മേഘമൽഹാർ: ചില മഴകൾ ഹൃദയത്തിൽ മാത്രം പെയ്യാൻ ജനിച്ചവയാണ് “ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടെതാകാം…” ഈ വരി കേൾക്കുന്ന നിമിഷം തന്നെ മേഘമൽഹാർ എന്ന സിനിമ നമ്മളിൽ തുറക്കുന്നു. അത് ഒരു ഗാനത്തിന്റെ തുടക്കമല്ല; ഒരു മനസ്സിന്റെ തുറച്ചുപറച്ചിലാണ്. ചില സിനിമകൾ നമ്മളെ പിടിച്ചിരുത്തി കരയിപ്പിക്കും.ചിലത് ചിരിപ്പിച്ച് മറന്നുപോകും. പക്ഷേ മേഘമൽഹാർ… അത് നമ്മളെ നിശ്ശബ്ദരാക്കും.കാരണം ഈ സിനിമ ശബ്ദത്തിലൂടെയല്ല, മഴയിലൂടെയും നോട്ടങ്ങളിലൂടെയും പറയാതെ പോയ വാക്കുകളിലൂടെയുമാണ് സംസാരിക്കുന്നത്. മേഘമൽഹാർ കാണുമ്പോൾ നമ്മൾ മറ്റൊരാളുടെ കഥയല്ല കാണുന്നത്.നമ്മുടെ തന്നെ മനസ്സിൽ ഒളിഞ്ഞുകിടക്കുന്ന ഒരു കാത്തിരിപ്പിനെയാണ്. മേഘമൽഹാർ ഒരു സിനിമയായി നമ്മളെ സമീപിക്കുന്നില്ല. അത് ഒരു മഴക്കാല സന്ധ്യപോലെ, പെയ്യുമോ എന്ന് അറിയാതെ കാത്തിരിക്കുന്ന ഒരു നിമിഷംപോലെ, മനസ്സിലേക്ക് പതിയെ ഇറങ്ങിവരുന്നു. ഈ സിനിമ കാണുന്നത് ഒരു കഥ പിന്തുടരുന്നതല്ല; അത് സ്വന്തം ഉള്ളിലേക്ക് നോക്കാനുള്ള ഒരു ക്ഷണമാണ്. ഓരോ ദൃശ്യവും ഓരോ നിശ്ശബ്ദതയും നമ്മളോട് ചോദിക്കുന്നത് ഒരേയൊരു ചോദ്യം മാത്രം — “നിനക്കുള്ളിൽ പറയാതെ പോയ സ്നേഹങ്ങൾ എന്തൊക്കെയാണ്?” ...
Posts
Showing posts from February, 2026
- Get link
- X
- Other Apps
പരിധിജയിച്ചവൾ കോളേജിലെത്തുന്നതിന് മുൻപേ ഹോസ്റ്റൽ ഗ്രൂപ്പുകളിലൂടെയാണ് ഞാൻ അവളെ ആദ്യമായി പരിചയപ്പെടുന്നത്; മുറികളെയും ഭക്ഷണത്തെയും കുറിച്ചുള്ള സാധാരണ സംസാരങ്ങൾക്കിടയിലാണ് അവൾ ഹാൻഡിക്ക്യാപ്ഡ് ആണെന്നൊരു സൂചന എനിക്ക് കിട്ടിയത്, അപ്പോൾ തന്നെ എന്റെ മനസ്സിൽ വന്ന ആദ്യ ചിന്ത ഇതായിരുന്നു — അവൾക്ക് കോളേജ് വരാൻ ഭയമുണ്ടാകുമോ, ഒറ്റപ്പെടുമോ എന്നുള്ള ആ പേടി; കാരണം അവളുടെ അവസ്ഥ സാധാരണമല്ലായിരുന്നു, ഡോക്ടർമാർ പോലും പ്രതീക്ഷ കൈവിട്ട സമയത്ത് റബ്ബിന്റെ കാവലിൽ ജീവൻ തിരികെ പിടിച്ച അവൾ രണ്ട് വർഷം നീണ്ട കഠിന ചികിത്സകളും സർജറികളും വിവിധ തെറാപ്പികളും മരുന്നുകളും സഹിച്ചാണ് ഇന്ന് ഒരാളുടെ സഹായത്തോടെയെങ്കിലും നടക്കാൻ കഴിയുന്ന നിലയിലെത്തിയത് — അതാണ് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം; നിൽക്കാൻ അവൾക്ക് പറ്റില്ല, നടന്നുകൊണ്ടേയിരിക്കണം — അത് ശീലമല്ല, ജീവിതത്തിന്റെ നിർബന്ധം, അമ്മ ഗർഭിണിയായിരുന്ന സമയത്ത് എടുത്ത ഒരു മരുന്നാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്ന് അവൾ പറഞ്ഞപ്പോൾ അവളുടെ ജീവിതം എങ്ങനെ മാറിപ്പോയെന്ന് ഞാൻ തിരിച്ചറിഞ്ഞു; അവളെ ആദ്യമായി നേരിൽ കണ്ട ദിവസം ഇന്നും എന്റെ മനസ്സിൽ തളിർന്നു നിൽക്കുന്നു — വീണുപോവുമോ ...
