Posts

Showing posts from October, 2022

എന്റെ പ്രകാശ വൃക്ഷം

എന്റെ പ്രകാശ  വൃക്ഷം  എന്റേതു മാത്രം... എന്നിൽ മാത്രം... ഇന്ന്.... കടുത്ത വേനലിൽ  അത് വാടാൻ  തുടങ്ങിയിരിക്കുന്നു..  ഞാൻ അതിനെ നനച്ചുകൊണ്ടേയിരുന്നു... പക്ഷേ,.... കൊടും ചൂട് കാരണം അത് മനസ്സ് വിങ്ങി വാടാനൊരുങ്ങുകയാണ്. ഞാനൊരിക്കലും അതിന്റെ അന്ത്യം ആഗ്രഹിക്കുന്നില്ല. എങ്കിലും... കയ്യെത്താ ദൂരത്തേക്ക് അത്   ഓടിയൊളികുന്നു. ഉറപ്പില്ല അതിന്റെ തിരിച്ചു വരവ്... എങ്കിലും പ്രതീക്ഷകൾ അസ്തമിക്കുന്നില്ല. അവസാനം.... അത്  അസഹനീയമായ ചൂടിൽ നിന്ന്  സ്വതന്ത്രയായി. ഇനി പുതുപുലരിക്കായി കാത്തിരിക്കാം..  എന്റെ... സ്നേഹവൃക്ഷത്തിന്റെ  പുതുമഴക്കായ്  കാതോർത്തിരിക്കാം.. അതിന്റെ.... സ്നേഹ വിളിക്കായി... തലോടലിനായ്..... സ്നേഹ വിളിക്കായ്, തലോടലിനായ്.. Mr. Irshad Ameen, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna   

Ever Loved Personality

'Be an individual, an self dependent and self reliant were the words I heard the most from my ever loved person. He was the man who lost his father at the age of 15.  He came to know that his father is no more, the time when he was preparing for his 10th public examination.  He was well determined in his studies. He got shocked by that news, but even then, after all societal procedures, he focused only on his studies. Every one in the family were back to their own houses. Nobody remained with them.  That time his mom understands the situation and tried to make him much strong, as he was the eldest among others. That day was an ever changing for him. Besides all family responsibilities, he decided to hardwork in his studies. Gradually,he completed his graduation in Zoology from one among the top reputed colleges in Kerala. After his graduation, as everyone faces a general question - " what's next". He toooo...... He thought financial viability is the prior factor which

Annie Ernaux : Beyond a Nobel Laureate

Image
 “Maybe the true purpose of my life is for my body, my sensations and my thoughts to become writing, in other words, something intelligible and universal, causing my existence to merge into the lives and heads of other people.” ― Annie Ernaux, Happening The 82 year old Annie Ernaux,the first French woman to win the prestigious accolade of world literature identifies her not as a novelist or writer but rather an ethnologist of her own life. Her writing justifies this statement by being a mirror of her life and the ways she lived her life. Her life has been turned into the history of the land she lived, the history of her culture, the history of Normandy, the place where she hails from. This narrative strategy made her the pioneer of French autofiction, the approach of combining fictional autobiography or fictional accounts inspired from their own life stories. She persistently denies belonging to any genre “ I reject belonging to a specific genre, be it novel or even autobiography. Aut

നീ

Image
  നീ എൻ്റെ മഴ ആയിരുന്നു മഴ അവൾ ഒരു താളവും ആയി എന്നിലെ നർത്തകി ആയി ചിലപ്പോൾ കരയിപ്പിക്കും ചിലപ്പോൾ ചിരിപ്പിക്കും ചിന്തിപ്പിച്ചു കൊണ്ട് പിന്നെ എല്ലാം അലിയിച്ചു കൊണ്ട് അവൾ എവിടെയോ പോയി മറയും ഞാൻ എന്നും വേഴാമ്പലിനെ പോലെ  ദാഹം തീർക്കാൻ നോക്കിയിരിക്കും നീ കാണാതെ ഞാൻ കരഞ്ഞപ്പോൾ എൻ്റെ കണ്ണു നീര് കാണാതിരിക്കാൻ നീ ആർത്തു ഉല്ലസിച്ചു പെയ്തില്ലെ ഞാൻ പിണങ്ങി അപ്പോൾ നീ ഇടിമിന്നൽ ആയി എൻ  ജനൽപാളികളിൽ എത്തി നോക്കിയില്ലേ നിന്നോളം വെള്ളം എന്നുള്ളിൽ ഇപ്പോഴും  അലയടികുന്നുണ്ടല്ലോ ഇനിയും വരാൻ വൈകുന്ന മഴ തുള്ളിയെ കാണാൻ  കൊണ്ട് വരും കറുത്ത മേഘങ്ങൾ ഒരു നാൾ എൻ പ്രിയ സഖിയിയാം നീർമനി തുള്ളികളെ  Ms. Arathi Sasikumar, Asst. Prof. of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

