Posts

Showing posts from October, 2024

ചൂണ്ടുവിരൽ

ഈ വേലികെട്ടുകളൊന്ന് അടർന്നു വീണിരുന്നെങ്കിൽ എന്റെ കറുത്ത ആകാശത്തിൽ എനിക്കൊരു കുഞ്ഞു നക്ഷത്രമെങ്കിലും  തെളിയിക്കാമായിരുന്നു.   വേണ്ട,നിങ്ങളെനിക്കൊരു   മഷിത്തണ്ടെങ്കിലും തരൂ എന്റെയുള്ളിലെ നോവുകളെ ചോക്കു പൊടികളെയെന്ന പോൽ മായ്ച്ചു കളയാമായിരുന്നു. ആരാണൊരു മഷിത്തണ്ട് കടം നൽകുക.   കണ്ണീരുണങ്ങിയ മങ്ങിയ പാടുകളെ ഞാൻ കണ്ടില്ലെന്ന് നടിച്ചേക്കാം രാവുകളെ സ്വപ്നങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുവാൻ നൊമ്പരങ്ങളെ കടിച്ചൊതുക്കുവാൻ പ്രതീക്ഷകളെ കുഴിച്ചു മൂടുവാൻ അതിനുപരിയായി ഉള്ളിൽ കലമ്പുന്ന വികാരവിചാരങ്ങളോട് മൗനമായിരിക്കാനപേക്ഷിക്കാൻ.. ഇനിയും വയ്യ.   ഈ വേലിക്കെട്ടിനപ്പുറത്തു തണുത്ത കാറ്റുണ്ട് മോഹിപ്പിക്കുന്ന മഴയുണ്ട് കണ്ണിലെ ഉപ്പുകടലിനെയും തിരിച്ചിറങ്ങാത്ത കവിളിലെ തിരമാലകളെയും ഉണക്കി കളയാനൊരു കാറ്റും ഒളിച്ചു വെക്കാനൊരു മഴയും അതൊരു മോഹമാണ് പറയാതെ വയ്യ.   നിലാവ് ചിരിക്കുന്ന രാവിനോടും മണ്ണിൻ പുതുമണം പരത്തുന്ന മഴയോടും ഇന്നും പ്രണയം തന്നെ.. ഒരു മിന്നാമിനുങ്ങായിരുന്നെങ്കിൽ പ്രകാശം പരത്തി പാറി നടക്കാമായിരുന്നു, നക്ഷത്ര...

You Are the Colour of Your Life: Crafting Your Unique Palette

     Have you ever stopped to think about the colour of your life in a world bursting with infinite shades and hues? Not the clothes you wear or the walls of your home, but the deeper, more meaningful colours that represent your emotions, experiences, choices, and inner self. Colours have long been symbolic, with each shade carrying its unique resonance. But what if I told you that you are the artist of your life, and every action you take, every decision you make, is akin to adding another stroke of colour to your canvas?      In this blog, let’s explore how we embody a spectrum of colours, how we can influence the hues of our existence, and why understanding this is key to living a fulfilled life. Colour isn’t just a visual experience; it’s a psychological and emotional one. Different colours are associated with specific feelings and moods. For instance, red often symbolizes passion, energy, or anger, while blue evokes calmness, serenity, or sometimes ...

Raise the Child and Be Released

Image
      We are born, we are brought up, we give birth, we bring up, we die... is the so-called life cycle demanded by our society and it’s the only pattern that is considered normal and acceptable. Vivarium (2019) is a psychological sci-fi thriller that broods on themes of the social norms on couple or human life, entrapment, existential dread, fulfilment of the life cycle etc. The movie thrived under the story of Garret Shanley, the direction of Lorcan Finnegan, enaction of Jesse Eisenberg, Imogen Poots and Senan as Tom and Gemma, a couple and boy who was raised by Tom and Gemma. Tom and Genna are attracted into a surreal housing development, called Yonder, where every house is identical and soon find themselves entrapped in a maze-like suburb with no way to get out but with a home, numbered 9, which gradually turned out to be their ultimate HOME.  The film is something which makes multitudes of interpretations possible with an unresol...