- Get link
- X
- Other Apps
Travel, Learning, and Unforgettable Moments Traveling with college students is always a meaningful experience. It gives a chance to understand students beyond classrooms and textbooks. Our Delhi–Manali trip was planned mainly to give students exposure to history, culture, and nature, and it turned into a journey full of learning, bonding, and unforgettable memories. Our trip began with a long train journey to Delhi. The train journey itself was an experience for the students. Excitement filled the coaches as students talked, laughed, shared food, and clicked photos. Some students enjoyed looking out of the window, while others discussed college life and future plans. During the journey, conversations were natural and friendly, which helped build a comfortable bond between everyone. The long hours passed quickly because of shared stories and group activities. After reaching Delhi, we started exploring the city. Our first visits were to Qutub Minar and Humayun’s Tomb. Seeing these ...
- Get link
- X
- Other Apps
കറുപ്പിന് ഏഴഴക്? ചെറുപ്പത്തിൽ ഞാൻ എൻ്റെ നിറത്തെ കുറിച്ച് വേവലാതിപ്പെട്ടിരുന്നില്ല. മറ്റെല്ലാ കുട്ടികളെയും പോലെ ഞാനും കളിച്ചു, ചിരിച്ചു, സ്വപ്നങ്ങൾ കണ്ടു, ലോകം നീ 'വ്യത്യസ്ത' ആണെന്ന് ഓർമിപ്പിക്കുന്നത് വരെ. ആ ഓർമിപ്പിക്കൽ പക്ഷേ അപരിചിതരിൽ നിന്ന് മാത്രമായിരുന്നില്ല. എൻറെ കുടുംബത്തിൽ നിന്ന് സുഹൃത്തുക്കളിൽ നിന്ന് അധ്യാപകരിൽ നിന്ന് പോലും. വെളുപ്പിന് അത്രയധികം പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തിലാണ് നാം ഉള്ളത്. സൗന്ദര്യത്തിന് ഒരു നിറമുണ്ടെന്നും അത് നിന്റെത് അല്ലെന്നും ഞാൻ അറിയാൻ തുടങ്ങി. പലപല വിളിപ്പേരുകൾ, കളിയാക്കലുകൾ, കുത്തുവാക്കുകൾ... ഇതെല്ലാം ഞാൻ വ്യത്യസ്ത ആണെന്ന് എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. എൻറെ ഉള്ളിന്റെ ഉള്ളിൽ ഒരു മതിൽ പണിതു കൊണ്ടിരുന്നു. എന്നെ അറിയുന്നതിന് മുമ്പ്, എൻറെ കഴിവുകളെ അറിയുന്നതിന് മുമ്പ് എൻറെ നിറം ആളുകളുടെ കാഴ്ചപ്പാട് നിശ്ചയിക്കുന്നു എന്ന സത്യം ചെറുപ്പത്തിലെ ഞാൻ പഠിച്ചു. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഡാൻസ് കളിക്കാൻ താല്പര്യം പറഞ്ഞപ്പോൾ ഡാൻസ് ഒക്കെ കുറച്ചു വെളുപ്പും സൗന്ദര്യവും ഉള്ള കുട്ടികൾ അല്ലേ കളിക്കേണ്ടത് എന്നൊരു വാക്ക് ഇന്നും നൊമ്പരമായി എൻറെ ...