നരഭോജനത്തിലെ മനഃശാസ്ത്രം

ഇലന്തൂരിൽ നടന്ന ഇരട്ട നരബലിയിൽ വലിയ രീതിയിൽ പകച്ചു നിൽക്കുകയാണ് കേരളം. ദേശീയ മാധ്യമങ്ങളിൽ വരെ നിറഞ്ഞു നിൽക്കുന്ന ഈ കേസ് നമ്മുക്ക് നൽകുന്ന ചില സന്ദേശങ്ങൾ നോക്കാം... 1. കൊലപാതക രീതി ഇലന്തൂരിൽ നടന്ന കൊലപാതകം നീണ്ട കാലത്തിന് ശേഷമാണ് പുറത്തു വരുന്നത്, പല കേസുകളിലും പറയാറുള്ള ദൈവത്തിന്റെ കൈ എന്ന പോലെ, രണ്ടാമത് കൊലചെയ്യപ്പെട്ട പത്മ എന്ന സ്ത്രീയുടെ മിസ്സിങ് കേസ് ആണ്... ഈ കേസ് ഇത്രയും നീണ്ടു പോകാൻ കാരണം വളരെ പ്രതികളുടെ സ്വഭാവ സവിശേഷതകൾ തന്നെയാണ്... പൊതുവെ ഇലന്തൂരിലെ കൊലപാതക പരമ്പര എടുത്തു നോക്കിയാൽ കൊലപാതക രീതിയിൽ നിന്നും മനസ്സിലാവുക ഷാഫി എന്നയാൾ ഒരു 'ഓർഗനൈസഡ് ഓഫൻഡർ' ആയിട്ടാണ്, ഇത്തരം ആളുകൾ അവരുടെ കൊലപാതകങ്ങൾ വളരെ കൃത്യമായി പ്ലാൻ ചെയ്ത് തയ്യാറെടുത്തു, തെളിവുകൾ പരമാവധി നശിപ്പിച്ചു ആയിരിക്കും ചെയ്യുക. ജന്മനാ കുറ്റവാളി ആയ ആളുകളിൽ കൂടുതലും ഇത്തരം ആളുകളാണ്...  ഈ കേസിലും ഇത്തരം 'ഓർഗനൈസഡ് ക്രൈം' കാണാൻ സാധിക്കും. കൃത്യമായ മുന്നൊരുക്കം നടത്തിയാണ് കൊലപാതകം നടത്തുന്നത്, പ്രതികളെ തിരഞ്ഞെടുക്കുന്ന രീതി - ആരോടും വലിയ അടുപ്പം ഇല്ലാത്ത ആരും അന്വേഷിച്ചു വരാൻ സാധ്യത കുറഞ്ഞ ചില ആളുകൾ മാത്രമാണ് അവ

ദൈവത്തിന്റെ നാട്

ദൈവത്തിന്റെ നാടെന്ന് വീമ്പ് പറഞ്ഞിടും                 ദൈവത്തിൽ കണ്ണുകൾ നനച്ചിടും ദൈവത്തിൻ സന്തതികൾ ദൈവത്തെ മറക്കവേ        ആ കണ്ണുകൾമെല്ലെ നനയാൻ തുടങ്ങി      ആ നനവൊരു കണ്ണീരായ് കണ്ണീരൊരു നീരുറവയായ്    മാതാവിൻ കണ്ണീരിൽ വിറക്കാൻ തുടങ്ങിയ നാടാവട്ടെ      വറ്റാത്ത കണ്ണീരിൽ പ്രാണനായ് തേടി      വിണ്ണിൽ താരങ്ങൾ മണ്ണിലേക്കിറങ്ങി      മണ്ണ് കാർന്നവൻ മണ്ണിനാൽ തീർന്നു      ഇറക്കിവിട്ടൊരു അംഗത്തെപ്പോൽ പുഴ തന്നുടെ ജന്മഗൃഹങ്ങളിൽ സന്ദർശനം നടത്തി     നാട് ചേർന്ന് മനുഷ്യൻ ചേർന്ന്     കൊന്തയും പൂണുലും തൊപ്പിയും ഒന്നായ്    കടൽ പട്ടാളം ചാരത്ത് നിന്നപ്പോൾ     നാട്ടു സൈന്യം ഓരത്ത് നിന്നു      കാതിൽ ഒരുമയുടെ താളം കേട്ടു             ആ കണ്ണുകൾ              പതിയെ വറ്റാൻ തുടങ്ങി              വറ്റി തടങ്ങി നിലച്ച് തുടങ്ങി               ചെന്നായ്ക്കൂട്ടംഉണർന്നു തുടങ്ങി Shakunthala. V, Assistant Professor of Sociology, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Pollution

