രണ്ടുനീതി
കഴിഞ്ഞ ദിവസങ്ങളിൽ കേരളം വ്യാപകമായി ചർച്ച ചെയ്ത വിഷയം രണ്ട് നടന്മാരുമായി ബന്ധപ്പെട്ട് ആയിരുന്നുവല്ലോ… സുരേഷ് ഗോപിയും,വിനായകനും. തൊഴിലിടങ്ങളിൽ പോലും സ്ത്രീയെ വ്യക്തിയായി പരിഗണിക്കാത്ത പുരുഷാധികാരവും, വംശീയ ന്യൂനപക്ഷങ്ങളോട് സമൂഹം വച്ചു പുലർത്തുന്ന ജാതി വേർതിരിവുകളുമാണ് ഈ രണ്ട് സംഭവങ്ങളിൽ വെളിപ്പെടുന്നത്. സ്ത്രീകളെ ഒരു വ്യക്തിയായി പരിഗണിക്കാനുള്ള പൊതുബോധത്തിന്റെ വൈഷമ്യം നമ്മൾ പലപ്പോഴും കാണാറുണ്ട്.. അതിൽ വീട് എന്നോ തൊഴിലിടം എന്നോ ഉള്ള വേർതിരിവ് ഇല്ല. സ്ത്രീയെ ഒരു വ്യക്തിയായി കാണാനോ അവളുടെ പക്ഷത്തുനിന്ന് കാര്യങ്ങള്‍ ചിന്തിക്കാക്കാനോ പൊതുവെ സമൂഹം തുനിയാറില്ല എന്നതാണ് സത്യം. പരസ്പരബഹുമാനവും സാമൂഹ്യമര്യാദയും ഏതു പൊതു ഇടത്തിലും സ്ത്രീയുടെയും അവകാശമാണ്. താല്‍പര്യമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് മാത്രമല്ല, അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുന്നതും, പെരുമാറുന്നതും തെറ്റാണ്. സ്ത്രീവിരുദ്ധത അങ്ങേയറ്റം സ്വാഭാവികമായി ചിത്രീകരിച്ചു പോരുന്ന സമൂഹത്തില്‍ വിഷമം നേരിട്ടെങ്കില്‍ മാപ്പ് എന്നു പുരുഷന്‍ പറഞ്ഞാലുടന്‍ സ്ത്രീ തൃപ്തിപ്പെടണമെന്നാണ് സങ്കല്‍പം. അവൾ സർവം സഹയാണല്ലോ..! തുല്യതയെന്ന അ...