ഭക്ഷണവും മാനസികാരോഗ്യവും:
ഒരു പരസ്പരബന്ധം
ഭക്ഷണം ശരീരത്തിന് അവശ്യമായ ഊർജം നൽകുന്നതോടൊപ്പം, നമ്മുടെ മാനസികാരോഗ്യത്തിലും
ഗഹനമായി സ്വാധീനിക്കുന്ന ഒന്നാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരവും അതിന്റെ ചേരുവകളും നമ്മുടെ
മനസ്സിന്റെ അവസ്ഥക്ക് അത്യന്തം പ്രാധാന്യമുള്ളതാണ്. മാനസികാരോഗ്യവും ഭക്ഷണക്രമവും തമ്മിലുള്ള
ബന്ധം പഠനവിഷയമായിരിക്കുന്ന ഈ കാലത്ത്, ‘മനസും ഭക്ഷണവും തമ്മിലുള്ള ബന്ധം’ എന്ന് പറയുന്നത്
കൃത്യമായ ശാസ്ത്രീയ അടിസ്ഥാനമുള്ള വിഷയമാണ്.
ഭക്ഷണത്തിന്റെ മാനസികാരോഗ്യത്തിലേക്കുള്ള സ്വാധിനം
നമ്മുടെ നാഡീസംബന്ധമായ പ്രവർത്തനങ്ങൾ, മനോഭാവങ്ങൾ, ഊർജ്ജം, ഓർമശക്തി,
ഒക്കെയും ശരീരത്തിൽ പ്രവർത്തിക്കുന്ന ന്യുറോ ട്രാൻസ്‌മിറ്ററുകൾ വഴി നിയന്ത്രിക്കപ്പെടുന്നതാണ്.
ഈ കെമിക്കൽ ഘടകങ്ങൾ ശരീരത്തിൽ ഉത്പാധിപ്പിക്കപ്പെടുന്നത് നമ്മൾ സ്വീകരിക്കുന്ന പോഷകങ്ങളിലൂടെയാണ്.
ഉദാഹരണത്തിന്, സെറോട്ടോണിൻ എന്ന ഹോർമോൺ സന്തോഷവും മാനസികശാന്തിയും നൽകുന്നതാണ്. ഇതിന്റെ
നിർമ്മിതിക്ക് ആവശ്യമായ ട്രിപ്ടോഫാൻ എന്ന അമിനോ ആസിഡ്, മത്തൻകുരു പോലുള്ള വിത്തുകളിൽ
കളിൽ നിന്ന് ലഭ്യമാണ്. അതുപോലെ, മഗ്നീഷ്യം, ഒമേഗാ-3 കൊഴുപ്പുകൾ, ബി-വിറ്റാമിനുകൾ എന്നിവയുടെ
അഭാവം ഉത്‌സാഹക്കുറവ്, ക്ഷീണം, വികാരക്ഷമതക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കിടയാക്കുന്നു.
ആഹാരശീലം മനസിനെ ബാധിക്കുന്നു
തുടർച്ചയായ ജങ്ക് ഫുഡിന്റെ ഉപയോഗം, ധന്യങ്ങളുടെ ഉപയോഗം കുറവ്, കൂടിയ
അളവിൽ പഞ്ചസാരയും ഉപ്പും എന്നിവ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഏറെ പ്രോസസ്സ്
ചെയ്ത ഭക്ഷണങ്ങൾ കേവലം പോഷകക്കുറവുണ്ടാക്കുക മാത്രമല്ല; അതിനൊപ്പം ആകസ്മിക മനോഭാവമാറ്റങ്ങൾ,
വിഷാദം, ഊർജ്ജക്കുറവ് എന്നിവയ്ക്കും വഴിവയ്ക്കുന്നു. അതിനാൽ തന്നെ, ഭക്ഷണക്രമം മനസ്സിനെ
നിയന്ത്രിക്കാൻ സഹായകരമാകുന്ന ഒരു പ്രാകൃതിക മാര്‍ഗം കൂടിയാണ്.
മനോഭാവവും ഭക്ഷണ തെരഞ്ഞെടുപ്പും
വികാരഭാരം, വിഷാദം, ഉത്കണ്ഠ എന്നിവയുള്ള സമയത്ത് ചിലർ അമിതമായി
കഴിക്കാനും ചിലർ ഭക്ഷണം ഉപേക്ഷിക്കാനും ശ്രമിക്കുന്നു. അതായത്, ഒരാളുടെ മനോഭാവം പോലും
ഭക്ഷണനിരീക്ഷണത്തെ സ്വാധീനിക്കുന്നു. സുഖബോധം നേടാൻ ചിലർ ചോക്ലേറ്റുകളും മധുരങ്ങളും
തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഇതിൽ സംഭവിക്കുന്നത് താൽക്കാലികമായ സന്തോഷമാണ്. ദീർഘകാലത്തിൽ
ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
തത്വചിന്തയും പ്രായോഗികതയും
ആത്മസംയമനം, ആരോഗ്യപരമായ ഭക്ഷണക്രമം, നല്ല ചിന്തയും യോഗാഭ്യാസവും
ഉൾപ്പെടുന്ന ജീവിതശൈലി മാത്രമാണ് ഭക്ഷണവും മനസ്സും തമ്മിലുള്ള ബന്ധം ആരോഗ്യപരമായി നിലനിർത്താൻ
സഹായിക്കുന്നത്. ഉണങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, തവിട്ടുചോറുകൾ, ഡാർക്ക് ചോക്ലേറ്റ്
(മിതമായ അളവിൽ), ഫർമെന്റഡ് ഫുഡുകൾ (ദാഹി, കിംചി തുടങ്ങിയവ), എന്നിവ മനസ്സിനെ
സംതൃപ്തമാക്കാനും ഉത്സാഹവാനായിരിക്കാനും സഹായിക്കുന്നു.
മനസ്സ് നല്ലതായിരിക്കാൻ ശരിയായ ഭക്ഷണക്രമം അനിവാര്യമാണ്. അതുപോലെ,
മാനസികസന്തുലിതത്വം നിലനിർത്താനായി ആഹാരം ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതുണ്ട്. നല്ല
ഭക്ഷണക്രമം മനസ്സിനെ ആരോഗ്യവാനാക്കി, ഒരാളുടെ സമൂഹജീവിതത്തെയും വ്യക്തിത്വവികാസത്തെയും
ഉന്നതിയിലെത്തിക്കും. അതിനാൽ തന്നെ, മനസ്സും ഭക്ഷണവും തമ്മിലുള്ള ഈ സുന്ദരമായ ബന്ധം
ഒരേ സമയം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താനുള്ള ഉത്തമ മാർഗമാവുന്നു.
Assistant Professor& Head
Department of Nutrition and Dietetics, Al Shifa College of Arts and Science, Perinthalmanna.
Comments
Post a Comment