  Pollution is a term which even kids are aware of these days. It has become so common that almost everyone acknowledges the fact that pollution is rising continuously. The term ‘pollution’ means the manifestation of any unsolicited foreign substance in something. When we talk about pollution on earth, we refer to the contamination that is happening of the natural resources by various pollutants. All this is mainly caused by human activities which harm the environment in ways more than one. Therefore, an urgent need has arisen to tackle this issue straightaway. That is to say, pollution is damaging our earth severely and we need to realize its effects and prevent this damage. In this essay on pollution, we will see what are the effects of pollution and how to reduce it. Pollution affects the quality of life more than one can imagine. It works in mysterious ways, sometimes which cannot be seen by the naked eye. However, it is very much present in the environment. For instance, you might

റാം C/O ആനന്ദി

Image
 "ചെന്നൈ ഉങ്കളേ അൻപുടൽ വരവേർക്കിറത്"  സിനിമ മോഹവും നോവൽ എഴുതാനുള്ള അനുഭവങ്ങളും ലക്ഷ്യമാക്കി ചെന്നൈ നഗരത്തിൽ എത്തിപ്പെടുന്ന ആലപ്പുഴക്കാരൻ ആയ ശ്രീറാം. റാമിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന കുറെ ജീവിതങ്ങൾ. കൂട്ടുകാരായ വേട്രി, രേഷ്മ, കോളേജ് റിസപ്ഷനിസ്റ്റ് ആനന്ദി, പിന്നെ ഇവരുടെയെല്ലാം പാട്ടി. എന്തിന് ഒന്നോ രണ്ടോ അധ്യായത്തിൽ മാത്രം വന്നു പോകുന്ന വൃദ്ധ ദമ്പതികൾ പോലും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു. വായനയുടെ തുടക്കം മുതൽ നമ്മളെ അലട്ടുന്നത് ആനന്ദിയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതയാണ്. അതാണ് നമ്മളെ വായനയിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. എന്നാൽ പ്രതീക്ഷകളെല്ലാം മറികടന്നുകൊണ്ട് മറ്റുള്ള കഥാപാത്രങ്ങളെക്കാൾ എനിക്കുള്ളിൽ സ്ഥാനം പിടിച്ച കഥാപാത്രമായിരുന്നു മല്ലി. സമൂഹത്തിൽ ഒരു ട്രാൻസ്ജെൻഡർ വ്യക്തി നേരിടുന്ന കൊടിയ അവഗണനകളും പീഡനങ്ങളും ലോകത്തിൻറെ ഏത് കോണിലും പ്രകടമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ്. എന്നാൽ സാധാരണ മനുഷ്യരെപ്പോലെ അവരെയും കണ്ട് ചേർത്ത് നിർത്തുന്ന ആളുകളെക്കുറിച്ച് ചിന്തിച്ചുനോക്കൂ.. റാമിനോട് ഏറ്റവുമധികം സ്നേഹവും ബഹുമാനവും തോന്നിയ നിമിഷമായിരുന്നു അത്. അപ്പോഴും മല്ലി മാത്രം ഉണങ്ങാത്ത ഒരു

