Posts

Showing posts from November, 2025
  പൈപ്പിന് ചുവട്ടിലെ പാഠം! മൂന്നു പാതകൾ ചേരുന്ന ഒരു നാട്ടുമുക്ക്. പാത എന്നു പറയുമ്പോൾ ഇന്നത്തെതു പോലെ ടാറിട്ട റബറൈസ്ടും ലെവലൈസ്ടും ഒന്നുമല്ല. നല്ല മൺ റോഡ്. ഒരു ഇരുചക്ര വാഹനം പോയാൽ തന്നെ പുറകിൽ പുകമറ പൊങ്ങി വീടുവരെ കൊണ്ടുവിടുന്ന തരത്തിലുള്ള പൂഴിമണ്ണ് ഉയരുന്ന പാത. ആ റോഡിന് ചാരെയായി ഉണ്ട് ഒരു പഞ്ചായത്ത് പൈപ്പ്. മൂന്നും കൂടിയ ആ മൂലയും ആ ടാപ്പു ആയിരുന്നു വീടിനുള്ള അടയാളം.  ചുവര് ചുരണ്ടിയാൽ മേൽക്കൂരയുടെ മേളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ടാങ്കുകളിൽ വെള്ളം നിറയുന്ന കാലം വരുന്നതിനേക്കാൾ മുൻപ് പഞ്ചായത്ത് പൈപ്പുകൾ ആയിരുന്നു വീടുകളിലേക്ക് വെള്ളം എത്തിക്കുക. സ്ത്രീകളുടെ ഒക്കത്തും തലയിലും ആടി ഉലഞ്ഞു തുളുമ്പുന്ന കുടങ്ങളിലും പാത്രങ്ങളിലും ആയി വെള്ളം മാത്രമല്ല  പോവുക മറിച്ച് വീടുകളിലെ ജനനം മരണം വിവാഹം അങ്ങനെ പോകുന്ന നാട്ടുവർത്തമാനങ്ങൾ സ്ത്രീകളുടെ കൂടെ അന്യ വീടുകളിലേക്ക് സഞ്ചരിച്ചു.   ഈ പഞ്ചായത്ത് പൈപ്പിന്റെ അടുത്തുള്ള വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. ജല അതോറിറ്റി ടാപ്പുകളിലേക്ക് വെള്ളം വിതരണം ചെയ്യുക രാത്രി പത്തരയ്ക്ക് ശേഷം ആയിരുന്നു. അതുകൊണ്ടുതന്നെ ആ നാട്ടിൽ ഗൂർക്കയുടെ ആവശ...