മദദേ മീലാദ്...
മീലാദ് , ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ ആഘോഷിക്കുന്ന സുപ്രധാനവും സന്തോഷകരവുമായ ഒരു ദിനമാണ് മീലാദ്ശരീഫ്. പ്രവാചകൻ തിരുമേനിയുടെ , മുഹമ്മദ് (സ. വ) ജന്മദിനമാണ് മുസ്ലിം സമൂഹം റബീഹ് 12, നു മീലാദ്ശരീഫ് ആയി ആഘോഷിക്കുന്നത്. വിശ്വാസികൾക്ക് അദ്ദേഹത്തോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള അവസരമായി വർത്തിക്കുന്നു. മീലാദ് ആചരിക്കുന്ന രീതി സംസ്കാരങ്ങളിലും പ്രദേശങ്ങളിലും വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും , ഐക്യത്തിന്റെയും ഭക്തിയുടെയും കാതലായ സന്ദേശം ഒന്നുതന്നെയാണ്. മനുഷ്യരാശിയെ നയിക്കാൻ ദൈവം അയച്ച അവസാനത്തെ പ്രവാചകനായി മുസ്ലീങ്ങൾ മുഹമ്മദ് നബിയെ കാണുന്നു. മീലാദ് വിശ്വാസികൾക്ക് അദ്ദേഹത്തിന്റെ പ്രബോധനങ്ങളോടും മനുഷ്യരാശിയോടുള്ള കാരുണ്യത്തിന്റെയും , അദ്ദേഹത്തിന്റെ മാതൃകാപരമായ സ്വഭാവത്തോടുമുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കാനുള്ള സമയമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ , അന്നദാനം , വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളെ ഉണർത്തൽ , സാഹോദര്യ സ്നേഹം , തുടങ്ങി പ്രാദേശിക അടിസ്ഥാനത്തിൽ വ്യത്യസ്ത രീതികളിലാണ് മീലാദ് കൊണ്ടാടുന്നത്. സാഹോദര്യത്തിന്റെ വ്യത്യസ്ത മുഖങ്ങൾ , മനുഷ്യ നന്മയുടെ...