നല്ല മനുഷ്യൻ
കറന്റ് പോയി ക്ലാസിലെ ഫാൻ ഓഫായപ്പോഴാണ് ആശ്വാസമായത്. ഇത്ര നേരം വിറച്ച് മര്യാദക്ക് ഇരിക്കാൻ പറ്റുന്നില്ലായിരുന്നു. നിങ്ങൾക്കൊക്കെ ആരാവാനാ ആഗ്രഹം? "ടീച്ചറെ ഞാൻ കളക്ടർ, എനിക്ക് വക്കിലാവണം... ടീച്ചറെ എനിക്കൊരു നല്ല മനുഷ്യനായാ മതി" ആഹാ കൊള്ളാലോ. അപ്പോഴാണ് ഞാൻ ആലോചിച്ചത്,'ആരാണ് ഈ നല്ല മനുഷ്യൻ?' കുറച്ചു മനുഷ്യർ നല്ലത്, ബാക്കി മോശം എന്നൊക്കെ അറിയാൻ പറ്റുമോ? എന്തായാലും എല്ലാവരുടെയും ചോര ഒറ്റ നിറമാണ്. പക്ഷെ എല്ലാ മനുഷ്യരും വ്യത്യസ്‌തരാണ്. വെവ്വേറെ നിറങ്ങളാണ്... എനിക്ക് ഏറ്റവും ഇഷ്ടം കടുംനീലയാണ്, എന്ന് വച്ച് ഞാൻ പറയാൻ പാടില്ലാലോ ആ നിറമാണ് നല്ലത്, മഞ്ഞ മോശമാണെന്ന്. നിറങ്ങളെ താരതമ്യം ചെയ്യാൻ പറ്റാത്തതുപോലെ മനുഷ്യരേയും അങ്ങനെ നല്ലതും ചീത്തയുമായി വേർതിരിക്കാൻ പറ്റില്ലലോ. അപ്പോൾ അങ്ങനെ വേർതിരിക്കാൻ പറ്റാത്തതുകൊണ്ട് നിറങ്ങൾ വെറും നിറങ്ങളും മനുഷ്യർ വെറും മനുഷ്യരുമാണ്. അങ്ങനെ എല്ലാ മനുഷ്യരും ഒന്നാണെങ്കിൽ, ഈ കൊടും തണുപ്പത്ത് വേലിക്ക് അപ്പുറവും ഇപ്പുറവും തോക്കും കൊണ്ട് കാവൽ നില്ക്കുന്നത് എന്തിനാണാവോ. രണ്ട് ഭാഗത്തും ജീവിക്കാൻ ആഗ്രഹമുള്ള മനുഷ്യന്മാർ ആയ സ്ഥിതിക്ക് യുദ്ധം ചെയ്യുന്നത് എന്ത...