ന്യൂയിയിലെ സി. ഇ. ഓ. യും സ്ത്രീയും
“ഒരു സ്ത്രീയുടെ സ്വപ്നങ്ങളുടെ എക്സ്പയറി ഡേറ്റ് ആര് തീരുമാനിക്കുന്നു?”. ‘ഹൗ ഓൾഡ് ആർ യു’ എന്ന മലയാളം സിനിമയ്ക്ക്കുറെയധികം സ്ത്രീഹൃദയങ്ങളുടെ കയ്യടി നേടി കൊടുക്കാൻ അവസരം ഒരുക്കിയത് അതിലെ ഈ പ്രസക്തമായ ചോദ്യം തന്നെയാണ് എന്ന് വേണമെങ്കിൽ പറയാം. ഒരുകാലത്ത്, പെൺകുട്ടികൾ ജനിച്ചാൽ അത് രക്ഷിതാക്കൾക്ക് ഒരു ബാധ്യതയും മറിച്ച് ആൺകുട്ടിയാണെങ്കിൽ അത് ഒരു മുതൽക്കൂട്ടുമാണ് എന്ന വിശ്വസിച്ചിരുന്നു. ഒരുപക്ഷേ അക്കാലത്തെ പല സ്വാഭിമാനമുള്ള പെൺകുട്ടികളിലും ‘എന്തുകൊണ്ട് അങ്ങിനെ?’ എന്നൊരു ചോദ്യവും ഉയർന്നിട്ടുണ്ടാവും എന്നുള്ളതിൽ സംശയവുമില്ല. നോക്കിക്കാണാനും കണ്ടുപിടിക്കാനും പെൺകുട്ടികൾക്ക് എന്നും ഉദാഹരണം ആയിട്ടു ഉണ്ടായിരുന്നത് അടുക്കും ചിട്ടയും, അടക്കവും ഒതുക്കവും, അതിലൊക്കെ ഉപരി പാചക കലയിലെ മികവും പുലർത്തിയിരുന്ന വീട്ടിലെ മറ്റ് സ്ത്രീകഥാപാത്രങ്ങൾ ആയിരിക്കാം. ഇന്ദിരാ ഒരു സാധാരണ പെൺകുട്ടിയെ പോലെ തന്നെ സഹോദരിയായ ചന്ദ്രയോടൊപ്പം കളിച്ചും ചിരിച്ചും ഭാരതത്തിൻറെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിച്ചു വളർന്നുവന്ന ഒരാളായിരുന്നു.അവരുടെ ജീവചരിത്രത്തിൽ പരാമർശിക്കപ്പെടുന്നുണ്ട് ഇന്ന് അവർക്ക് നേടിക്കൊടുത്ത ഓരോ പുരസ്കാരത്...