങ്ങിയിട്ടുണ്ട്, നന്നായി കിതക്കുന്നുണ്ട്.

 എച്ച് ആർ മാനേജർ വൈകുന്നേരം ഷാഹിദിനെ വിളിച്ചിരുന്നു കാര്യങ്ങൾ അന്വേഷിച്ചു, മാർവിയുടെ കാര്യം പ്രത്യേകം സൂചിപ്പിച്ചിരുന്നു ഷാഹിദ്.

 മെഡിസിന് കഴിക്കുന്നുണ്ട് പക്ഷേ പനി ഒട്ടും കുറയുന്നില്ല, ഓരോ നാലു മണിക്കൂർ ഇടവിട്ട് ആയിരത്തിന്റെ പാരസെറ്റമോൾ ആണ് ഡോക്ടർ നിർദ്ദേശിച്ചത്.

ഇന്നേക്ക് കോറെന്റൈൻ റൂമിൽ മൂന്നാമത്തെ ദിവസമാണ്, മാർവിയുടെ അവസ്ഥ വീണ്ടും മോശമായി, പുറത്ത് ആംബുലൻസ് വന്നിട്ടുണ്ട്, മാർവിയെ കൊണ്ടുപോയി.

.....

ഹോസ്പിറ്റൽ ഒരു ദിവസമേ കിടന്നിട്ടുള്ളൂ, മാർവി യാത്രയായിട്ടുണ്ട്,

തനിക്ക് വരാൻ പോകുന്ന അവസ്ഥകളെ പറ്റി ബാബുവും ശാഹിദും സംസാരിച്ചു.

 കമ്പനിയിൽ പലർക്കും പനി ബാധിച്ചിട്ടുണ്ട്, വർക്ക് ഫ്രം ഹോം നടപ്പാക്കാൻ തുടങ്ങി, സൈറ്റ് ടീം ഒഴികെ, എല്ലാവരും ഇപ്പൊ വർക്ക് ഫ്രം ഹോം ആണ്.

 പനി ഒന്നും ഒട്ടും കുറഞ്ഞിട്ടില്ല, ചുമ, ഛർദി എല്ലാം ഉണ്ട്, മാർവിയുടെ അവസ്ഥ മുന്നിൽ കാണുന്നുണ്ട് രണ്ടു പേരും.

...

 കോണ്ടൈൻ റൂമിൽ പുതിയൊരു അതിഥി കൂടി വന്നിട്ടുണ്ട്, JP. അവന് പനിയും ചർദ്ദിയും തുടങ്ങിയിട്ടുണ്ട്.

ഇന്നേകിതു 16 ദിവസമായി,

മാനേജർ വിളിച്ചു നാളെ കമ്പനിയിൽ വച്ച് ടെസ്റ്റ് നടക്കുന്നുണ്ട്, (ഏതോ ക്ലിനിക്കുമായി എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുണ്ട്), രാവിലെ 10 മണിക്ക് എത്താൻ നിർദ്ദേശിച്ചു.

കമ്പനിയിലെ എല്ലാവരും ടെസ്റ്റിന് നിർദ്ദേശിച്ചു, രോഗലക്ഷണം ഉള്ളവരെ സെപ്പറേറ്റ് ആയിട്ടാണ് ടെസ്റ്റ് നടത്തുന്നത്.

 പിറ്റേന്ന് ടെസ്റ്റ് റിസൾട്ട് വന്നു, ബാബുവും ഷാഹിദും നെഗറ്റീവ് ആണ്, ജെപിയും കൂടാതെ മറ്റു 13 പേരും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്...

Mr. Suhaib. P, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices