എന്റെ ചിന്തകൾ

 

ചിലർക്ക് സുഹൃത്തുക്കളോട് സംസാരിക്കുന്നതാകും പ്രിയം . മറ്റു ചിലർക്ക്കൂ  പുസ്തകങ്ങൾ കൂട്ടായിരിക്കും. എന്നാൽ എന്റെ ജീവിതത്തിൽ സ്ഥിരമായി കൂടെ ഉണ്ടായിരുന്നത് എന്റെ ചിന്തകൾ ആയിരുന്നു . അധികം സംസാരിക്കാൻ ബല്യ കാല സുഹൃത്തുക്കൾ ഇല്ലാത്തതിനാൽ എന്റേതായ ലോകത്ത് ഒതുങ്ങികുടിയ ഒരു വ്യക്തിയായിരുന്നു ഞാൻ. ആളുകളുടെ ഇടയിൽ തനിച്ചായ പോലെ മുതിർന്നപ്പോൾ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ മനസ്സിൽ നിറഞ്ഞിരുന്നത് സ്വപ്നങ്ങളും പ്രതീക്ഷകളും ചോദ്യങ്ങളും സങ്കൽപ്പങ്ങളുമായിരുന്നു.

കുട്ടിക്കാലം മുതൽ തന്നെ എന്നെ കേൾക്കാൻ ആളുകൾ ഇല്ലാത്തിരുന്നതിനാൽ, പിന്നീട്സം സാരിക്കുന്നതിനേക്കാൾ കേൾക്കാനായി എനിക്ക് ഇഷ്ടം. മറ്റുള്ളവർ ചിരിച്ചും കളിച്ചും സമയം ചെലവഴിക്കുമ്പോൾ ഞാൻ പലപ്പോഴും നിശബ്ദമായി ഇരുന്ന് ചുറ്റുമുള്ള കാര്യങ്ങൾ നിരീക്ഷിക്കുമായിരുന്നു. എന്റെ മനസ്സിൽ ചിന്തകൾ കാട്ജീ കയറി പല ചിന്തകൾക്കും വഴിയൊരുക്കി. അന്ന് ഞാൻ അറിഞ്ഞിരുന്നില്ല , പക്ഷേ ഇന്ന് ഞാൻ തിരിച്ചറിയുന്നു; ആ നിശബ്ദതയാണ് എന്നെ കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ പഠിപ്പിച്ചത്.

പകൽ കിനാവ് കാണൽ എന്റെ പ്രധാന വിനോദ്മായിരുന്നു . ഒരു ജനാലക്കരികിൽ ഇരുന്നാൽ മതി, എന്റെ മനസ്സ് മറ്റൊരു ലോകത്തേക്ക് യാത്ര തിരിക്കും. ചിലപ്പോൾ ഞാൻ ഒരു വലിയ എഴുത്തുകാരിയാകും, ചിലപ്പോൾ ഒരു അധ്യാപിക, ചിലപ്പോൾ ലോകം ചുറ്റി സഞ്ചരിക്കുന്ന ഒരാൾ. യാഥാർത്ഥ്യത്തിൽ നടക്കാത്ത പല കാര്യങ്ങളും എന്റെ മനസ്സിൽ വളരെ വ്യക്തമായി സംഭവിക്കുമായിരുന്നു. ആ സ്വപ്നലോകത്തിൽ ഞാൻ എന്നെത്തന്നെ പല രൂപങ്ങളിൽ കണ്ടു.

പലർക്കും പകൽ കിനാവ് കാണുന്നത് സമയം പാഴാക്കലായി തോന്നാം. പക്ഷേ എനിക്ക് അത് ജീവിതത്തെ മനോഹരമാക്കുന്ന ഒരു അനുഭവമായിരുന്നു. ഓരോ സ്വപ്നവും എനിക്ക് പുതിയ പ്രതീക്ഷകൾ നൽകി. ചിലപ്പോൾ അവ യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടാനുള്ള വഴിയായിരുന്നെങ്കിൽ, ചിലപ്പോൾ ഭാവിയിലേക്കുള്ള പ്രചോദനമായിരുന്നു. ഇന്ന് ഞാൻ നേടിയ പല കാര്യങ്ങളുടെയും വിത്തുകൾ ഒരുപക്ഷേ ആ പകൽ കിനാവുകളിലായിരിക്കാം മുളച്ചത്.

ചിന്തകൾ എല്ലായ്പ്പോഴും സന്തോഷകരമായിരുന്നില്ല. ചിലപ്പോൾ അവ ആശങ്കകളായും ഭയങ്ങളായും മാറി. പ്രിയപ്പെട്ടവർ മരണപ്പെടുന്നതും തുടർന്നുള്ള ജീവിതവും ഇടയ്ക്കിടെ എന്റെ മനസ്സിലൂടെ കടന്ന്ജീ പോകും. ജീ വിതത്തിലെ ഓരോ തീരുമാനവും നൂറു വട്ടം ആലോചിച്ചിട്ടേ ഉറപ്പിക്കും,  ഭാവിയെക്കുറിച്ച് അനാവശ്യമായി ചിന്തിക്കുകയും ചെയ്തിട്ടുണ്ട്. ചില രാത്രികളിൽ ഉറക്കം പോലും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ആ അനുഭവങ്ങൾ എന്നെ കൂടുതൽ കരുത്തുള്ളവളാക്കി. ഓരോ ആശങ്കയും ഒരു പാഠം പഠിപ്പിച്ചു. ഓരോ പരാജയവും ഒരു പുതിയ കാഴ്ചപ്പാട് നൽകി.

വളർന്നുവരുമ്പോൾ ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. നിശബ്ദരായ ആളുകൾക്ക് പറയാൻ കഥകളില്ല എന്നല്ല. പലപ്പോഴും അവരുടെ ഉള്ളിൽ ഒരുപാട് കഥകളും വികാരങ്ങളും ചിന്തകളും ഒളിഞ്ഞിരിക്കും. അവയെല്ലാം വാക്കുകളായി പുറത്തുവരണമെന്നില്ല. പക്ഷേ അവയാണ് അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. എന്റെ കാര്യത്തിലും അതുതന്നെയായിരുന്നു. ഞാൻ കുറച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ, പക്ഷേ എന്റെ മനസ്സ് ഒരിക്കലും നിശബ്ദമായിരുന്നില്ല.

ഇന്ന് പിന്നിലേക്ക് നോക്കുമ്പോൾ, എന്റെ ജീവിതയാത്രയിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് എന്റെ ചിന്തകളാണെന്ന് തോന്നുന്നു. അവ എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചു. പ്രതിസന്ധികളിൽ പ്രതീക്ഷ കൈവിടാതിരിക്കാൻ സഹായിച്ചു. മറ്റുള്ളവരെ മനസ്സിലാക്കാനും എന്നെത്തന്നെ തിരിച്ചറിയാനും വഴികാട്ടി. പലപ്പോഴും ഒറ്റയ്ക്കായിരുന്ന നിമിഷങ്ങളിൽ പോലും ഞാൻ ഒരിക്കലും പൂർണ്ണമായി ഒറ്റപ്പെട്ടിരുന്നില്ല, കാരണം എന്റെ ചിന്തകൾ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു.

ജീവിതം മുന്നോട്ട് പോകുമ്പോൾ ഉത്തരവാദിത്തങ്ങളും തിരക്കുകളും കൂടുന്നു. പകൽ കിനാവുകൾക്ക് സമയം കുറയുന്നു. എന്നിരുന്നാലും, ചില നിമിഷങ്ങളിൽ ഞാൻ പഴയ എന്നിലേക്ക് തിരികെ പോകാറുണ്ട്. ഇന്നെനിക്ക്ജ ഒറ്റയ്ക്ക്നാ യാത്ര ചെയ്യാനുള്ള അവസരങ്ങൾ കൂടുതൽ ആണ്ല. ഇടയ്ക്കിടെ ഉള്ള ഈ യാത്രകളിൽ ജാലകങ്ങളിലൂടെ  പുറത്തേക്ക് നോക്കി, മേഘങ്ങളെ പിന്തുടർന്ന്, പുതിയ സ്വപ്നങ്ങൾ നെയ്തെടുക്കുന്ന ആ കുട്ടിയെ ഞാൻ ഇപ്പോഴും എന്റെ ഉള്ളിൽ കാണുന്നു. അവൾ ഇന്നും ജീവിക്കുന്നു. അവളുടെ സ്വപ്നങ്ങളും ചിന്തകളും ഇന്നും എന്നെ മുന്നോട്ട് നയിക്കുന്നു.

അവസാനം, ഞാൻ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്: മനുഷ്യനെ വളർത്തുന്നത് അനുഭവങ്ങൾ മാത്രമല്ല, അവയെക്കുറിച്ച് അവൻ നടത്തുന്ന ചിന്തകളുമാണ്. എന്റെ ജീവിതത്തിൽ ചിന്തകൾ വെറും ചിന്തകളായിരുന്നില്ല; അവ എന്റെ സുഹൃത്തുക്കളും അധ്യാപകരും വഴികാട്ടികളുമായിരുന്നു. അതുകൊണ്ടുതന്നെ ഇന്നും ഞാൻ അഭിമാനത്തോടെ പറയാം—എന്റെ ഏറ്റവും നല്ല കൂട്ടുകാർ എന്റെ ചിന്തകളാണ്.


Sajlamol P. .K

Head and Assistant Professor,

Department of Nutrition and Dietetics,

Al Shifa College of Arts and Science, Keezhattur, Perinthhalmanna.

Comments

Popular posts from this blog

ഇനി എത്ര ദൂരം