വ്രണയം
കാമമാം
പ്രണയമതിൽ വീഴല്ലേ കുഞ്ഞേ…
ഘാതകൻ
തൻ ചതിയിലിത് വാഴല്ലേ പെണ്ണേ...
പ്രണയമിതല്ല
നിൻ പൂമേനി കൊതിക്കും വ്രണമിത്..
നഷ്ട
പ്രണയത്തിന്റെ കഥ ഇത്ര കഷ്ടമല്ല കുഞ്ഞേ
ഭ്രഷ്ട്
കൽപിക്കവന്നു മുഷ്ടി ചുരുട്ടി...
കാലമിത് പ്രണയത്തെ കൊല്ലും നിൻ
ദേഹത്തെ
വാഴ്ത്തും നിൻ നാണത്തെ വെല്ലും...
വേണ്ടിത്
അരുതാക്കഥയാവല്ലിത് വിജയമേ
നിനക്ക്
വാഴ്ത്താൻ കഥയേറെയുണ്ട് മുമ്പിൽ. .
പ്രണയ
വീചികളിലിതു വീഴാതെ
വിജയ
വീഥിയിലിതു വാഴ്ന്നുവാ...
ലോകമെന്നും നിനക്കായ് തുറക്കുന്നിതനവധി സത്യ സാഗരം.....
ഇതല്ല
പ്രണയമിതീറ്റു നോവിനാൽ
പെറ്റിട്ടവളാണ്
നിൻ പ്രണയം
നിൻ
ഇളം കാൽകൾ തൻ ചുമലിൽ ഏറ്റിയവനാണ് നിൻ പ്രണയം
നിനച്ചു
നോക്കാ സാധു വദനങ്ങളൊരു നിമിഷം
നിൻ
ക്ഷണികമാം പ്രണയ സഫല്യത്തിൽ..
അരുതേ
വീഴ്ത്തരുതാശ്രുക്കൾ കണ്ണീർ ചാലുകളായ്
അരുതേ
തലകുനിക്കവരിത് തൻ പൊന്മകൾക്കായ്. ..
കാലമൊരു
കെട്ട കാലം
കഷ്ടമിതൊരന്ധകാരം
കേട്ടതൊരു
കെട്ടു കഥയല്ലിതു
നിന്നക്ഷികൾ
സാക്ഷിയാം കഷ്ടകഥകൾ. …
Comments
Post a Comment