പ്രോത്സാഹനം എന്ന മൃതസഞ്ജീവനി

  സംസ്കൃതം  ഭാഷയായി പഠിച്ചിട്ടില്ലെങ്കിലും  മന്ത്രങ്ങളായും  സ്വരങ്ങൾ ആയും  നാമജപങ്ങളിലൂടെ കുട്ടിക്കാലം മുതൽക്കേ കേട്ടും ചൊല്ലിയും അറിവുള്ളതായിരുന്നു. അക്കാരണം കൊണ്ടുകൂടി ആവാം 8 9 10 ക്ലാസുകളിൽ മാതൃഭാഷയ്ക്ക് പകരം സംസ്കൃതം പഠിപ്പിക്കാൻ അച്ഛൻ തീരുമാനിച്ചത് ( അന്നൊന്നും ഇന്നത്തെ കുട്ടികളെ പോലെ അഭിപ്രായ സ്വാതന്ത്ര്യം കുട്ടികളുടെ ‘കപ്പ് ഓഫ് ടി’ ആയിരുന്നില്ല).  സ്കൂൾ കലോത്സവങ്ങളിൽ സംസ്കൃത പദ്യോചാരണം അക്ഷരശ്ലോകം എന്നീ മത്സരങ്ങളിൽ  പങ്കെടുത്തിരുന്നു.  പങ്കെടുക്കുക അല്ലാതെ സമ്മാനം നേടുക എന്ന സ്വപ്നം സാക്ഷാൽ കരിക്കപ്പെടാതെ തന്നെ അവശേഷിച്ചു.   ഹൈസ്കൂൾ ജീവിതം  അവസാനിച്ചിടത്ത്  പ്ലസ് ടു ജീവിതം ആരംഭിച്ചു.  സൈൻസ്ഗ്രൂപ്പ്  പാഠ്യ വിഷയമായി സ്വീകരിച്ച വിദ്യാർത്ഥികൾ  കലാകായികരംഗത്ത് മികവ് കാണിക്കുക വിരളമായിരുന്നു.  ഒരുപക്ഷേ ഗൗരവമേറിയ വിഷയങ്ങൾ  കൂമിഞ്ഞുകൂടി കിടക്കുമ്പോൾ  ‘ഭാരം’  കുറയ്ക്കാൻ സാധിക്കുക ഇത്തരം കോക്കരിക്കുലർ വിഷയങ്ങളിൽ നിന്നും വിട്ടു നിന്നുകൊണ്ടാണ്.  അതാണല്ലോ എളുപ്പമുള്ള കാര്യം! ഈ കാരണം കൊണ്ടു തന്ന...

എലോൺ മസ്ക്: ഒരു അസാധാരണമായ ജീവിതം

  2021-ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ. അത് അങ്ങനെ ചുമ്മാ ആയതല്ല. അതിനു പിന്നിൽ ഒരുപാട് തകർച്ചയുടെയും വേദനയുടെയും ഇല്ലായ്മയുടെയും കഥയുണ്ട്. എലോൺ മസ്ക് എന്നത് ഒരു മനുഷ്യനല്ല ഒരു എലിയൻ ആണ് എന്നുവരെ പറയുന്നവരുണ്ട്. പറയുന്നതിലും കാര്യമുണ്ട്. അദ്ദേഹം ജീവിക്കുന്നതും ചിന്തിക്കുന്നതും ഒരു സാദാരണ മനുഷ്യനിൽ നിന്നും എത്രയോ അകലത്തിലാണ്. ഇന്ന് ലോകം സംസാരിക്കുന്ന AI, വർഷങ്ങൾക്ക് മുമ്പ് എലോൺ മസ്ക് സ്വപ്നം കണ്ടിരുന്നു.സ്വപ്‌നങ്ങൾ യഥാർത്ഥമാക്കാൻ അങ്ങേ അറ്റം പ്രയത്നിക്കുമായിരിന്നു അദ്ദേഹം. 8,9 വയസ്സിലായിരുന്നു ആദ്യത്തെ കമ്പ്യൂട്ടർ എലോൺ മസ്കിനു ലഭിക്കുന്നത്, അതിന്റെ കൂടെ ഒരു കോഡിങ് ബുക്കും. ഒരു സാധാരണ മനുഷ്യൻ കോഡിങ് പഠിക്കാൻ മിനിമം ആറ് മാസമെങ്കിലും വേണം, എന്നാൽ 3 ദിവസം കൊണ്ട് എലോൺ മസ്ക് അത് പൂർത്തിയാക്കി, സ്വന്തമായൊരു ഗെയിം ഉണ്ടാക്കുകയും 12ാം വയസ്സിൽ അദ്ദേഹം ഒരു ഗെയിം കമ്പനിക്ക് അത് വിൽക്കുകയും ചെയ്തു. സ്കൂൾ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല. അധികം കൂട്ടുകാരും ഇല്ലായിരുന്നു. 10,12 മണിക്കൂറുകൾ പുസ്തകങ്ങളുടെ കൂടെ ആയിരുന്നു എന്ന് പറയപ്പെടുന്നു. അന്നേ അദ്ദേഹം തന്റെ സ്വപ്നങ്ങൾക്കു വേണ്ടി...

Learn about 3 Rules to be the Best Version of You

Image
 In life, everyone strives to grow, improve, and become the best version of themselves. But how do we really achieve that? Here are three simple rules that can help anyone on their journey. These rules are easy to follow and can make a huge difference in your life. Let’s dive in!  The first and most important rule is to always remember to be human, beyond being a professor, doctor, or collector. This means showing kindness, empathy, and compassion to others. In a world that often focuses on success and competition, it’s easy to forget that we all need connection and care. Being human is about understanding that everyone has struggles and lending a helping hand when you can. It’s about being respectful and treating others the way you want to be treated. By practicing kindness and understanding, you create positive energy around you, which will, in turn, help you grow. Next is to wake up your childishness. Remember the pure joy you had as a child? That excitement about small thi...

മുണ്ടിപ്പെരുക്

 നട്ടുച്ച നേരം. ഇറിച്ചു നിൽക്കുന്ന വെയിൽ. ഉണ്ണിയെ കോലായിൽ കിടത്തി ഉണ്ണീടമ്മ അകത്തളത്തിലേയ്ക്ക് പോയി. ഓപ്പോൾ മച്ചിൻ പുറത്താണ്. ഉച്ചക്കവിടെ ഇരുന്നുള്ള വായന പതിവാണ്. വെള്ളച്ചി പിന്നെ ഇടനാഴിയിൽ കിടന്ന് കൂർക്കംവലി തുടങ്ങി. ആന കുത്തിയാൽ പോലും നേരം നാലു കഴിഞ്ഞേ ഇനി എഴുന്നേൽക്കൂ. കൗതുകം പേറുന്ന മനസ്സുമായി ഉണ്ണി കോലായിലെ പായിൽ നിന്നും പതിയെ നീറ്റു. പാതി ചാരിയ ഉമ്മറ വാതിലും തുറന്ന് മുറ്റത്തേയ്ക്കിറങ്ങി. മുണ്ടിപ്പെരുകിൻ ചോടാണ് ലക്ഷ്യം. പടിയിറങ്ങി ഇട്ടിളിൽ കൂടി നടക്കുമ്പോൾ തെല്ലൊരു ഭയം ഉള്ളിൽ വിത്തു പാകാതിരുന്നില്ല. നടത്തം നിർത്തി ഇളളി വേലിയിൽ അല്പനേരം അള്ളിപ്പിടിച്ചി നിന്നു. ഇനിയെങ്ങാനും ഓപ്പോൾ താഴേക്കിറങ്ങി വരുമോ? വന്നാൽ കഥ തീർന്നു. രണ്ടും കൽപിച്ച് ഉണ്ണി നടത്തം തുടർന്നു. ഇള്ളിവേലിയിൽ പച്ചച്ചു നിന്നിരുന്ന മുഴുത്തൊരു ഈരോലി നോക്കി ഒടിച്ചെടുത്തു. ആത്മരക്ഷാർത്ഥം ആണ്. അടയ്ക്കാമണിയനും അപ്പയും പൂത്തു നിൽക്കുന്ന പള്യാൽ കടന്നു വേണം ആ പടുകൂറ്റൻ മുണ്ടി പെരുകിൻ ചുവട്ടിലെത്താൻ. അതിനിടയിലെങ്ങാനും ഓപ്പോൾ തേടി വരുകയാണേൽ അടയ്ക്കാമണിയൻ പൊട്ടിയ്ക്കാൻ ആണെന്നു പറയാം. വയലറ്റ് നിറത്തിൽ അവ ഉരുണ്ടു നിൽക്കണ കണ്ടാ തന്ന...

Being Kind to Yourself

 In today's fast-paced, goal-oriented society , self-kindness frequently suffers as a result of outside obligations and pressures. People often forget how important it is to treat themselves with the same kindness and care that they might show to others because they are under pressure to achieve, be flawless, or live up to society's standards. But treating oneself with kindness is not a luxury; rather, it is essential to your mental and emotional health. Resilience is developed, personal development is encouraged, and life quality is profoundly improved. Kindness toward oneself makes one more tenacious when faced with difficulties. When something goes wrong, they are less likely to be severe or critical, which can stop a vicious cycle of self-blame and negative self-talk. This capacity for self-compassion practice aids in reduce anxiety , depression and stress, and individuals become more capable of navigating life's ups and without feeling overwhelmed by self criticism.  ...

കാൾ മാർക്സിന്റെ വഴികളിലൂടെ

     ഈ മനുഷ്യൻ മാനവചരിത്രത്തിന് തന്നെ വഴിതിരിവ് ഉണ്ടാക്കി. ഒരു സൈത്താന്ധിക്കന്റെ ആഹ്വാനം കേട്ടുണർന്ന ജനതയുടെ ഗർജ്ജനത്തിൽ അധികാരക്കോട്ടകൾ നടുങ്ങി.  വിപ്ലവകാരികളിലെ മഹാവിപ്ലവകാരി എന്നും സൈത്താന്ധികളിലെ മഹാസൈത്താന്തികൻ  എന്നും അദ്ദേഹം വാഴ്ത്തപ്പെട്ടു. മാർക്സിന്റെ ദർശനങ്ങൾ ഇന്നും പലനാടുകളിലും കാലിക  പ്രസക്തിയോടെ നിലനിൽക്കുന്നു.         1818 മെയ്‌ 5 ന് തെക്ക് പടിഞ്ഞാറ് റൈൻ ലാന്റിലെ മോസൽ പുഴയുടെ ഓരത്തുള്ള ട്രീർ എന്ന ചെറുപട്ടണത്തിലാണ് കാൾ മാർസ് ജനിക്കുന്നത്.   ഹൈൻ ഡ്രീഷ്, ഹെന്റരീത ദമ്പത്തികളുടെ മൂന്നാമത്തെ പുത്രനായിരുന്നു. കാൾ മാർക്സിന്റെ ജനനത്തിന് ശേഷം ഇവർക്കു 6 കുട്ടികൾ കൂടി പിറന്നു. അച്ഛനും അമ്മയ്ക്കും ഏറെ പ്രിയപ്പെട്ടവൻ കാൾ തന്നെ ആയിരുന്നു. തൊടുന്നതെല്ലാം പൊന്നാക്കാൻ കഴിയുന്ന ഭാഗ്യശാലിയാണ് കാൾ എന്നായിരുന്നു ഹെൻഡ്രിതയുടെ വിശ്വാസം. മകൻ തന്നെ പോലെ ഒരു നിയമ പണ്ഡിതൻ ആകുമെന്നായിരുന്നു കാൾ മാർക്സിന്റെ അച്ഛൻ പ്രതീക്ഷിക്കുന്നത്. കാൾന്  12 വയസ്സ് എത്തിയതോടെ അവനെ ജിംനീഷ്യത്തിലേക്  അയച്ച് പഠിപ്പിക്കാൻ തുടങ്ങി. അവിടെ ഭൂപ്രഭുകൻമാരുടെ ...

സയണിസവും അടങ്ങാത്ത രക്തദാഹവും

Image
വംശീയ , വർഗീയ ചിന്താധാരകൾ സമന്വയിക്കപ്പെട്ട പ്രത്യയശാസ്ത്രമാണ് സയണിസം . പിറന്നുവീണ വംശത്തെ മാത്രം സ്വന്തമായി കണക്കാക്കുകയും ബാക്കിയെല്ലാ മനുഷ്യരെയും ശത്രുക്കളായോ ആക്രമിക്കപ്പെടേണ്ട നികൃഷ്ട ജന്മങ്ങളായോ കണക്കാക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വിനാശകരമായ ചിന്താധാരകൂടിയാണിത് . ഹിറ്റ് ‌ ലറെക്കാളും മുസ്സോളിനിയെക്കാളും അപകടകാരി അവരെ നയിച്ച പ്രത്യയശാസ്ത്രമാണ് എന്ന് ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയും .   ജൂതരുടെ വാഗ്ദത്തഭൂമിയായി കരുതുന്ന പലസ്തീനിൽ ഒരു സ്വതന്ത്ര ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന മത - രാഷ്ട്രീയ മുന്നേറ്റമാണ് സയണിസം . പുനഃസ്ഥാപനാവാദമെന്ന പേരിൽ ദൈവികതയെയും ദൈവവചനങ്ങളെയും കൂട്ടുപിടിച്ചാണ് ലോകത്തിൻ്റെ പല ഭാഗങ്ങളിലായി ജീവിച്ചുപോന്ന യഹൂദരെ ഒരുമിച്ച് കൂട്ടി ഇസ്രായേൽ എന്ന രാഷ്ട്രം രൂപീകരിക്കപ്പെടുന്നത് . പിറന്ന് വീണ നാടിൻ്റെ നല്ലൊരു ഭാഗം അതിനായി ത്യജിക്കേണ്ടി വന്നവൻ്റെ ചരിത്രം അധികം ആരും പറഞ്ഞ് കേൾക്കാറില്ല . അതിന് ചുക്കാൻ പിടിച്ച പാശ്ചാത്യ സൈനിക ശക്തികൾ ഇന്നും ഇസ്രായേലിൻ്റെ അരു...

Turning Pages, Opening Hearts: The Empathy-Boosting Magic of Fiction!

Empathy, a central concept in psychology, representing the ability to understand and share the feelings of others. It involves recognizing emotions in others, imagining how they might feel in a given situation, and responding with care and concern. Empathy is crucial for healthy social interactions, relationships, and emotional intelligence, and psychologists have long studied how it develops and its impact on behavior. Empathy develops over time, starting in childhoods. As children grow, they gradually learn to distinguish their own emotions from those of others and develop the ability to understand how others feel. Empathy is essential for building and maintaining healthy relationships. Whether in friendships, family dynamics, or romantic relationships, empathy allows individuals to connect on a deeper level. It helps to foster trust and understanding. Empathy enables people to listen more carefully, respond more thoughtfully, and navigate misunderstandings effectively. By conside...

ആദിവാസി ജീവിതത്തിന്റെ സത്യാവസ്ഥ: ഒരു പഠന യാത്രയുടെ അനുഭവങ്ങൾ

 PG പഠന സമയത്തായിരുന്നു ആദ്യമായി ഒരു tribal community visit നടത്തുന്നത്. അടുത്ത് ചെന്ന് അറിഞ്ഞപ്പോഴാണ് തികച്ചും വ്യത്യസ്തഥ നിറഞ്ഞ ഒരു ജീവിതമായിരുന്നു അത് എന്ന തിരിച്ചറിവ്. നാട്ടിൽ അടുത്ത് താമസിച്ചിരുന്ന ചിലരെ ഒക്കെ അറിയാമായിരുന്നു. അവരിൽ ഇത്ര difference തോന്നിയിരുന്നില്ല. എന്നാൽ അതല്ലായിരുന്നു പറയൻമാട് എന്ന തികച്ചും ഒറ്റപ്പെട്ട സ്ഥലത്തു ജീവിക്കുന്ന കാട്ടുനായ്ക്കൻ വിഭാഗത്തിൽ പെട്ട ഇവരുടെ അവസ്ഥ. സത്യാവസ്ഥ എന്തെന്നാൽ ഞാനും അങ്ങനൊരു experience പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ്. ജീപ്പിലായിരുന്നു യാത്ര. ഈ മനുഷ്യർ എങ്ങനെ ഇവിടുന്ന് യാത്ര ചെയ്യുന്നു എന്നത് എന്റെ ഒരു വലിയ ചോദ്യമായിരുന്നു. ഒരു പക്ഷെ അവർക്കത് ഒരു ചോദ്യം ആയിരിക്കില്ല. ചെന്ന് കണ്ടപ്പോൾ വളരെ ചുരുക്കം ആളുകളെ ഉണ്ടായിരുന്നുള്ളു. അടിച്ചു വാരി വൃത്തിയാക്കിയ വിശാലമായ മുറ്റം എന്നൊക്കെ പറയാവുന്ന ഒരു area അവിടെ ഉണ്ടായിരുന്നു. ചുറ്റും വീടുകളും . എത്ര വീടുകൾ എന്നത് ഞാൻ ഓർക്കുന്നില്ല, എന്നാലും വിരലിൽ എണ്ണാവുന്നത്ര മാത്രം. പഠനാവശ്യത്തിനായി പോയതായിരുന്നു അവിടെ കയ്യിൽ structured ആയിട്ടുള്ള കുറച്ചു ചോദ്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ അവിടെ എത്തിയപ്പ...