Love Beyond Duties
നിങ്ങൾ അവസാനമായി കണ്ണാടിയിൽ നോക്കി
സ്വയം ഒന്ന് പുഞ്ചിരിച്ചത്
എന്നാണ് ?
അവസാനമായി നിങ്ങളെപ്പറ്റി മാത്രമായി ഒന്ന് ചിന്തിച്ചത്
എന്നാണ് ?
നമ്മൾ മനുഷ്യർ എത്ര വിചിത്രമായ
ജീവികളാണ്! ജനിച്ചുവീഴുന്നതുതൊട്ട്
ജീവിതത്തിലുടനീളം നമ്മൾ ജീവിക്കുന്നത്
നമുക്ക് വേണ്ടി മാത്രമല്ല, മറിച്ച് മാറ്റാർക്കൊക്കെയോ
വേണ്ടി ഓടിതീർക്കാൻ വിധിക്കപ്പെട്ടവരാണ്നമ്മൾ.
ഭൂരിഭാഗം ആളുകളും ആയുസ്സിലെ ഓരോ
ഘട്ടത്തിലും സ്വയം മറന്ന്
ജീവിക്കാറാണുള്ളത്.
ആരുടെയൊക്കെയോ
അംഗീകാരങ്ങൾക്ക് വേണ്ടി. ...
ആരുടെയൊക്കെയോ
സമ്മതങ്ങൾക്കുവേണ്ടി. ....
ആരെയൊക്കെയോ
സഹായിക്കാൻ വേണ്ടി. ...
ആർക്കൊക്കെയോ
തണലാകാൻ വേണ്ടി. ...
ഇങ്ങനെ തുടങ്ങി ജീവിതമത്രയും മറ്റൊരാൾക്കുവേണ്ടി
മാറ്റിവെക്കുന്നു. ഇതിനിടയിലാണ്
നമുക്ക് നമ്മളെത്തന്നെ നഷ്ടപ്പെടുന്നത്.
കർത്തവ്യങ്ങളുടെയും
കടമകളുടെയും ഈ പെരുമഴകാലത്ത്
നാം സ്വയം മറന്നുപോവുന്നു. ഒന്ന്
മനസറിഞ്ഞു പുഞ്ചിരിക്കാൻ. ..സ്വന്തം ഇഷ്ടങ്ങൾ നേടിയെടുക്കാൻ.
..സ്വയം വിലയിരുത്താൻ. ..സ്വയം ഒന്ന്
പ്രശംസിക്കാൻ. ..
ഇങ്ങനെ ബോധപൂർവമാല്ലാത്ത ചില മറവികൾ.
തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയിലും
നമ്മൾ നമുക്കുവേണ്ടി സമയം മാറ്റിവെക്കേണ്ടതുണ്ട്. സ്വയം സ്നേഹിക്കേണ്ടതുണ്ട്. ആരുടേയും
ഒന്നിന്റെയും സമ്മർദ്ധമില്ലാതെ ജീവിതത്തിന് അർത്ഥം നൽകേണ്ടതുണ്ട്.
ഇനി എങ്കിലും നമുക്ക് നമ്മളെ
പറ്റി ഒന്ന് ചിന്തിച്ചു
തുടങ്ങാം.
ഒരു നിമിഷം ഒന്ന് കണ്ണടച്ച്,
ഇതുവരെ നമ്മൾ എങ്ങനെ
ജീവിച്ചു എന്നും. ..ഇനി എങ്ങനെ
ജീവിക്കണം എന്നും തിരിച്ചറിഞ്ഞ് ഒരു
പുഞ്ചിരിയോടെ ഒരു നെടുവീർപ്പോടെ
ഈ വായന അവസാനിപ്പിക്കാം.
Rishna E
Assistant Professor of Psychology
Al Shifa College of Arts and Science, Keezhattur, Perinthalmanna
Comments
Post a Comment