ഭക്ഷണത്തിന്റെ ജാതി
കഴിഞ്ഞ 16 വർഷമായി സ്കൂൾ കലോത്സവ വേദികളിൽ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ പാചക വിദഗ്ധൻ എന്ന നിലയിൽ അറിയപ്പെടുന്ന പഴയിടം മോഹനൻ നമ്പൂതിരി ഇനി കലോത്സവ വേദിയിൽ ഭക്ഷണം ഉണ്ടാക്കുന്ന പണിക്ക് താനില്ലയെന്ന് ഇന്ന് മാധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ്.(8/01/23).കഴിഞ്ഞ ഒരാഴ്ചയോളമായി സോഷ്യൽ മീഡിയയിലും, മാധ്യമ രംഗത്തും പഴയിടത്തിന്റെ പാചകത്തെ കുറിച്ച് നടന്ന വിവാദങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. സ്കൂൾ കലോത്സവ വേദികളിൽ എന്തുകൊണ്ടാണ് സസ്യാഹാരം മാത്രം വിളമ്പുന്നത് , നോൺ വെജ് വേണ്ടവരില്ലേ എന്നതൊക്കെയാണ് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വെച്ചത്. (അടുത്ത തവണ മുതൽ കലോത്സവ വേദിയിൽ മാംസാഹാരം വിളമ്പുന്ന കാര്യം പരിഗണിക്കുമെന്ന് വിവാദങ്ങൾക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.) കലോത്സവ വേദിയിലെ ചർച്ചയും പിന്മാറ്റവും അടുത്ത വർഷം മറ്റൊരു ടീം വന്ന് ടെണ്ടർ ഏറ്റെടുക്കുമ്പോൾ തീരാവുന്നതേയുള്ളൂ..കലോത്സവ വേദികളിൽ വിവിധ ഫുഡ് സ്റ്റാളുകൾ ക്രമീകരിക്കുന്ന രീതിയിലേക്ക് വന്നാൽ ആവശ്യക്കാർക്ക് ആവശ്യനുസരണം കഴിക്കുകയുമാവാം .ഓരോ നാടിന്റെയും രുചികളെ ആസ്വദിക്കുകയുമാവാം. ഇറച്ചിയും മീനും സാമ്പാറും കൂട്ടികു...