ചില വിയോഗങ്ങൾക്കു ശേഷം, സംഭവിക്കുന്നത്! കൈപ്പും കലർപ്പുമില്ലാത്ത ആ ദാമ്പത്യത്തിലേക്ക് അവനു മാത്രമായൊരതിഥി വന്നു, 'പനി ' എന്നു മാത്രം അവനതിനെയൊതുക്കി. പരിശോധനകളിലത്, പക്ഷേ ചോദ്യമില്ലാത്തൊരു ഉത്തരമായി മാറി. അന്ന്, വെറുമൊരാശ്വാസത്തിന്, അവരുടെ കിടപ്പറയും, ആവേശത്തിൽ അവൻ ഓടിക്കയറാറുള്ള ആ കോണിപ്പടികളും അവളെ പിടിച്ചവൻ വേച്ചു വേച്ചിറങ്ങി. പെട്ടെന്നൊരാവശ്യം വന്നാലോ! വന്നു, ഓടിപിടച്ചവർ ഹോസ്പിറ്റലെത്തി അവനു വേദനിച്ചു, കൂടെ അവൾക്കും. ഹൃദയഭാരത്താലവൾ നെട്ടോട്ടമോടി, കരഞ്ഞു പ്രാർത്ഥിച്ചു , ഉരുകിയൊലിച്ചു. പടച്ചവൻ ഒരുക്കി വെച്ച ഉത്തരം കിട്ടി. വെള്ള പുതച്ചവൻ ഉമ്മറത്തെത്തി. കണ്ണും ഖൽബും മരവിച്ചവൾക്ക് കണ്ണുനീർ അന്യം നിന്നു. പുഞ്ചിരിച്ചവനെ യാത്രയാക്കി. കൂടെ വരാം, കാത്തിരിക്കൂ എന്നവൾ സലാം ചൊല്ലി. അന്നവർ ഒരുമിച്ചിറങ്ങിയ അവരുടെ സ്വർഗ്ഗവും, ആ പടികളും പിന്നീടിന്നുവരെ അവൾക്കും അന്യമാണ്. അവനില്ലാത്ത, ആ ലോകം ഇനി കാണില്ല എന്നത് അവളുടെ മരവിച്ച മനസ്സിൻറെ ഉ...
Posts
Showing posts from October, 2025