ജനിക്കാതെ മരിച്ച അഥിതി

  നിഗൂഢതകളുടെ ആത്മീയാചാര്യൻ ഭഗവാൻ രജനീഷ് ഓഷോ 1931 ഡിസംബർ 11 മധ്യപ്രദേശിലെ കച്ചവധ എന്ന ഗ്രാമത്തിൽ ജനിച്ചു. സാഗർ യൂണിവേഴ്സിറ്റിയിൽനിന്നും ഫിലോസോഫ്‍യിൽ ബിരുധാനാന്തര ബിരുദത്തിനുള്ള സ്വർണ മെഡൽ കരസ്ഥമാക്കിയ അദ്ദേഹം പിന്നീട് കോളേജ് പ്രൊഫസറായി ജോലിചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും യാഥാസ്ഥിക മതപുരോഹിതരുമായി നിരവധി സംവാദങ്ങൾ നടത്തുകയും ചെയ്തു. 1970 കളിലാണ് ഓഷോയുടെ വഴിത്തിരിവായ വിപ്ലാത്മക ധ്യാനപ്രവർത്തനം ഉടലെടുക്കുന്നത്. നിരവധി ഡോക്ടർമാരും രാഷ്ട്രീയക്കാരും മനഃശാസ്ത്ര വിദഗ്ധരും ദാരാളം ആളുകൾ അദ്ദേഹത്തിൻ്റെ ക്ലാസ്സുകളിലേക് സ്ഥിര സന്ദർശകരായി മാറി. എൺപതുകളുടെ അവസാനത്തോടെ അദ്ദേഹത്തിൻ്റെ വിമർശനാത്മക ചിന്തകളെ ഉൾക്കൊള്ളാനാവാതെ കോളേജ് അധികൃതർ പുറത്താക്കി.   കാലഘട്ടത്തിൽതന്നെ   തീവ്രമായി അദ്ദേഹം ' നിഗുഢതയുടെ ചുവന്ന റോസ് ' ( Mistry of Red Rose ) എന്ന ധ്യാനമുറ പരിശീലിപ്പിക്കാൻ തുടങ്ങി. അപ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ ആശയങ്ങൾ പ്രചരിച്ചിരുന്നു. പേരിനു മുൻപിലുള്ള ഭഗവാൻ ഒഴിവാക്കി അദ്ദേഹം അവബോധമാണെൻറെ മതം അസ്ഥ്‌വിത്വമാണ് എന്റെ ദൈവമെന്നു കൂട്ടിച്ചേർത്തു. യേശുവിന് ശേഷം ഒരു

ഒരു കോവിഡ് ഡയറി

 രാവിലെ ഓഫീസിൽ എത്തിയപ്പോഴാണ് ബാബു വൈറസിന്റെ പുതിയ കണക്കുകൾ കാണുന്നത്. രാജ്യത്തെ 11 കേസിൽ ഏഴും തന്റെ തൊട്ടടുത്ത പ്രദേശമായ ഖത്തീഫിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഖത്തീഫിൽ നിന്ന് ജോലിക്ക് വന്നിരുന്ന അവരെല്ലാം അന്നേദിവസം ലീവ് ആയിരുന്നു. അവിടുന്നുള്ള പ്രവേശനം മൊത്തം ആയിട്ട് നിരോധിച്ചിരിക്കുകയാണ്.  കടകളിലെല്ലാം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്, റസ്റ്റോറന്റുകളിൽ പാർസൽ മാത്രം, മാളുകളിൽ സമയ നിയന്ത്രണം, വാഹനങ്ങളിൽ പരിമിതമായ എണ്ണം മാത്രം. ഓരോ ദിവസം കഴിയുംതോറും നിയന്ത്രണങ്ങൾ ശക്തമായി വരുന്നു. ..... പ്രതിദിന കേസുകളുടെ എണ്ണം നൂറിൽ കൂടാൻ തുടങ്ങി, രാവിലെ ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റുമായി മീറ്റിംഗ് കഴിഞ്ഞതിനുശേഷമാണ് ബാബു തടിയനുമായി സംസാരിക്കുന്നത് (എഞ്ചിനീയർ സോമൻ, തടിയാ എന്നാണ് സുഹൃത്തുക്കൾ വിളിക്കാറ്), എനിക്കെന്തൊക്കെയോ അസ്വസ്ഥതയുണ്ട്, പനി വരുന്നുണ്ടെന്ന് തോന്നുന്നു...   എടോ വല്ല കൊറോണയും വന്നോ, തമാശയിൽ ആണെങ്കിലും ചെറിയ സംശയം രണ്ടുപേർക്കും ഉണ്ടായിരുന്നു.  പിറ്റേന്ന് രാവിലെ തടിയൻ ഒരല്പം കഴിഞ്ഞാണ് ഓഫീസിൽ എത്തിയത്, പനി കുറച്ച് കൂടുതലാണ്. ഉച്ചക്ക് മുന്നേ തന്നെ അവൻ ഓഫീസിൽ നിന്ന് ഇറങ്ങി നേര

