ജീവിതം വെട്ടിപ്പിടിക്കാൻ അജു എന്ന 13 കാരൻ
പതിവുപോലെ യൂട്യൂബിൽ സ്ക്രോളിങ്ങിനിടയിലാണ് അജു എന്ന 13 കാരനെ ശ്രദ്ധിക്കാൻ ഇടയായത്. 13 എന്നുള്ളത് ഒരു അക്കം മാത്രമാണ്, പ്രായത്തിനേക്കാൾ കൂടുതൽ പക്വതയും നിശ്ചയദാർഢ്യവും ലക്ഷ്യബോധവും ഉള്ള ഒരു ചെറിയ പയ്യൻ. ചെറിയ പയ്യൻ എന്നുള്ളത് പ്രായം കൊണ്ടും വലിപ്പം കൊണ്ടുമാത്രമാണ്, അജുവിന്റെ പ്രവർത്തികൾ സാധാരണ ഈ പ്രായത്തിലുള്ള കുട്ടികൾ ചെയ്യുന്നതോ അവർക്ക് ചിന്തിക്കാൻ കഴിയുന്നതിനോ അപ്പുറത്താണ്. 84 വയസ്സുള്ള അപ്പാപ്പനോടൊപ്പമാണ് അജു താമസിക്കുന്നത്, നാട്ടുകാർക്ക് അവൻ കണ്ണിലുണ്ണിയാണ്. രാവിലെ അഞ്ചര മണിക്ക് എണീറ്റ് തനിക്കും അപ്പാപ്പനും വേണ്ട എല്ലാം കാര്യങ്ങളും ഒരുക്കി ട്യൂഷന് പോവുകയും, വൈകുന്നേരം തിരിച്ചു വന്നാൽ പിന്നെ ഒരു നായകന്റെ പരിവേഷമാണ്. തന്റെ കൃഷിയിടത്തിലേക്ക്,... കുറച്ച് റബ്ബർ വെട്ടാനുണ്ട്.. ഷീറ്റ് അടിക്കാൻ ഉണ്ട് (നാട്ടിലെ ജന്മി അല്ലട്ടോ), പിന്നെ നേരെ തന്റെ കൃഷിയിടത്തിലേക്ക് ചേമ്പ്, ചേന, മഞ്ഞൾ, കസ്തൂരി മഞ്ഞൾ, കപ്പ, വാഴ, അങ്ങനെ ഒരുപാട്, കൂട്ടത്തിൽ, കോഴി,മുയൽ, ആട്, പോത്ത് എന്നിവയും ഉണ്ട്. ഞായറാഴ്ച ദിവസം തന്റെ കൃഷിയിടത്തിലെ സാധനങ്ങളുമായി അദ്ദേഹം തൊട്ടടുത്ത റോഡിലും, പുഞ്ചിരിയോ...