- Get link
- X
- Other Apps
മിന്നിത്തിളങ്ങുന്ന സ്വർണം; ഉരുകുന്ന സാധാരണക്കാരൻ “ഇന്ന് പവന് വീണ്ടും വില കൂടി…” വാർത്താ ചാനലുകളിലും പത്രങ്ങളുടെ മുൻപേജുകളിലും ഈ വരികൾ പതിവാകുമ്പോൾ, അതൊരു വെറും സാമ്പത്തിക വാർത്തയല്ല. മറിച്ച്, ആയിരക്കണക്കിന് സാധാരണക്കാരുടെ നെഞ്ചിൽ വീഴുന്ന ഒരു കനലാണ്. സ്വർണം വാങ്ങാൻ പദ്ധതിയുള്ളവർ മാത്രമല്ല, അല്ലാത്തവർ പോലും സ്വർണ്ണവില കേൾക്കുമ്പോൾ ഒന്ന് അസ്വസ്ഥരാകും. എന്തുകൊണ്ടാണ് മലയാളിയുടെ ജീവിതത്തിൽ സ്വർണം ഇത്രമേൽ സ്വാധീനം ചെലുത്തുന്നത്? എന്തുകൊണ്ടാണ് അതിന്റെ വിലക്കയറ്റം നമ്മുടെ ഉറക്കം കെടുത്തുന്നത്? ഇതിന്റെ പിന്നിലെ സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. സ്വർണം: മലയാളിയുടെ സാമ്പത്തിക സുരക്ഷാ കവചം കേരളീയ ജീവിതത്തിൽ സ്വർണം എന്നത് വെറുമൊരു ആഭരണമല്ല; അതൊരു വിശ്വാസമാണ്. ഒരു കുടുംബത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ 'ലിക്വിഡ് അസറ്റ്' അഥവാ എളുപ്പത്തിൽ പണമാക്കി മാറ്റാവുന്ന നിക്ഷേപമാണ് സ്വർണം. ബാങ്കിൽ ബാലൻസ് കുറവാണെങ്കിലും, അലമാരയിൽ കുറച്ച് സ്വർണം ഉണ്ടെങ്കിൽ മലയാളിക്ക് ഒരു ധൈര്യമുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന രോഗാവസ്ഥകൾക്കോ, വീട് പണിയുടെ അത്യാവശ്യങ്ങൾക്കോ, മക്കളുടെ വിദ്യാഭ്യാസത്തിന...
- Get link
- X
- Other Apps
Three Births, Three Stories: The Memories My Body Never Forgot I have three children, and each of their births carries a different story. Yet all three live in my memory in the same way—heavy, unsettling, often returning without invitation. Even now, they replay in my mind unconsciously, bringing nausea to my thoughts. Today, I decided to let them out—to spill them onto words—and finally stop these memories from jerking me awake inside. My first delivery happened on the 29th day of Ramadan. That day, my family had planned a large iftar feast at home. Early in the morning, before Subh prayer, I woke up with an urge to urinate. I went to the toilet, passed urine, and returned to sleep. After half an hour, I woke again with the same urge—but this time, no urine came, though I still felt the need to sit in the closet. This kept repeating. When my family woke up for suhoor, my mother noticed something was wrong. After listening to me, she called my aunt. They decided we should g...