പെണ്ണ്

  അവർക്കു അതൊരു അത്ഭുതമായിരുന്നു എന്നും ഞൊടിയിടകൊണ്ട് വാനിൽ വർണജാലം തീർക്കുന്നവൾ പ്രകൃതിയുടെ ഘടികാര നിമിഷസൂചിയിലനക്കങ്ങൾ തനിയാവർത്തിക്കുന്നതിനുമുമ്പ് മരണം വരിക്കുന്നവൾ   അവൾ ഒരു പാവം മഴവില്ല്.   പ്രപഞ്ചത്തിലെ ഏതോ മഹാനായ ചിത്രകാരൻ മാനത്തു തട്ടിയ ചായത്തിൽ നിന്നും പുനർജനി കൊണ്ടവൾ രണ്ടു പിഞ്ചു പൈതലുകൾ, അപ്പോഴും അവർക്കു നിസ്സംഗരായി നോക്കി നിൽക്കുവാനെ കഴിഞ്ഞുള്ളു .   മരണത്തിൻറെ കാണാ കയങ്ങളിലേക്കു മറിഞ്ഞുപോകുമ്പോഴും ആ ആകാശദേവത എന്ന് വരുമെന്ന് അവർക്കു അറിയണമായിരുന്നു.   മുത്തശ്ശിക്കഥകളിലെ യക്ഷിയും രക്ഷസ്സും പോലെ ഒരു ശൃംഖലയിലെ അവസാന കണ്ണിയാണോ അവൾ ? അറിയില്ല , പക്ഷെ അനുമാനിക്കുവാൻ ചിലതുണ്ട്. വാനിൽ വർണ കിരീടമാകുന്ന അവൾക്കുമുണ്ട് ചില കഥകൾ പറയാൻ പ്രണയിച്ചു തീരാത്ത ആത്മാവുപോലെ അലയാൻ അവൾക്കുമുണ്ട് പല കാരണങ്ങൾ   നഷ്ട സ്വപ്നത്തിൻറെ തീച്ചൂളയിൽ നിന്നും രാകി മിനുക്കിയവളാണവളീ വർത്തമാനത്തിൽ   പലരും പറയുന്നതുപോലെ അവൾ മഴവില്ലു വെറുമൊരു പെണ്ണ് കൗമാരത്തിൻ അന്ത്യത്തിലെപ്പോഴോ

കലാപം തുടരുകയാണ് !

Image
ചിത കെട്ടണഞ്ഞിട്ടും എ. അയ്യപ്പന്‍റെ  അക്ഷരങ്ങളും ആത്മാവും ഒരു പോലെ ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. എപ്പോഴും എല്ലാം നഷ്ടപ്പെട്ടവന്‍റെ, ഒന്നുമില്ലാത്തവന്‍റെ ആധിയോടെയാണ് അയ്യപ്പന്‍ തന്‍റെ ജീവിതം നടന്നു തീര്‍ത്തത്.  '' വീടില്ലാത്ത ഒരുവനോട് വീടിന് ഒരു പേരിടാനും മക്കളില്ലത്തോരുവനോട് കുട്ടിക്ക് ഒരു പേരിടാനും ചൊല്ലവേ നീ കൂട്ടുകാരാ, രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെ തീ കണ്ടുവോ ?”  അയ്യപ്പന് ശേഷവും അദ്ദേഹത്തിന്‍റെ അക്ഷരങ്ങള്‍ ആധി പടര്‍ത്തിക്കൊണ്ടിരിക്കുന്നു. അയ്യപ്പന്‍റെ രക്തമാണ് അയ്യപ്പന്‍റെ കവിത. അതിനെപ്പോഴും ചൂടുണ്ട്. ജീവിതത്തിന്‍റെ വാതിലില്‍ മുട്ടുന്ന കണക്കെയാണ് താന്‍ കവിതയില്‍ എത്തിച്ചേരുന്നതെന്ന് കവി എപ്പോഴും പറയാറുണ്ടായിരുന്നു. വഴി വക്കില്‍ താന്‍ കണ്ട അപകടത്തെ കുറിച്ച് ഹൃദയം കീറി മുറിക്കുന്ന അയ്യപ്പന്‍റെ കവി ഭാവന നോക്കൂ. ''കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ.. മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്.. ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍ എന്റെ കുട്ടികള്‍.. വിശപ്പ്‌ എന്ന നോക്കുക്കുത്തി