നിന്നോട്..

….. …. ….. ……. ………



പ്രിയപ്പെട്ടവളേ,


നീ 

ആരെയൊക്കെ 

സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി-

പ്പോയേക്കാമെന്ന് 

ഹൃദയത്തിന്റെ ഒരു കോണിൽ

നിശബ്ദമായി ഓർത്ത് വെച്ചേക്കുക..


ഒരു കൈ കൊണ്ടൊരാളെ

മുറുക്കെപ്പിടിക്കുമ്പോള്‍

മറ്റേ കൈയിലെ

ഒരു വിരൽ കൊണ്ടെങ്കിലും

സ്വയം താങ്ങി നിൽക്കാൻ

മറക്കരുത്.


ഒരിക്കലൊരിക്കല്‍,


ആരുമില്ലാതെയാവുകയാണെങ്കിലും 

ആരുമില്ലാത്തൊരു നിശ്ശബ്ദത

നമ്മളെ ചുറ്റിപ്പറ്റിയാലും

ഹൃദയം

കൊണ്ട്

ജീവിക്കാനതത്യവശ്യമാണ്.


സന്തോഷമായിട്ടിരിക്കുകയെന്നാല്‍

മറ്റുള്ളവർക്കായി മാത്രം

ഉള്ള ജീവിതമല്ല;

ഇടക്കെങ്കിലും

തന്നെക്കുറിച്ച് മാത്രമോര്‍ത്ത്

തനിക്ക് വേണ്ടി മാത്രം

ജീവിക്കുകയെന്ന് കൂടെയാണ്..


പ്രിയ്യപ്പെട്ടവളേ..


കടല് പോലെ സ്നേഹിക്കുക.

ആഴവും അതിരുമില്ലാതെ..

ഭൂമി പോലെ

വിശാലതയുള്ളവളാവുക.

എന്നാൽ,

ഒരാൾ ഇനി

നമ്മുടേതല്ലെന്ന്

ഹൃദയം പറഞ്ഞുതരുന്ന നിമിഷം 

വന്നാൽ

വേദനയോടെയാണെങ്കിലും

ആ വാതില്‍ മൃദുവായി അടച്ചിട്ടേക്കുക.


കാരണം 


ഏറ്റവുമവസാനത്തില്‍

സ്നേഹം

മാത്രമാഗ്രഹിക്കുന്ന

ജീവിയാണ്

മനുഷ്യനെന്നതിനാല്‍..


പിന്നീട് 


കുറച്ച് വേദനിച്ചും,

കുറച്ച് വേദനിപ്പിച്ചും,

ജീവിതത്തിന്റെ കാറ്റിനൊപ്പം

മുന്നോട്ട് പറക്കുന്ന

പൂമ്പാറ്റകളായി

നമ്മൾ മാറുക.



Febeena. K.

Assistant Professor of Malayalam

Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്