ആളുകൾ പറയുന്നു... നീ എന്താണ് കണ്ടിട്ടുള്ളത് എന്ന്...
ആളുകൾ പറയുന്നു... നീ എന്താണ് കണ്ടിട്ടുള്ളത് എന്ന്...
എന്നാൽ, സ്വന്തം എന്ന് പറഞ്ഞു കൂടെ കൂടിയവർ തന്നെ അന്യരായി മാറിയ ആ ദിവസങ്ങൾ ഞാൻ കണ്ടിട്ടുണ്ട്..
എന്നും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു ജീവിതത്തിൽ ചേർത്ത് പിടിച്ച കൈകൾ ഉപേക്ഷിച്ചു പോയത് ഞാൻ കണ്ടിട്ടുണ്ട്..
കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിട്ടും, എന്തു പറ്റിയെന്ന് ചോദിക്കാൻ പോലും ആരുമില്ലാതിരുന്ന ആ രാത്രികൾ ഞാൻ കണ്ടിട്ടുണ്ട്..
ഭക്ഷണം തരേണ്ടവരാൽ തന്നെ അത് നിഷേധിക്കപ്പെട്ടപ്പോൾ വിശപ്പിൻ്റെ ആഴം അറിഞ്ഞ ദിനരാത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്..
സ്വന്തം എന്ന് കരുതിയവരുടെ മാറുന്ന മുഖങ്ങൾ ഞാൻ കണ്ടിട്ടുണ്ട്..
ഉള്ളിൽ നീറുമ്പോഴും തകർന്ന് കൊണ്ടിരിക്കുമ്പോഴും ലോകത്തിന് മുന്നിൽ പുഞ്ചിരിക്കേണ്ടി വന്ന ആ നിമിഷങ്ങളും ഞാൻ കണ്ടിട്ടുണ്ട്..
നിശബ്ദതക്കുള്ളിൽ ഒളിപ്പിച്ച വേദനകൾ ഞാൻ അനുഭവിച്ചിട്ടുണ്ട്..
ആരും തന്നെ കൂടെ ഇല്ല എന്ന തിരിച്ചറിവിൽ നിന്ന് ഒറ്റക്ക് സ്വയം താങ്ങി നിർത്താനും പഠിച്ചിട്ടുണ്ട്..
അത് കൊണ്ട് എൻ്റെ മൗനത്തെ എൻ്റെ ബലഹീനതയായി ആരും കാണരുത്...
അതെ, ഞാൻ ജീവിതത്തെ വളരെ അടുത്ത് നിന്ന് കണ്ടറിഞ്ഞിട്ടുണ്ട്..
Rayhana. K
Assistant Professor of Management Studies
Al Shifa College of Arts and Science, Keezhattur, Perinthalmanna.
Comments
Post a Comment