പ്രതീക്ഷ
ഓപ്പോൾ വല്യ കുട്ടിയായ അന്നു തുടങ്ങിയതാണ് മച്ചിൻ മുകളിലെ ഈ അന്തിയുറക്കം. വല്യ കുട്ടി ആവണ്ടായിരുന്നു; ഓപ്പോള്. ഓടാമ്പലിടുന്നതിനിടെ ഉണ്ണി സ്വയം പിറുപിറുത്തു. സമയം അതങ്ങനെ മുക്കിയും മുരണ്ടും നീങ്ങികൊണ്ടിരിയ്ക്കുന്നു. ജാലക വാതിലുകൾ പാതി തുറന്നിട്ടിരിയ്ക്കുകയാണ്. അരണ്ട പ്രകാശം അരിച്ചിറങ്ങി തുടങ്ങി. തിരിഞ്ഞും മറഞ്ഞും കിടക്കാൻ തുടങ്ങിയിട്ട് നേരം ശ്ശിയായി. നയനങ്ങൾ നന്നേ ക്ഷീണിച്ചിരിക്കുന്നു. എന്നിട്ടും ഉറക്കം പടി വാതിൽ ഭേദിച്ച് കിടന്നിട്ടില്ല! ഇനിപ്പം വിളക്കും താലവും ഒക്കെയായി ചെല്ലണോ ആവോ? ഹും... കലുഷമായ മനം ആകണം ഉത്തരവാദി. തീർത്തും അവ്യക്തമായ ചിത്രങ്ങൾ മിന്നി മറിയുകയാണ് മനം നിറയെ. അനുസരണയില്ലാത്ത കുട്ടികൾ കണക്കെ. പ്രതീക്ഷകളെല്ലാം വറ്റിയതിനാലാവണം. മനസ്സായി പോലില്ലേ, ഇല്ലേൽ രണ്ട് പെട കൊടുത്താ തീരണ പ്രശനേ ഉള്ളൂ. പുറത്ത് കനത്ത മഴ തുള്ളികൾ പതിയുന്നതിൻ്റെ ഒച്ച നന്നേ കേൾക്കുന്നുണ്ട്. അടുത്ത വികൃതി കോമരം. തുള്ളികൾക്ക് മാത്രേ കനം ഉള്ളൂ. മഴയിനിയും പേമാരിയായിട്ടില്ല. ഇനിപ്പം അതോണ്ടാണോ പ്രതീക്ഷകൾക്കിനിയും ഉറവപൊട്ടാത്തേ... ഉത്തരം കിട്ടാ ചോദ്യങ്ങൾ ഏറെയായപ്പോൾ മനമെന്ന ശ്രീകോവിലില...