കേരളത്തിന്റെ ഫുട്ബോൾ പ്രണയം കായികലോകം ഒരിക്കൽ കൂടി ഫുട്ബോൾ ലോകകപ്പിനെ വരവേൽക്കുകയാണ്. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയായി വടക്കേ അമേരിക്കയിലെ മെക്സിക്കോ,കാനഡ,യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക എന്നീ 3 രാജ്യങ്ങളിലായി ഫുട്ബോൾ ലോകകപ്പ് നടക്കുകയാണ്. ഇനി ഒരു മാസത്തിലധികം കാലം കായികലോകം ഒരു ഫുട്ബോളിന്റെ പിറകെ ഓടുകയാണ്. വിവിധ വൻകരകളിൽ നിന്നായി 48 ടീമുകൾ ഫുട്ബോൾ ലോകകപ്പിൽ പന്ത് തട്ടുന്നു. ആദ്യമായിട്ടാണ് ഫുട്ബോൾ ലോകകപ്പിൽ ഇത്രയും ടീമുകൾ പങ്കെടുക്കുന്നത്.ലോകം വലിയ ആവേശത്തോടെ കൂടിയാണ് ഫുട്ബോൾ ലോകകപ്പിനെ വരവേൽക്കുന്നത്. നമ്മുടെ മലയാളക്കരയും ലോകകപ്പ് ഫുട്ബോളിന്റെ ആരവവും ആവേശവും ഉൾക്കൊണ്ട് ലോക കായിക മാമാങ്കത്തെ ആകട്ടെ സ്വാഗതം ചെയ്യുകയാണ്. ഫുട്ബോൾ, അഥവാ കാൽപന്ത് കളി കേരളത്തിന്റെ ഹൃദയ താളമാണ്. ഇന്ത്യയിൽ ഫുട്ബോൾ ക്ലബ്ബുകളുടെ ഈറ്റില്ലമായ പശ്ചിമ ബംഗാളിനും പോർച്ചുഗീസ് പാരമ്പര്യമുള്ള ഗോവക്കും ഒപ്പമോ അതിനേക്കാൾ കൂടുതലാണ് നമ്മൾ മലയാളികളുടെ ഫുട്ബോൾ ഭ്രമം. 2022ലെ ഖത്തർ വേൾഡ് കപ്പിൽ വിജയികളായ അർജന്റീന ടീം വിവിധ രാഷ്ട്രങ്ങളിലെ കായിക പ്രേമികൾക്ക്, അർജന്റീനൻ ആരാധകർക്ക് നന്ദി അറിയിച്...
Posts
Showing posts from June, 2026